എംഎം ഹിൽസിൽ തീർത്ഥാടകനെ കൊന്ന പുള്ളിപ്പുലിയെ പിടികൂടി

ബെംഗളൂരു: ചാമരാജ്‌നഗറിലെ തീർഥാടനകേന്ദ്രമായ മഹാദേശ്വര ഹിൽസിൽ (എംഎം ഹിൽസ്) തീർഥാടക കൊലപ്പെടുത്തിയ പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി.

രംഗസ്വാമി വടുഗ്രാമത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി പുലിയെ പിടികൂടിയത്. വലയിൽ കുടുങ്ങിയ പുലിയെ പിന്നീട് മൈസുരു കുർഗള്ളിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമേ, മൃഗഡോക്ടർമാർ, ഡ്രോൺ നിരീക്ഷണ സംഘങ്ങൾ എന്നിവരുൾപ്പെടെ 40-ലധികം ഉദ്യോഗസ്ഥര്‍ അടങ്ങിയ ദൗത്യസംഘമാണ് പിടികൂടിയത്. കെണിയൊരുക്കാൻ രണ്ട് കൂടുകളും കാമറാ ട്രാപ്പുകളും സ്ഥാപിച്ചിരുന്നു.

  മിന്നൽ വേഗത്തിൽ സി.ഐ.എസ്.എഫ്; വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ 15 മിനിറ്റിൽ കണ്ടെത്തി, കയ്യടിച്ച് സോഷ്യൽ മീഡിയ

ബുധനാഴ്ചയാണ് മണ്ഡ്യ സ്വദേശി പ്രവീൺ (30) നെ പുലി കടിച്ചുകൊന്നത്. വീണിനെ വലിച്ചിഴച്ച് പുലി അടുത്ത കാട്ടിലേക്ക് കൊണ്ടുപോയിരുന്നു.

തിരച്ചിലിനൊടുവിൽ കാട്ടിനുള്ളിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനുശേഷം കഴിഞ്ഞദിവസം ക്ഷേത്രത്തിൽ സന്ദർശക നിയന്ത്രണമേർപ്പെടുത്തിയിരുന്നു.

ക്ഷേത്രത്തിലേക്ക് കാൽനടയായെത്തുന്നത് നിരോധിച്ചു. ഇരുചക്ര വാഹനത്തിലെത്തുന്നതിനും വിലക്കുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു
[masterslider id="10"]

Related posts