ഓണത്തിന് ബെംഗളൂരു – കൊച്ചി വിമാന നിരക്കിൽ ഉഗ്രൻ നിരക്കിളവ്; വിശദാംശങ്ങൾ

ഓണത്തിന് ബെംഗളൂരു മലയാളികൾക്ക് കുറഞ്ഞ ചെലവിൽ കൊച്ചിയിലെത്താം. 932 രൂപ മുതലുള്ള ടിക്കറ്റ്‌ നിരക്കുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്.

പ്രത്യേക ഫ്‌ളാഷ്‌ സെയിലിന്റെ ഭാഗമായാണ് ഓഫർ നിരക്കിലെ ടിക്കറ്റ് വിൽപ്പന. കൊച്ചി- ബെംഗളൂരു റൂട്ടിലടക്കം ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. സെപ്റ്റംബർ 16 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

2025 മാര്‍ച്ച്‌ 31 വരെയുള്ള യാത്രകള്‍ക്കായി ആണ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുക. സെപ്‌റ്റംബര്‍ 16 വരെ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക്‌ ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഇളവ് ലഭിക്കുക.

  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം

ആഭ്യന്തര യാത്രകൾക്ക് 932 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുക. മറ്റ്‌ ബുക്കിംഗ്‌ ചാനലുകളിലൂടെ ബുക്ക്‌ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 1088 രൂപ മുതലായിരിക്കും നിരക്ക്.

ഓണക്കാലത്ത്‌ മലയാളികള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന കൊച്ചി- ബാംഗ്ലൂര്‍, ബാംഗ്ലൂര്‍- ചെന്നൈ റൂട്ടിലും നിരക്കിളവ് ലഭ്യമാണ്. ഇത് ഓണത്തിന് നാട്ടിൽ എത്താനും തിരികെ യാത്ര ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് സഹായകരമാകും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രഹസ്യമായി വിവാഹം കഴിച്ചോ? മംഗല്യസൂത്ര വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ
[masterslider id="10"]

Related posts