ബെംഗളൂരു : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ബെംഗളൂരു ലാൽബാഗ് പുഷ്പമേള വ്യാഴാഴ്ച ആരംഭിക്കും.
ഗ്ലാസ്ഹൗസിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 10.30-ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്യും.
19-വരെയാണ് പുഷ്പമേള. ഡോ. ബി.ആർ. അംബേദ്കറുടെ ജീവിതവും പ്രവർത്തനങ്ങളുമാണ് ഇത്തവണത്തെ പ്രമേയം.
കർണാടകത്തിലെ വിവിധ സ്ഥലങ്ങളിൽനിന്നും തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുമാണ് പുഷ്പങ്ങൾ എത്തിച്ചിരിക്കുന്നത്.
12 ലക്ഷത്തോളം സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷ. 3.6 ലക്ഷം റോസാപ്പൂക്കളും 2.4 ലക്ഷം ക്രിസാന്തവും ഉപയോഗിച്ച് നിർമിച്ച പഴയ പാർലമെന്റ് മന്ദിരത്തിന്റെ മാതൃകയാണ് മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്.
രാവിലെ ആറുമുതൽ ഒൻപതുവരെ ഗ്ലാസ് ഹൗസിന് സമീപത്തും ഒൻപതുമുതൽ വൈകീട്ട് 6.30 വരെ പ്രവേശനകവാടങ്ങളിലും ടിക്കറ്റ് ലഭിക്കും. രാത്രി ഏഴുവരെമാത്രമേ ഗ്ലാസ് ഹൗസിലേക്ക് പ്രവേശനമുണ്ടാകൂ.
വാഹനപാർക്കിങ്
കാറുകൾ: ശാന്തിനഗർ ബസ് സ്റ്റാൻഡ്, ഡബിൾ റോഡ് ഹോപ്‌കോംസ് പരിസരം, ജെ.സി. റോഡിലെ ബി.ബി.എം.പി. ബഹുനില പാർക്കിങ് സ്ഥലം
ഇരുചക്രവാഹനങ്ങൾ: അൽ അമീൻ കോളേജ് പരിസരം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.