ബെംഗളൂരു : ബെലഗാവിയിലെ സ്വകാര്യ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ വെന്തുമരിച്ച തൊഴിലാളിയുവാവിന്റെ മൃതദേഹാവശിഷ്ടത്തോട് ഡോക്ടർമാർ കാണിച്ചത് കടുത്ത അനാദരവ്. മൃതദേഹാവശിഷ്ടം പ്ലാസ്റ്റിക് സഞ്ചിയിലിട്ടാണ് യുവാവിന്റെ അച്ഛന് കൈമാറിയതെന്ന് ആക്ഷേപമുയർന്നു. മരിച്ച യല്ലപ്പ ഗുണ്ഡ്യാഗലിന്റെ അച്ഛൻ പ്ലാസ്റ്റിക് സഞ്ചിയും പിടിച്ച് കരഞ്ഞുകൊണ്ട് മടങ്ങുന്നതിന്റെ ദൃശ്യം സമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ബെലഗാവി ജില്ലാ സിവിൽ ആശുപത്രിയിൽനിന്ന് പോസ്റ്റ്‌മോർട്ടംചെയ്ത മൃതദേഹാവശിഷ്ടമാണ് അനാദരവോടെ ബന്ധുക്കൾക്ക് കൈമാറിയത്. ആശുപത്രിയിൽ ആംബുലൻസ് സൗകര്യമുൾപ്പെടെയുള്ളപ്പോഴാണ് ഇത്തരത്തിൽ പെരുമാറിയത്. സംഭവത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി ബി.ജെ.പി. രംഗത്തെത്തി. മൃതദേഹത്തോട് ആദരവും മനുഷ്യത്വവും കാണിക്കാൻ സർക്കാരിന് കഴിയില്ലേയെന്ന് പ്രതിപക്ഷനേതാവ് ആർ.…
Read MoreMonth: August 2024
ലാൽബാഗ് പുഷ്പമേളയ്ക്ക് ഉജ്വലതുടക്കം
ബെംഗളൂരു : വർണക്കാഴ്ചകളുടെ മേളനമൊരുക്കി ലാൽബാഗ് പുഷ്പമേളയ്ക്ക് ഉജ്വലതുടക്കം. ലാൽബാഗിലെ ഗ്ലാസ് ഹൗസിനുള്ളിൽ ആയിരക്കണക്കിന് പൂക്കൾക്കൊണ്ടുനിർമിച്ച പഴയ പാർലമെന്റ് മന്ദിരത്തിന്റെ മാതൃകയാണ് ഇത്തവണത്തെ മേളയുടെ മുഖ്യാകർഷണം. പാർലമെന്റ് മന്ദിരത്തിന്റെ മുൻപിൽ ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമയും സ്ഥാനംപിടിച്ചിരിക്കുന്നു. 216-ാമത് ലാൽബാഗ് പുഷ്പമേളയ്ക്കാണ് ഇത്തവണ തുടക്കംകുറിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചാണ് മേള. ഡോ. ബി.ആർ. അംബേദ്കറുടെ സംഭാവനകളാണ് ഇത്തവണത്തെ മേളയുടെ വിഷയം. അംബേദ്കറുടെ കുട്ടിക്കാലംതൊട്ടുള്ള ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രദർശനം മേളയുടെ ഭാഗമാണ്.അംബേദ്കർ രാജ്യത്തിനുനൽകിയ സംഭാവനകൾ, സാമൂഹ്യനീതിക്കുവേണ്ടിചെയ്ത സമരങ്ങൾ, അദ്ദേഹം ബുദ്ധമതം സ്വീകരിച്ചത്, ഭരണഘടനാനിർമാണത്തിൽ അദ്ദേഹം വഹിച്ച പങ്ക്…
Read More12 ദിവസത്തിനുശേഷം ബെംഗളൂരു-മംഗളൂരു തീവണ്ടിഗതാഗതം പുനഃസ്ഥാപിച്ചു
ബെംഗളൂരു : കനത്തമഴയിൽ മണ്ണിടിച്ചിലുണ്ടായ മംഗളൂരു-ബെംഗളൂരു റെയിൽപ്പാതയിൽ 12 ദിവസത്തിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. ഹാസനിലെ സകലേശ്പുരയ്ക്കടുത്ത് യടകുമേറി-കടഗരവള്ളി സ്റ്റേഷനുകൾക്കിടയിൽ ജൂലായ് 26-ന് രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. കുന്നിൻചരുവിലൂടെ കടന്നുപോകുന്ന പാളത്തിന്റെ മുകൾഭാഗത്തും അടിഭാഗത്തും മണ്ണിടിഞ്ഞിരുന്നു. കുന്നിന്റെ അടിഭാഗത്ത് മതിൽനിർമിച്ചും മണൽച്ചാക്കുകളടുക്കിയും സുരക്ഷ വർധിപ്പിച്ചാണ് പാളം വീണ്ടും ഗതാഗതസജ്ജമാക്കിയത്. സുരക്ഷ വർധിപ്പിച്ചശേഷം പാളത്തിലൂടെ ആദ്യ തീവണ്ടി വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കടന്നുപോയി. യശ്വന്തപുര-മംഗളൂരു ജങ്ഷൻ ഗോമടേശ്വര എക്സ്‌പ്രസ് തീവണ്ടിയാണ് ആദ്യം സർവീസ് നടത്തിയത്. ഇതിനുപിന്നാലെ, ഈ റൂട്ടിലൂടെയുള്ള ബാക്കി തീവണ്ടികളും അതിന്റെ നിശ്ചിതസമയം സർവീസ് നടത്തുമെന്ന് ദക്ഷിണ-പശ്ചിമ…
Read Moreവഖഫ് നിയമം പാടേ ഉടച്ചുവാര്‍ക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: വഖഫ് നിയമത്തില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ബില്ലുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. വഖഫ് ആക്ടിന്റെ പേരും മാറ്റും. ഇതു സംബന്ധിച്ച ബില്ലിന്റെ പകര്‍പ്പ് എംപിമാര്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്തു. വഖഫ് ബോര്‍ഡുകളെ നിയന്ത്രിക്കുന്ന നിയമത്തില്‍ വന്‍ ഭേദഗതികളാണ് പുതിയ ബില്ലില്‍ നിര്‍ദേശിക്കുന്നത്. വഖഫ് ബോര്‍ഡുകളെ നിയന്ത്രിക്കുന്ന സമിതികളില്‍ മുസ്ലീം സ്ത്രീകളുടെയും മുസ്ലിം ഇതര മതവിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പാക്കുന്നത് അടക്കം മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന വഖഫ് (ഭേദഗതി) ബില്ലില്‍, 1995ലെ വഖഫ് നിയമത്തെ ഏകീകൃത വഖഫ് മാനേജ്മെന്റ്, ശാക്തീകരണം, കാര്യക്ഷമത, വികസന നിയമം –…
Read Moreസെൻട്രൽ ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു : ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) ഇൻസ്പെക്ടറെ ബിഡദിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. സി.സി.ബി.യുടെ സാമ്പത്തിക കുറ്റകൃത്യവിഭാഗം ഇൻസ്പെക്ടറായ തിമ്മെഗൗഡയാണ് (47) മരിച്ചത്. ബിഡദി പോലീസ് സ്റ്റേഷൻ പരിധിയിലെ വിജനമായസ്ഥലത്താണ് മരത്തിൽ തൂങ്ങിയനിലയിൽ മൃതദേഹം കണ്ടത്. ഒരുമാസം മുൻപാണ് തിമ്മെഗൗഡ സി.സി.ബി.യിൽ എത്തിയത്. നേരത്തേ രാമനഗര ജില്ലാ പോലീസിലായിരുന്നു. തിമ്മെഗൗഡയ്ക്ക് കുടുംബപ്രശ്നങ്ങളുണ്ടായിരുന്നെന്നും അന്വേഷണത്തിലൂടെമാത്രമേ കാരണം അറിയാനാകൂവെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യാദ്ഗിറിൽ എസ്.ഐ.യുടെ ദുരൂഹമരണത്തിനു പിന്നാലെയാണ് സംസ്ഥാനത്ത് മറ്റൊരു പോലീസുദ്യോഗസ്ഥന്റെ മരണം.
Read Moreകൊലക്കേസ് പ്രതി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു
ബെംഗളൂരു: കുടുംബപ്രശ്‌നത്തിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. കൊലാറിലെ അമ്മായിയുടെ വീട്ടിൽ ഒളിച്ചിരുന്ന ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി 12 അടി ഉയരമുള്ള കെട്ടിടത്തിൻ്റെ തറയിൽ നിന്നാണ് വീണ് മരിച്ചത്. പോലീസ് അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ബെംഗളൂരു സിദ്ധാപൂർ സ്വദേശി തബ്രെജ് പാഷ (37) ആണ് പ്രതി. ഓഗസ്റ്റ് രണ്ടിന് പുലർച്ചെ ചാമരാജ്പേട്ട എം.ഡി.ബ്ലോക്കിലെ ഭാര്യാമാതാവിൻ്റെ വീട്ടിലെത്തി രോഗിയായ അമ്മായിയമ്മയുടെ മുന്നിൽവെച്ച് ഭാര്യ സൈദ ഫാസിയ ഫാത്തിമയെ (34) കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നു. സംഭവത്തിൽ ചാമരപ്പേട്ട്…
Read Moreദൈവങ്ങള്‍ക്കൊപ്പം പോണ്‍ നടിയുടെ ചിത്രവും; ബോർഡ് പോലീസ് നീക്കം ചെയ്തു
ചെന്നൈ: തമിഴ്‌നാട്ടില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡില്‍ ദൈവങ്ങള്‍ക്കൊപ്പം പോണ്‍ നടി മിയ ഖലിഫയുടെ ചിത്രവും. തമിഴ്‌നാട്ടിലെ കാഞ്ചിപുരം ജില്ലയില്‍ സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡിലാണ് താരത്തിന്റെ ചിത്രവും ഇടംപിടിച്ചത്. ബോര്‍ഡ് ഇതികം തന്നെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. തമിഴ്നാട്ടിലുടനീളമുള്ള ക്ഷേത്രങ്ങളില്‍ അമ്മന്‍ (പാര്‍വതി) ദേവിയെ ആരാധിക്കുന്ന ‘ആദി’ ഉത്സവത്തിനായാണ് ഹോര്‍ഡിംഗ് സ്ഥാപിച്ചത്. ഓരോ ഗ്രാമത്തിലും ഇതിന്റെ ഭാഗമായി ഗംഭീര ആഘോഷങ്ങളാണ് നടക്കുക. ദിവസങ്ങള്‍ നീളുന്ന ആഘോഷങ്ങൡ ആയിക്കണക്കിനാളുകളാണ് പങ്കെടുക്കുക. ഉത്സവ വഴിപാടിന്റെ ഭാഗമായ ‘പാല്‍ കുടം’ തലയിലേറ്റി നില്‍ക്കുന്ന രീതിയിലാണ് താരത്തിന്റെ ചിത്രം…
Read Moreകാമുകിക്ക് പിറന്നാൾ സമ്മാനമായി ഐഫോൺ നൽകാൻ അമ്മയുടെ സ്വർണം മോഷ്ടിച്ച വിദ്യാർത്ഥി അറസ്റ്റിൽ
ന്യൂഡല്‍ഹി: കാമുകിയുടെ പിറന്നാളിന് ആപ്പിള്‍ ഐഫോണ്‍ വാങ്ങാനായി അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച ഒന്‍പതാം ക്ലാസുകാരന്‍ അറസ്റ്റില്‍. വീട്ടില്‍ നിന്ന് സ്വര്‍ണം മോഷണം പോയെന്ന് കാണിച്ച് കൗമാരക്കാരന്റെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി മകനാണെന്ന് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ കുട്ടി ഒളിവില്‍ പോയിരുന്നു. ഡല്‍ഹിയിലെ നജഫ്ഗഡിലാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ പ്രതി തന്റെ ക്ലാസിലെ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ജന്മദിനത്തില്‍ കാമുകിക്ക് വലിയ സര്‍പ്രൈസ് സമ്മാനം നല്‍കി ഞെട്ടിക്കണമെന്നതിന്റെ അടിസ്ഥാനത്തിലാണ് മോഷണം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പിറന്നാള്‍ ആഘോഷത്തിനായി അമ്മയോട്…
Read Moreനാഗചൈതന്യ വിവാഹിതനാകുന്നു; വിവാഹ നിശ്ചയം കഴിഞ്ഞു, ആശംസകളുമായി നാഗാർജുന
നാഗചൈതന്യയും നടി ശോഭിത ധുലിപാലയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം വ്യാഴാഴ്ച രാവിലെ 9.42ന് ഹൈദരാബാദില്‍ വച്ച് നടന്നു. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുനയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. അനശ്വര പ്രണയത്തിന്റെ തുടക്കമെന്ന അടിക്കുറിപ്പോടെയാണ് നാഗാർജുനയുടെ പോസ്റ്റ്. ശോഭിതയെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാഗചൈതന്യയും ശോഭിതയും തമ്മില്‍ പ്രണയത്തിലാണെന്ന വാർത്തകള്‍ 2022 മുതല്‍ പുറത്തുവന്നിരുന്നു. ഇരുവരും ലണ്ടനിലെ റെസ്റ്റോറന്റില്‍ നില്‍ക്കുന്ന ചിത്രം വൈറലായതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. കുറുപ്പ് എന്ന ദുല്‍ഖർ സല്‍മാൻ ചിത്രത്തിലെ നായികയായിരുന്ന താരമാണ്…
Read Moreദാവണഗെരെ സർവകലാശാല ബികോം പരീക്ഷ മാറ്റിവെച്ചു
ബെംഗളൂരു : ചോദ്യപ്പേപ്പറിനൊപ്പം ഉത്തരവും ഉൾപ്പെട്ടതിനെത്തുടർന്ന് ദാവണഗെരെ സർവകലാശാലയിലെ അവസാനവർഷ ബികോം പരീക്ഷ മറ്റിവെച്ചു. ചൊവ്വാഴ്ച വിദ്യാർഥികൾക്ക് കൊടുത്ത ചോദ്യപ്പേപ്പറിലാണ് ഉത്തരവും അടങ്ങിയിരുന്നത്. ചിത്രദുർഗ, ദാവണഗെരെ ജില്ലകളിലായി 15 പരീക്ഷാ കേന്ദ്രങ്ങളിലാണ് വിദ്യാർഥികൾക്ക് ഉത്തരമടങ്ങിയ ചോദ്യപ്പേപ്പർ കൊടുത്തത്. സർവകലാശാലയുടെ കീഴിൽ രണ്ടു ജില്ലകളിലായി 70-ഓളം കോളേജുകൾ പ്രവർത്തിക്കുന്നുണ്ട്. 500-ലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതാനുണ്ടായിരുന്നത്. പുതുക്കിയ പരീക്ഷാതീയതി ഉടൻ അറിയിക്കുമെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും രജിസ്ട്രാർ സി.കെ. രമേഷ് അറിയിച്ചു.
Read More