എച്ച്.ഡി.ദേവഗൗഡ രാജ്യസഭാ സ്ഥാനാർഥിയായേക്കും,കോണ്‍ഗ്രസ്‌ പിന്തുണക്കാന്‍ സാധ്യത.

ബെംഗളൂരു: കർണാടകയിൽ നിന്നുള്ള രാജ്യസഭ സ്ഥാനാർത്ഥിയായി ജെ.ഡി.എസ്. നേതാവും മുൻപ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ മത്സരിക്കാനുള്ള സാദ്ധ്യതകൾ കൂടി വരുന്നു .

ബി ജെ പി രണ്ടു പേരെയും കോൺഗ്രസ് ഒരാളെയും സഭയിലേക്ക് അയക്കും . കോൺഗ്രസിന്റെ പിന്തുണയുണ്ടെങ്കിൽ ജെ ഡി എസ് നു ഒരാളെ രാജ്യസഭയിൽ എത്തിക്കാവുന്നതാണ് . ഇതിനായി ജെ ഡി എസ് കോൺഗ്രെസ്സിനെ സമീപിച്ചിട്ടുണ്ട് .

രാജ്യസഭയിലേക്ക് ഒരാളെ വിജയിപ്പിക്കാൻ 44 എം എൽ എ മാരുടെ പിന്തുണ വേണ്ടതാണ് . ജെ ഡി സ് നു 34 എം എൽ എ മാരാണ് ഉള്ളത് . കോൺഗ്രസിന് 64 എം എൽ എ മാരുണ്ട്.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

മുന്‍ പ്രധാനമന്ത്രി കൂടി ആയ ദേവഗൌഡ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ തുമുക്കുരു ലോകസഭ മണ്ഡലത്തില്‍ ബി.ജെ.പിയുടെ ജി എസ് ബസവരാജിനോട് പരാജയപ്പെട്ടിരുന്നു.

കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി മുന്‍ ലോക്സഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയെ മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു.2019 ല്‍ ഗുല്‍ബര്‍ഗ ലോകസഭ മണ്ഡലത്തില്‍ ഖര്‍ഗെ ബി.ജെ.പിയുടെ ഉമേഷ്‌ ജി ജാധവിനോട് ഒരു 95,452 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.

  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ

117 അംഗങ്ങള്‍ ഉള്ള ബി ജെ പിക്ക് 2 പേരെ ജയിപ്പിച്ചെടുക്കാന്‍ കഴിയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts