ഇരുചക്രവാഹനത്തിൽ ലോറി ഇടിച്ച് 27 കാരിയായ ഗർഭിണി മരിച്ചു

ബെംഗളൂരു : ബെംഗളൂരു-തുമകൂരു ഹൈവേയിൽ ടിപ്പർലോറി ഇരുചക്രവാഹനത്തിലിടിച്ച് എട്ടുമാസം ഗർഭിണിയായ യുവതി മരിച്ചു.

ബില്ലിനകൊട്ടെ സ്വദേശി സിഞ്ചന (27) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം.

ഭർത്താവ് മഞ്ജുനാഥിനൊപ്പം ശിവഗംഗ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം

കെ.എസ്.ആർ.ടി.സി. ബസിൽ ഇടിക്കാതിരിക്കാൻ ലോറി ബ്രേക്കിട്ടപ്പോൾ ഇടത്തേക്ക് തെന്നിവന്ന് ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

നിലത്തുവീണ യുവതിയുടെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി. മഞ്ജുനാഥ് നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ലോറിഡ്രൈവർ അരുൺകുമാറിനെ (27) നെലമംഗല പോലീസ് അറസ്റ്റുചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts