കഫേ സ്‌ഫോടനം: ഐ.എസ്. ഭീകരാക്രമണക്കേസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി എൻ.ഐ.എ.

ബെംഗളൂരു : ബെംഗളൂരുവിലെ രാമേശ്വരം കഫേയിലെ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു ജയിലിൽ മറ്റൊരുകേസിൽ റിമാൻഡിൽക്കഴിയുന്ന പ്രതിയെ കസ്റ്റഡിയിലെടുത്ത് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.).

ഐ.എസുമായി ചേർന്ന് ബല്ലാരി ആസ്ഥാനമായി ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസിൽ കഴിഞ്ഞ ഡിസംബറിൽ അറസ്റ്റിലായ ബല്ലാരി സ്വദേശി മിൻഹാജ് എന്ന മുഹമ്മദ് സുലൈമാനെ(26)യാണ് കസ്റ്റഡിയിൽ വാങ്ങിയത്.

ബെംഗളൂരു എൻ.ഐ.എ. പ്രത്യേക കോടതിയിൽനിന്ന് വാറന്റ് നേടിയാണ് അന്വേഷണ ഉദ്യോഗസ്ഥർ സുലൈമാനെ കസ്റ്റഡിയിലെടുത്തത്.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ഇയാളെ ഒമ്പതുവരെ എൻ.ഐ.എ.യുടെ കസ്റ്റഡിയിൽ വിട്ടു. രാമേശ്വരം കഫേയിൽ ബോംബ് വെച്ചയാൾ വേഷംമാറിയശേഷം ബല്ലാരിയിൽ എത്തിയതായി സംശയമുയർന്നിരുന്നു.

ഉദ്യോഗസ്ഥർ ബല്ലാരിയിൽ പരിശോധനയും നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സുലൈമാനെ കസ്റ്റഡിയിൽ വാങ്ങിയത്.

ബല്ലാരി ആസ്ഥാനാക്കിയുള്ള ഐ.എസ്. ഭീകരാക്രമണ ആസൂത്രണക്കേസിൽ സുലൈമാൻ ഉൾപ്പെടെ നാലുപേരെ ഡിസംബറിൽ എൻ.ഐ.എ. നടത്തിയ റെയ്ഡിലാണ് അറസ്റ്റുചെയ്തത്.

ഐ.ഇ.ഡി. സ്ഫോടനത്തിന് ആസൂത്രണം നടത്തിയെന്നാണ് ഇവരുടെപേരിലുള്ള കേസ്.

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

മാർച്ച് ഒന്നിനാണ് രാമേശ്വരം കഫേയിൽ സ്ഫോടനമുണ്ടായത്. പത്തുപേർക്ക് പരിക്കേറ്റിരുന്നു. അതിനിടെ കഫേ വെള്ളിയാഴ്ച മെറ്റൽഡിറ്റക്ടർ ഉൾപ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളോടെ തുറന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
[masterslider id="10"]

Related posts