മുഡ ഭൂമിയിടപാട്; ഗവർണർ സർക്കാരിന്റെ വിശദീകരണം അംഗീകരിക്കുമെന്ന് പ്രതീക്ഷ; സിദ്ധരാമയ്യ

ബെംഗളൂരു : ‘മുഡ’ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഗവർണർ താവർചന്ദ് ഗഹ്‌ലോത് നൽകിയ നോട്ടീസിന് വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അത് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നിയമപ്രകാരമാണ് വിശദീകരണം നൽകിയത്. മുഡ ഭൂമിയിടപാടിൽ ഒരുതരത്തിലുള്ള സ്വാധീനവും ചെലുത്തിയിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. അതിനിടെ, മുഖ്യമന്ത്രിക്കെതിരേ നിയമനടപടി സ്വീകരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ അഴിമതിവിരുദ്ധപ്രവർത്തകനും മലയാളിയുമായ ടി.ജെ. അബ്രാഹമിനോട് ഗവർണർ വിശദീകരണം തേടി. സിദ്ധരാമയ്യയ്ക്ക് നൽകിയ കാരണംകാണിക്കൽ നോട്ടീസ് പിൻവലിക്കാനുള്ള സംസ്ഥാനമന്ത്രിസഭയുടെ ഉപദേശം കണക്കിലെടുത്താണ് വിശദീകരണം തേടിയത്. മുഖ്യമന്ത്രിക്കെതിരേ നിയമനടപടി സ്വീകരിക്കണമെങ്കിൽ ഗവർണറുടെ അനുമതി വേണം. അതുകൊണ്ടാണ്…

Read More

നവവധുവിനെ 27 കാരനായ വരൻ കുത്തിക്കൊന്നു 

ബെംഗളൂരു: കല്യാണത്തിന് പിന്നാലെ നവവധുവിനെ 27കാരനായ വരന്‍ കുത്തിക്കൊന്നു. കല്യാണത്തിന് പിന്നാലെ ഉണ്ടായ തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ (കെജിഎഫ്) ആണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിയായ നവീന്‍ ആണ് കെജിഎഫ് സ്വദേശിനിയായ ലിഖിത ശ്രീയെ(20) കുത്തിക്കൊന്നത്. ബുധനാഴ്ച രാവിലെയായിരുന്നു കല്യാണം. താലികെട്ടിന് പിന്നാലെ നവീനും നിഖിതയും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് കുപിതനായ നവീന്‍ നവവധുവിനെ കുത്തി കൊല്ലുകയായിരുന്നു. ഇതിന് പിന്നാലെ അതേ കത്തിയെടുത്ത് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച നവീന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വസ്ത്ര…

Read More

ഗൃഹലക്ഷ്മി പദ്ധതി :സാങ്കേതിക തകരാർ പരിഹരിച്ചു; പണം കൈമാറ്റം ഓഗസ്റ്റ് 6 മുതൽ പുനരാരംഭിച്ചതായി മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ

ബെംഗളൂരു : വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ വീതം ലഭിക്കുന്ന കർണാടക സർക്കാരിന്റെ ഗൃഹലക്ഷ്മി ഗാരന്റി പദ്ധതിപ്രകാരം തുക ലഭിക്കുന്നതിലുള്ള സാങ്കേതിക തകരാർ പരിഹരിച്ചതായി വനിതാ ശിശുക്ഷേമ വകുപ്പുമന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ അറിയിച്ചു. കോൺഗ്രസിന്റെ അഞ്ചിന വാഗ്ദാന പദ്ധതികളിലൊന്നായ ഗൃഹലക്ഷ്മി കഴിഞ്ഞ ഓഗസ്റ്റ് 30-നാണ് ആരംഭിച്ചത്. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി പണം ലഭിക്കുന്നില്ലെന്ന് ഒട്ടേറെ വീട്ടമ്മമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സാങ്കേതികപ്രശ്നം കാരണമാണ് പണം മുടങ്ങിയതെന്നും പ്രശ്നം പരിഹരിച്ചതായും മന്ത്രിയറിയിച്ചു.

Read More

നമ്മ മെട്രോയോട് യാത്രക്കാർക്ക് പ്രിയം കൂടുന്നു; യാത്രക്കാരുടെ എണ്ണം 8.26 ലക്ഷത്തിലെത്തി

ബെംഗളൂരു : നമ്മ മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം. ചൊവ്വാഴ്ച 8,26,883 പേരാണ് മെട്രോയിൽ യാത്രചെയ്തത്. പർപ്പിൾ ലൈനിൽ (കിഴക്ക് – പടിഞ്ഞാറ് ഇടനാഴി) 406501 പേരും ഗ്രീൻ ലൈനിൽ (തെക്ക് – വടക്ക് ഇടനാഴി) 261010 പേരും മജെസ്റ്റിക്ക് ഇന്റർചേഞ്ച് സ്റ്റേഷനിൽ മാറിക്കയറിയത് 1,59,372 പേരുമാണെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു. 2022 ഓഗസ്റ്റ് 15-ന് 8.25 ലക്ഷം യാത്രക്കാർ മെട്രോയിൽ കയറിയതായിരുന്നു ഇതിന് മുമ്പത്തെ റെക്കോഡ്. ഈ വർഷം ഫെബ്രുവരിയിൽ 7.05 ലക്ഷമായിരുന്നു ശരാശരി…

Read More

ഹോസ്റ്റലിൽ അബോധാവസ്ഥയിൽ കണ്ട എം.ടെക് വിദ്യാർഥി മരിച്ചു

ബെംഗളൂരു : ഹോസ്റ്റലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‌.സി.) വിദ്യാർഥി മരിച്ചു. മഹാരാഷ്ട്ര സ്വദേശി അവിരാജ് ഹനുമന്ത് (23) ആണ് മരിച്ചത്. അവിരാജിന്റെ സഹോദരി നൽകിയ പരാതിയിൽ സദാശിവനഗർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻസ്ട്രുമെന്റേഷൻ ആൻഡ് അപ്ലൈഡ് ഫിസിക്‌സിൽ എം.ടെക് വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്ചയാണ് അവിരാജിനെ ഹോസ്റ്റലിൽ അബോധാവസ്ഥയിൽ കണ്ടത്.

Read More

ഇരുചക്രവാഹനത്തിൽ ലോറി ഇടിച്ച് 27 കാരിയായ ഗർഭിണി മരിച്ചു

ബെംഗളൂരു : ബെംഗളൂരു-തുമകൂരു ഹൈവേയിൽ ടിപ്പർലോറി ഇരുചക്രവാഹനത്തിലിടിച്ച് എട്ടുമാസം ഗർഭിണിയായ യുവതി മരിച്ചു. ബില്ലിനകൊട്ടെ സ്വദേശി സിഞ്ചന (27) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ഭർത്താവ് മഞ്ജുനാഥിനൊപ്പം ശിവഗംഗ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി. ബസിൽ ഇടിക്കാതിരിക്കാൻ ലോറി ബ്രേക്കിട്ടപ്പോൾ ഇടത്തേക്ക് തെന്നിവന്ന് ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നിലത്തുവീണ യുവതിയുടെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി. മഞ്ജുനാഥ് നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ലോറിഡ്രൈവർ അരുൺകുമാറിനെ (27) നെലമംഗല പോലീസ് അറസ്റ്റുചെയ്തു.

Read More

ബെലഗാവി പ്ളാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ തൊഴിലാളി മരിച്ചു; നിരവധി പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു : ബെലഗാവിയിൽ സ്വകാര്യ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തിൽ തൊഴിലാളി മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി നാവഗെയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലായിരുന്നു അപകടം. പ്രദേശവാസിയായ യല്ലപ്പ ഗുണ്ഡ്യഗോൾ (18) ആണ് മരിച്ചത്. മാരുതി നാരായൺ കരവേകർ (32), യല്ലപ്പ പ്രകാശ് (35), രഞ്ജിത് ദശരഥ് പാട്ടീൽ (39) എന്നിവർക്കാണ് പരിക്കേറ്റത്. അപകടസമയത്ത് ഫാക്ടറിയിൽ 20-ഓളം തൊഴിലാളികളുണ്ടായിരുന്നു. പലരും ഓടിരക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. ഫാക്ടറിയിൽ കുടുങ്ങിപ്പോയവർക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോർട്ട്സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമികനിഗമനം.

Read More

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

death

ബെംഗളൂരു : ബെംഗളൂരുവിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ആലപ്പുഴ മാവേലിക്കര ചെറുകോൽ മുണ്ടുവേലിൽ സാം ഇടിക്കുളയുടെ മകൻ അനീഷ് എം. ഇടിക്കുളയാണ് (33) മരിച്ചത്. കഴിഞ്ഞവെള്ളിയാഴ്ച കൊത്തന്നൂരിൽനിന്ന് ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചായിരുന്നു അപകടം. ബെംഗളൂരുവിൽ ബിസിനസ് നടത്തിവരുകയായിരുന്നു അനീഷ്. കൊത്തന്നൂരിലായിരുന്നു താമസം. മാതാവ്: പരേതയായ അമ്മിണി ഇടിക്കുള. ഭാര്യ: സാൻസി സാമുവേൽ. മൃതദേഹം വ്യാഴാഴ്ച കൊത്തന്നൂർ ഇമ്മാനുവേൽ മാർത്തോമാപള്ളിയിലെ പൊതുദർശനത്തിനുശേഷം നാട്ടിൽ കൊണ്ടുപോകും. സംസ്കാരം പിന്നീട്.

Read More

ഓണം സ്‌പെഷ്യല്‍ കേരള ആര്‍.ടി.സി ബസ് സര്‍വീസ്; 10 ന് ബുക്കിങ്ങ് ആരംഭിക്കും

ബെംഗളൂരു: ബെംഗളൂരു , മെസൂരു എന്നിവിടങ്ങളില്‍ നിന്നുളള കരള ആര്‍.ടി.സി ഓണം സ്‌പെഷ്യല്‍ ബസ് സര്‍വീസുകളില്‍ 10 ന് ബുക്കിങ്ങ് ആരംഭിക്കും. പതിവ് സര്‍വീസുകളിലെ ടിക്കറ്റുകള്‍ തീരുന്നതിന് അനുസരിച്ചാണിത്. സെപ്റ്റംബര്‍ 9 മുതല്‍ 23 വരെയാണ് ഇരുവശങ്ങളിലേക്കും സ്‌പെഷ്യല്‍ സര്‍വീസുകളാണ് നടത്തുക. അടൂര്‍ , കൊല്ലം, എന്നിവിടങ്ങളിലേക്ക് ആദ്യമായും ഒന്നിടവിട്ടു ദിവസങ്ങളില്‍ മലപ്പുറത്തേക്കും സ്‌പെഷ്യല്‍ ഏര്‍പ്പെടുത്തിയട്ടുണ്ട്. തിരുവന്തപുരത്തേക്ക് നാഗര്‍കോവില്‍ വഴി ഡീലക്‌സ് സര്‍വീസുണ്ട്. സ്‌പെഷ്യല്‍ ബസുകള്‍ക്ക് ഫ്ലെക്സി ടിക്കറ്റ് നിരക്കാണ് ഈടാക്കുക

Read More

ഡോ. അംബേദ്കറുടെ ജീവിതം പ്രമേയമാക്കിയ ലാൽബാഗ് പുഷ്പമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി; പുഷ്പമേള വ്യാഴാഴ്ച ആരംഭിക്കും

ബെംഗളൂരു : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ബെംഗളൂരു ലാൽബാഗ് പുഷ്പമേള വ്യാഴാഴ്ച ആരംഭിക്കും. ഗ്ലാസ്ഹൗസിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 10.30-ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്യും. 19-വരെയാണ് പുഷ്പമേള. ഡോ. ബി.ആർ. അംബേദ്കറുടെ ജീവിതവും പ്രവർത്തനങ്ങളുമാണ് ഇത്തവണത്തെ പ്രമേയം. കർണാടകത്തിലെ വിവിധ സ്ഥലങ്ങളിൽനിന്നും തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുമാണ് പുഷ്പങ്ങൾ എത്തിച്ചിരിക്കുന്നത്. 12 ലക്ഷത്തോളം സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷ. 3.6 ലക്ഷം റോസാപ്പൂക്കളും 2.4 ലക്ഷം ക്രിസാന്തവും ഉപയോഗിച്ച് നിർമിച്ച പഴയ പാർലമെന്റ് മന്ദിരത്തിന്റെ മാതൃകയാണ് മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. രാവിലെ ആറുമുതൽ ഒൻപതുവരെ ഗ്ലാസ് ഹൗസിന് സമീപത്തും ഒൻപതുമുതൽ…

Read More
Click Here to Follow Us