സർവീസിനെച്ചൊല്ലി തർക്കം; ഒല സ്‌കൂട്ടർ ഷോറൂമിന് യുവാവ് തീയിട്ടു

ബെംഗളൂരു : പുതിയതായി വാങ്ങിയ സ്‌കൂട്ടറിന്റെ തകരാർ പരിഹരിച്ചില്ലെന്നാരോപിച്ച് ഒല ഇലക്‌ട്രിക് സ്‌കൂട്ടർ ഷോറൂമിന് യുവാവ് തീയിട്ടു.

വടക്കൻ കർണാടകയിലെ കലബുറഗിയിലാണ് സംഭവം. പ്രദേശവാസിയായ മുഹമ്മദ് നദീമാണ് (26) ഷോറൂമിന് തീയിട്ടത്. ആറു സ്‌കൂട്ടറുകളും ഫർണിച്ചറുകളും കത്തിനശിച്ചതായി പോലീസ് പറഞ്ഞു.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

20 ദിവസംമുൻപാണ് നദീം സ്‌കൂട്ടർ വാങ്ങിയത്. എന്നാൽ, സ്‌കൂട്ടറിന് ചില പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞ് ഒട്ടേറെത്തവണ നദീം ഷോറൂമിലെത്തി പരിഹരിക്കണമെന്നാവശ്യപ്പെട്ടു.

ഇതേച്ചൊല്ലി ജീവനക്കാരുമായി തർക്കവുമുണ്ടായി. സ്‌കൂട്ടറിന്റെ തകരാർ പരിഹരിക്കാത്തതിൽ നിരാശനായ നദീം ഷോറൂമിൽ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പോലീസ് നദീമിനെ കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts