സംസ്കാരം ഇന്ന് ഇനിയവൻ ഒപ്പമില്ല; അവസാനമായി ജെൻസനെ കണ്ട് ശ്രുതി

കൽപ്പറ്റ: ഒരുരാത്രി പുലരുമ്പോഴേക്കും പ്രിയപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ടുപോയെ ശ്രുതിയെ ചേർത്ത് നിർത്താൻ ജെൻസനുണ്ടായിരുന്നു.

ആ കരുതലും ചേർത്ത് നിർത്തലും കേരളക്കരയാകെ കണ്ടതുമാണ്. പക്ഷേ ആ കരുതലിന് അധികം ആയുസ്സുണ്ടായില്ല.

കഴിഞ്ഞദിവസം വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെൻസനും ശ്രുതിയ്ക്കും പരിക്കേറ്റത്. ബന്ധുക്കളും പരിക്കേറ്റ് ചികിത്സയിലാണ്.

കൽപ്പറ്റയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രുതി പ്രതിശ്രുത വരൻ ജെൻസന്‍റെ മൃതദേഹം കാണാനായി മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് വരികയായിരുന്നു.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

നേരത്തെ തന്നെ ശ്രുതിയെ ആശുപത്രിയിലെത്തി ജെൻസണെ കാണിക്കണമെന്നുണ്ടായിരുന്നു. എന്നാൽ ശ്രുതിയുടെ ശസ്ത്രക്രിയ കഴിയാൻ കാത്തിരിക്കാതെ ജെൻസൺ യാത്രയാവുകയായിരുന്നു.

ഇതോടെയാണ് മെഡിക്കൽ കോളേജിലേക്ക് ശ്രുതിയെ എത്തിച്ചത്. വൈകാരികമായ നിമിഷങ്ങൾക്കൊടുവിൽ ജെൻസനെ കണ്ട ശ്രുതി ചികിത്സ നടക്കുന്ന ആശുപത്രിയിലേക്ക് തിരികെ പോവുകയും ചെയ്തു.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ബത്തേരിയിലെ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോ‍ർട്ടം നടത്തും. ഉച്ചതിരിഞ്ഞ് മൂന്നിനാണ് സംസ്കാരം. അമ്പലവയലിലെ ആണ്ടൂരിലാണ് പൊതുദർശനം.

  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
[masterslider id="10"]

Related posts