ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു 

ബെംഗളൂരു: ഗഡഗ് ജില്ലയിലെ നരഗുണ്ട ടൗണിലും ദക്ഷിണ കന്നട ജില്ലയില്‍ ഉപ്പിനങ്ങാടിയിലുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ അഞ്ചു പേർ മരിച്ചു.

ഗഡഗില്‍ ഒരേ കുടുംബത്തിലെ നാലു പേരാണ് മരിച്ചത്.

ഹുബ്ബള്ളി-സൊല്ലപ്പുർ ദേശീയ പാതയില്‍ നരഗുണ്ടയില്‍ കർണാടക ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചാണ് നാലുപേരുടെ ജീവൻ പൊലിഞ്ഞത്.

ഹാവേരി സിറ്റിയില്‍ മഞ്ചുനാഥ നഗർ സ്വദേശി രുദ്രപ്പ അൻഗഡി(55), ഭാര്യ ശോഭ അൻഗഡി(45),മകള്‍ ഐശ്വര്യ അൻഗഡി(16), മകൻ വിജയ് കുമാർ അൻഗഡി(12) എന്നിവരാണ് മരിച്ചത്.

  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

ഇലക്കല്‍ ടൗണില്‍ നിന്ന് ഹുബ്ബള്ളിയിലേക്ക് വരുകയായിരുന്ന ബസുമായി എതിരെ സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു.

ഇടിയുടെ ആഘാതത്തില്‍ ചതഞ്ഞ കാറില്‍ നിന്ന് ഏറെ ശ്രമം നടത്തിയാണ് അപകടത്തില്‍ പെട്ടവരെ ശരഗുണ്ട പോലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്.

ഇലക്‌ട്രിക്കല്‍ കരാറുകാരനും ഇലട്രിക്ക് എഞ്ചി.അസോസിയേഷൻ ജില്ല സെക്രട്ടറിയുമായ ദുദ്രപ്പയും കുടുംബവും കല്ലപുര ബസവേശ്വര ക്ഷേത്രം ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.

ഗഡഗ് ജില്ല പോലീസ് സൂപ്രണ്ട് ബി.എസ്.നെമഗൗഡ സംഭവസ്ഥലം സന്ദർശിച്ചു.

ഉപ്പിനങ്ങാടി അമേയ് പെർനെ ഗ്രാമത്തില്‍ പച്ചക്കറി കയറ്റിയ മിനി ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ ലോറി ഡ്രൈവർ അർജുൻ സിങാണ് (32) മരിച്ചത്. മൂന്ന് പേർക്ക് പരുക്കേറ്റു.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ സിങിനെ മംഗളൂരു ഗവ.വെന്റ്ലോക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.

ബസ് ഡ്രൈവർ പർശ്വനാഥ്(49)യാത്രക്കാരായ പവൻകുമാർ (40),ബ്രഹ്മി(10)എന്നിവർ ചികിത്സയില്‍ കഴിയുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
[masterslider id="10"]

Related posts