മൃതദേഹത്തോട് അനാദരവ്; ഫാക്ടറിയിൽ വെന്തുമരിച്ചയാളുടെ മൃതദേഹം പ്ലാസ്റ്റിക് കൂടിനകത്ത് ആശുപത്രിക്കെതിരേ പ്രതിഷേധം

ബെംഗളൂരു : ബെലഗാവിയിലെ സ്വകാര്യ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ വെന്തുമരിച്ച തൊഴിലാളിയുവാവിന്റെ മൃതദേഹാവശിഷ്ടത്തോട് ഡോക്ടർമാർ കാണിച്ചത് കടുത്ത അനാദരവ്.

മൃതദേഹാവശിഷ്ടം പ്ലാസ്റ്റിക് സഞ്ചിയിലിട്ടാണ് യുവാവിന്റെ അച്ഛന് കൈമാറിയതെന്ന് ആക്ഷേപമുയർന്നു.

മരിച്ച യല്ലപ്പ ഗുണ്ഡ്യാഗലിന്റെ അച്ഛൻ പ്ലാസ്റ്റിക് സഞ്ചിയും പിടിച്ച് കരഞ്ഞുകൊണ്ട് മടങ്ങുന്നതിന്റെ ദൃശ്യം സമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

ബെലഗാവി ജില്ലാ സിവിൽ ആശുപത്രിയിൽനിന്ന് പോസ്റ്റ്‌മോർട്ടംചെയ്ത മൃതദേഹാവശിഷ്ടമാണ് അനാദരവോടെ ബന്ധുക്കൾക്ക് കൈമാറിയത്.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

ആശുപത്രിയിൽ ആംബുലൻസ് സൗകര്യമുൾപ്പെടെയുള്ളപ്പോഴാണ് ഇത്തരത്തിൽ പെരുമാറിയത്. സംഭവത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി ബി.ജെ.പി. രംഗത്തെത്തി.

മൃതദേഹത്തോട് ആദരവും മനുഷ്യത്വവും കാണിക്കാൻ സർക്കാരിന് കഴിയില്ലേയെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക ചോദിച്ചു.

അതേസമയം, മൃതദേഹാവശിഷ്ടം നൽകിയത് പ്ലാസ്റ്റിക് സഞ്ചിയിലല്ല, പ്രാദേശികപാരമ്പര്യപ്രകാരം കലത്തിലിട്ടാണെന്ന് വിശദീകരിച്ചു.

മഴയിൽ കലം നനയാതിരിക്കാൻ ബന്ധുക്കൾ പ്ലാസ്റ്റിക് കൂട്ടിലിട്ടതാണെന്നും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts