വാഹനങ്ങൾ വാടകയ്ക്കെടുത്ത് വിൽപ്പന നടത്തിയ അഞ്ചുപേർ പിടിയിൽ.

ബെംഗളൂരു: വാഹനങ്ങൾ വാടകയ്ക്കെടുത്ത് രജിസ്ട്രേഷൻ നമ്പറുകളും രേഖകളും മാറ്റി നിർമിച്ച ആവശ്യക്കാർക്ക് വിൽക്കുന്ന അഞ്ചംഗസംഘം കഴിഞ്ഞദിവസം യശ്വന്തപുര പോലീസിന്റെപിടിയിലായി.

ബേളഗാവി സ്വദേശികളായ ആരിഫ് 26, കൗസ്തുഭ 32, സൈദ് ആർമൻ 23, സുലൈമാൻ പാഷ 23, ചന്ദ്ര ലേയൗട്ട് നിവാസിയായ തൗസീഫ് 26 എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് പോലീസ് ഒരു ആഡംബര കാറും 13 ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം ബേളഗാവിയിൽ നിന്നും ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യവേ ഗിരീഷ് എന്ന വ്യക്തി ആരിഫ് നെയും കൗസ്തുഭന്നെയും യാത്രയ്ക്കിടയിൽ പരിചയപ്പെടാനിടയായി. ഉപയോഗിച്ച് വാഹനങ്ങൾ മറിച്ചു നിൽക്കുന്നവരാണ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഇവർ ഗിരീഷിന്റെ കോൺടാക്ട് നമ്പർ വാങ്ങിയിരുന്നു.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

പിന്നീട് ഒരു വാഹനം വിൽക്കാൻ ഉണ്ടെന്നും വളരെ കുറഞ്ഞ വിലയ്ക്ക് നൽകാമെന്നും അറിയിച്ചു ഫോൺ ചെയ്യുകയായിരുന്നു.

5 ലക്ഷം രൂപ വിലയ്ക്ക് ടൊയോട്ട ഫോർച്യൂണർ കാർ ആണ് ഇവർ ഗിരീഷിന് വിൽക്കാൻ ശ്രമിച്ചത്. ഞായറാഴ്ച വണ്ടി ഓടിച്ചു നോക്കിയ ഗിരീഷ് 5000 രൂപ അഡ്വാൻസും നൽകിയിരുന്നു. എന്നാൽ സംശയംതോന്നിയ ഗിരീഷ് സർക്കാർ വെബ്സൈറ്റിൽ വാഹനത്തിന്റെ രേഖകൾ പരിശോധിച്ചപ്പോൾ അത് വ്യാജമാണെന്ന് കണ്ടെത്തുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു.

  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം

ഗോവയ്ക്ക് പോകാൻ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വാടകയ്ക്കെടുത്ത വാഹനം ആണെന്നും വ്യാജരേഖകൾ നിർമ്മിച്ച് രജിസ്ട്രേഷൻ നമ്പറുകൾ മാറ്റി വിൽക്കാൻ ശ്രമിക്കുകയായിരുന്നു എന്നും പോലീസ് വക്താവ് അറിയിച്ചു.

പ്രാഥമികമായ ചോദ്യം ചെയ്യലിൽ ഇവർ മുൻപും നിരവധി വാഹനങ്ങൾ ഇതേ തരത്തിൽ വിറ്റിട്ടുണ്ട് എന്നാണ് അറിയുന്നത് എന്ന് പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
[masterslider id="10"]

Related posts