ഗുണ്ടാനേതാവിന്റെ പരാക്രമം; പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടാനേതാവിനെ വെടിവെച്ചുവീഴ്ത്തി പിടികൂടി പോലീസ്

ബെംഗളൂരു : പോലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടാ നേതാവിനെ വെടിവെച്ചുവീഴ്ത്തി പിടികൂടി.

കഗ്ഗാളിപുരയിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കഗ്ഗാളിപുര സ്വദേശിയായ ഗിരി എന്ന സൈക്കിൾ ഗിരിയെയാണ് വെടിവെച്ചത്.

ശനിയാഴ്ച രാമനഗരയ്ക്ക് സമീപത്തെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുകാരെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലാണ് ഇയാൾ പിടിയിലായത്.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ഒളിപ്പിച്ചുവെച്ച ആയുധങ്ങൾ കണ്ടെടുക്കാൻ ഒരു ഗോഡൗണിൽ ഇയാളുമായെത്തിതായിരുന്നു പോലീസ് സംഘം.

ആയുധങ്ങൾ കണ്ടെത്തിയതോടെ ഇതിലുണ്ടായിരുന്ന കത്തി കൈക്കലാക്കി കോൺസ്റ്റബിളിനെ ആക്രമിച്ചു.

ഇതോടെ കഗ്ഗാളിപുര എസ്.ഐ. ലോകേഷ്‌കുമാർ ഗിരിയുടെ കാലിൽ വെടിവെച്ചുവീഴ്ത്തുകയായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts