ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; മംഗളൂരുവിലെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഉപ്പള നയാബസാർ അബ്ദുല്‍ ഖാദറിന്റെ മകൻ മുഹമ്മദ് മിസ്ഹബ് (21) ആണ് മരിച്ചത്. മംഗളൂരുവില്‍ സ്വകാര്യ കോളജിലെ വിദ്യാർഥിയാണ് മിസ്ഹബ്. വെള്ളിയാഴ്ച രാവിലെ ബന്തിയോട് മുട്ടം ജങ്ഷനിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രി കാസർകോട്ടെ ടർഫില്‍ കളിച്ച്‌ രാവിലെ സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങവേ ഇവർ സഞ്ചരിച്ച ബൈക്കില്‍ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടൻ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മിസ്ഹബിന്റെ ജീവൻ രക്ഷിക്കാനായില്ല.

Read More

നിയമവിരുദ്ധം; ബൈക്ക് ടാക്സി നിരോധിച്ച് സംസ്ഥാന സർക്കാർ

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ ബൈക്ക് ടാക്‌സികളും നിരോധിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. ബൈക്കുകള്‍ ടാക്‌സിയായും സ്വകാര്യ ആപ്പുകള്‍ അവയുടെ പ്രവര്‍ത്തനത്തിനായും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബൈക്ക് ടാക്‌സികള്‍ പ്രവര്‍ത്തിക്കുന്നതിനെ ചൊല്ലി അതിന്റെ നടത്തിപ്പുകാരും ഓട്ടോ, ക്യാബ് ഡ്രൈവര്‍മാരും സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനുകളിലെ അംഗങ്ങളും തമ്മില്‍ സംഘര്‍ഷത്തിനും കലഹത്തിനും ഇടയാക്കിയിരുന്നു. കൂടാതെ, ബൈക്ക് ടാക്‌സികള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്നും കണ്ടെത്തിയിട്ടുണ്ടെത്തി. ഇലക്‌ട്രിക് ബൈക്ക് ടാക്‌സി നയം-‘കര്‍ണാടക ഇലക്‌ട്രിക് ബൈക്ക് ടാക്‌സി സ്‌കീം 2021’-ആദ്യമായി നടപ്പാക്കിയ സംസ്ഥാനമാണ് കര്‍ണാടക. ദൂരപ്രദേശങ്ങളെ നഗരപ്രദേശങ്ങളുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുക, പുതിയ തൊഴില്‍…

Read More

സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷം; കുടിവെള്ള ഉപയോഗത്തിന് നിയന്ത്രണം 

ബെംഗളൂരു: ന​ഗ​ര​ത്തി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കു​ടി​വെ​ള്ള ഉ​പ​യോ​ഗ​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. കു​ടി​വെ​ള്ള​മു​പ​യോ​ഗി​ച്ച് വാ​ഹ​നം ക​ഴു​കു​ന്ന​തും ചെ​ടി​ക​ൾ ന​ന​ക്കു​ന്ന​തും നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തും നി​രോ​ധി​ച്ചു. ബെംഗളൂരു വാ​ട്ട​ർ സ​പ്ലൈ ആ​ൻ​ഡ് സ്വി​വ​റേ​ജ് ബോ​ർ​ഡി​ന്റേ​താ​ണ് തീ​രു​മാ​നം. നി​ർ​ദേ​ശം ലം​ഘി​ച്ചാ​ൽ 5,000 രൂ​പ​യാ​ണ് പി​ഴ. കു​ടി​വെ​ള്ളം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ആ​വ​ർ​ത്തി​ച്ചാ​ൽ ഓ​രോ പ്രാ​വ​ശ്യ​വും 500 രൂ​പ വീ​ത​വും ഈ​ടാ​ക്കും. ന​ഗ​ര​ത്തി​ലെ മൂ​വാ​യി​ര​ത്തി​ല​ധി​കം കു​ഴ​ല്‍ക്കി​ണ​റു​ക​ള്‍ വ​റ്റി​യ​താ​യി ക​ഴി​ഞ്ഞ​ ദി​വ​സം ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ര്‍ അ​റി​യി​ച്ചിരുന്നു. പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. നഗരത്തിൽ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന…

Read More

വനിതകളുടെ നിയന്ത്രണത്തിൽ സർവീസ് നടത്തി രാജ്യറാണി എക്സ്‌പ്രസ്; ജീവനക്കാരികൾക്ക് അനുമോദന പ്രവാഹം

ബെംഗളൂരു : ലോക്കോ പൈലറ്റ് മുതൽ സുരക്ഷാ ജീവനക്കാർവരെ വനിതകൾ അണിനിരന്ന് രാജ്യറാണി എക്സ്‌പ്രസ് തീവണ്ടി ഇത്തവണയും കുതിച്ചു. ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്കായിരുന്നു യാത്ര. അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായാണ് ദക്ഷിണ പശ്ചിമ റെയിൽവേ തീവണ്ടിയുടെ സാരഥ്യം വനിതാ ജീവനക്കാരെ മാത്രം ഏൽപ്പിച്ചത്. ലോക്കോ പൈലറ്റ് സിരീഷാ ഗജനിയും അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ദി സോണയുമാണ് തീവണ്ടി നിയന്ത്രിച്ചത്. പ്രിയദർശിനിയായിരുന്നു ട്രെയിൻ മാനേജർ. ഇവർക്കൊപ്പം ടിക്കറ്റ് ചെക്കിങ് ഉദ്യോഗസ്ഥകളും, സുരക്ഷാ ജീവനക്കാരികളും റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സിലെ ഉദ്യോഗസ്ഥകളും സജീവമായി. ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്ന് 11.30-ഓടെ പുറപ്പെട്ട…

Read More

ഗുണ്ടാനേതാവിന്റെ പരാക്രമം; പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടാനേതാവിനെ വെടിവെച്ചുവീഴ്ത്തി പിടികൂടി പോലീസ്

ബെംഗളൂരു : പോലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടാ നേതാവിനെ വെടിവെച്ചുവീഴ്ത്തി പിടികൂടി. കഗ്ഗാളിപുരയിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കഗ്ഗാളിപുര സ്വദേശിയായ ഗിരി എന്ന സൈക്കിൾ ഗിരിയെയാണ് വെടിവെച്ചത്. ശനിയാഴ്ച രാമനഗരയ്ക്ക് സമീപത്തെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുകാരെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലാണ് ഇയാൾ പിടിയിലായത്. ഒളിപ്പിച്ചുവെച്ച ആയുധങ്ങൾ കണ്ടെടുക്കാൻ ഒരു ഗോഡൗണിൽ ഇയാളുമായെത്തിതായിരുന്നു പോലീസ് സംഘം. ആയുധങ്ങൾ കണ്ടെത്തിയതോടെ ഇതിലുണ്ടായിരുന്ന കത്തി കൈക്കലാക്കി കോൺസ്റ്റബിളിനെ ആക്രമിച്ചു. ഇതോടെ കഗ്ഗാളിപുര എസ്.ഐ. ലോകേഷ്‌കുമാർ ഗിരിയുടെ കാലിൽ വെടിവെച്ചുവീഴ്ത്തുകയായിരുന്നു.  

Read More

കഫേ സ്‌ഫോടനം: ഐ.എസ്. ഭീകരാക്രമണക്കേസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി എൻ.ഐ.എ.

ബെംഗളൂരു : ബെംഗളൂരുവിലെ രാമേശ്വരം കഫേയിലെ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു ജയിലിൽ മറ്റൊരുകേസിൽ റിമാൻഡിൽക്കഴിയുന്ന പ്രതിയെ കസ്റ്റഡിയിലെടുത്ത് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.). ഐ.എസുമായി ചേർന്ന് ബല്ലാരി ആസ്ഥാനമായി ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസിൽ കഴിഞ്ഞ ഡിസംബറിൽ അറസ്റ്റിലായ ബല്ലാരി സ്വദേശി മിൻഹാജ് എന്ന മുഹമ്മദ് സുലൈമാനെ(26)യാണ് കസ്റ്റഡിയിൽ വാങ്ങിയത്. ബെംഗളൂരു എൻ.ഐ.എ. പ്രത്യേക കോടതിയിൽനിന്ന് വാറന്റ് നേടിയാണ് അന്വേഷണ ഉദ്യോഗസ്ഥർ സുലൈമാനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഒമ്പതുവരെ എൻ.ഐ.എ.യുടെ കസ്റ്റഡിയിൽ വിട്ടു. രാമേശ്വരം കഫേയിൽ ബോംബ് വെച്ചയാൾ വേഷംമാറിയശേഷം ബല്ലാരിയിൽ എത്തിയതായി സംശയമുയർന്നിരുന്നു. ഉദ്യോഗസ്ഥർ…

Read More

വനിതകൾക്കായി നഗരത്തിൽ എത്തുന്നു രണ്ട് മികവുകേന്ദ്രങ്ങൾ; വിശദാംശങ്ങൾ

ബെംഗളൂരു : വനിതാ കായിക താരങ്ങൾക്കായി രണ്ട് ദേശീയ മികവുകേന്ദ്രങ്ങൾ കൂടി പ്രഖ്യാപിച്ച് കേന്ദ്ര കായികവകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂർ. ബെംഗളൂരുവിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം. സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 23 ദേശീയ മികവുകേന്ദ്രങ്ങൾ സ്ഥാപിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് വനിതകൾക്ക് മാത്രമായുള്ള കേന്ദ്രങ്ങൾ പ്രഖ്യാപിച്ചത്.

Read More

സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക്; നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി; അറിയുമോ ഈ വനിതയേ..?

ഡല്‍ഹി: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. എക്‌സിലെ കുറിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പങ്കുവെച്ചത്. സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതില്‍ ആഹ്ലാദമുണ്ട്. രാജ്യസഭയിലെ അവരുടെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ തെളിവാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്‍ഫോസിസ് കമ്പനി സഹസ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തിയുടെ ഭാര്യയും ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ മുന്‍ ചെയര്‍പേഴ്‌സണുമാണ് സുധ. 2006ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. 2023ല്‍ പത്മഭൂഷണും ലഭിച്ചു. ഹൗ ഐ ടോട്ട് മൈ ​ഗ്രാൻഡ്മദർ ടു റീഡ്,…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ച് ഗീത ശിവരാജ് കുമാറും ഡികെ സുരേഷും

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. തിരഞ്ഞെടുപ്പ് പാർട്ടികൾ വൻ ഒരുക്കങ്ങളാണ് നടത്തുന്നത്. ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു. ഇന്ത്യാ സഖ്യം സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. രാഹുൽ ഗാന്ധിയും ഭൂപേഷ് ബാഗേലും മറ്റ് നിരവധി പാർട്ടി നേതാക്കളും ആദ്യ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കർണാടകയിലെ ഏഴ് മണ്ഡലങ്ങളിലേക്കാണ് ടിക്കറ്റ് നിശ്ചയിച്ചിരിക്കുന്നത്. കർണാടക കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക ബിജാപൂർ: രാജു അലഗോർ ഹവേരി: ആനന്ദസ്വാമി ഗദ്ദേവര മഠം…

Read More

നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽ പെട്ട് മലയാളി വിദ്യാർത്ഥികൾക്ക് മൈസൂരുവിൽ ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചുകയറി മൈസുരുവില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശി അശ്വിന്‍ പി.നായര്‍, മൈസുരുവില്‍ സ്ഥിര താമസമാക്കിയ മലയാളിയായ ജീവന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും മൈസൂരു അമൃത വിദ്യാപീഠത്തിലെ അവസാന വര്‍ഷ ബിബിഎ വിദ്യാർത്ഥികളാണ്. കണ്ണൂരേക്കുള്ള യാത്രക്കിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മൈസൂരു കുവെമ്പു നഗറില്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ടോം – മിനി ദമ്പതികളുടെ മകനാണ്…

Read More
Click Here to Follow Us