അമരാവതി: സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ യുവതി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് അനുകൂലമായി സംസാരിച്ചതിനാണ് പ്രതിപക്ഷ പാര്‍ട്ടികളായ ടിഡിപിയുടേയും ജനസേനയുടേയും പ്രവര്‍ത്തകര്‍ യുവതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയത്. പട്ടയമേള വിതരണ പരിപാടിയില്‍ സ്വന്തമായി വീട് ലഭിച്ച സന്തോഷത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ച് പ്രാദേശിക മാധ്യമങ്ങളോട് നടത്തിയ പ്രതികരണമാണ് വൈറലായി മാറിയത്. ഈ വീഡിയോ പുറത്ത് വന്നതിന് ശേഷമാണ് പ്രതിപക്ഷ പാര്‍ട്ടി അണികള്‍ യുവതി ക്രൂരമായ ഭാഷയില്‍ ട്രോളുകയും വിമര്‍ശിക്കുകയും ചെയ്തത്. ഇതില്‍ മനം നൊന്ത് യുവതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ…
Read MoreMonth: March 2024
ദളിതനായ ഉപമുഖ്യമന്ത്രി നിലത്ത്; വിവാദത്തിനു വഴി വെച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും കസേരയില്‍ ഇരിക്കുന്ന ചിത്രം
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ചടങ്ങില്‍ ദളിതനായ ഉപമുഖ്യമന്ത്രിയെ നിലത്തിരുത്തിയതിനെച്ചൊല്ലി തെലങ്കാനയില്‍ വിവാദം. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മന്ത്രിമാരും സ്റ്റൂള്‍ പോലുള്ള ഇരിപ്പിടത്തില്‍ ഇരിക്കുമ്പോള്‍ ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ക്കെ നിലത്തിരിക്കുന്ന വീഡിയോയാണ് വിവാദമായത്. ദളിതനായതിനാല്‍ ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ക്കെയെ നിലത്തിരുത്തി കോണ്‍ഗ്രസ് അപമാനിച്ചെന്ന് പ്രതിപക്ഷമായ ഭാരത് രാഷ്ട്രസമിതി ( ബിആര്‍എസ്) ആരോപിച്ചു. ഉപമുഖ്യമന്ത്രി നിലത്തിരിക്കുന്ന വീഡിയോയും ബിആര്‍എസ് എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. നല്‍ഗോണ്ട ജില്ലയിലെ യാദാദ്രി ക്ഷേത്രത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. മന്ത്രിമാരായ കോമാട്ടിറെഡ്ഡി വെങ്കട്ട് റെഡ്ഡി, ഉത്തം കുമാര്‍ റെഡ്ഡി തുടങ്ങിയവരാണ്…
Read Moreഷാജഹാൻ വധക്കേസ് പ്രതി ബെംഗളൂരുവിൽ മരിച്ച നിലയിൽ
ബെംഗളൂരു :ഷാജഹാൻ വധക്കേസ് പ്രതിയെ ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊട്ടേക്കാട് വടക്കേത്തറ ‘നയന’യില്‍ നവീനിനെയാണ് (41) കഴിഞ്ഞ ദിവസം മഡിവാളയിലുള്ള ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. സി.പി.എം. പ്രവര്‍ത്തകനായിരുന്ന കൊട്ടേക്കാട് കുന്നങ്കാട് ഷാജഹാനെ വധിച്ച കേസിലെ ഒന്നാം പ്രതിയാണ് നവീൻ. മൃതദേഹം ബെംഗളൂരുവില്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചതായി മഡിവാള പോലീസ് പറഞ്ഞു. 2022 ഓഗസ്റ്റ് 14-നാണ് സി.പി.എം. മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കൊട്ടേക്കാട് കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ…
Read Moreകാർ കനാലിലേക്ക് മറിഞ്ഞ് 19 കാരൻ മരിച്ചു
ബെംഗളൂരു : കാർ കനാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പാണ്ഡവപുര ദൊഡ്ഡബൈദരഹള്ളി സ്വദേശിയായ നന്ദീഷാണ് (19) മരിച്ചത്. കാറിലുണ്ടായിരുന്ന നന്ദീഷിന്റെ സുഹൃത്തിനെ ഗുരുതരമായ പരിക്കുകളോടെ മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. ദൊഡ്ഡബൈദരഹള്ളിയിൽ നിന്ന് സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ അവ്വരഹള്ളിയിലേക്ക് പോകുകയായിരുന്നു ഇരുവരും. അവ്വരഹള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്. കനാലിന്റെ കൈവരിയില്ലാത്ത പാലത്തിലൂടെ പോകുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട കാർ കനാലിലേക്ക് മറിഞ്ഞത്. ശബ്ദംകേട്ട് പ്രദേശവാസികൾ ഓടിയെത്തി കാറിലുണ്ടായിരുന്ന രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നന്ദീഷിന്റെ ജീവൻ രക്ഷിക്കാനായില്ല.
Read Moreരാമേശ്വരം കഫേ സ്ഫോടനം; പ്രതിയെ എൻഐഎ കസ്റ്റഡിയിൽ എടുത്തതായി സൂചന
ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍. ബല്ലാരിയില്‍ നിന്നാണ് ഷബീര്‍ എന്നയാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ പുറത്ത് വിട്ടിട്ടില്ല.
Read Moreപ്രായപൂർത്തിയാകാത്ത മകളുടെ വിവാഹം തടഞ്ഞു; യുവതിയുടെ കാൽ ഭർത്താവ് തല്ലിയൊടിച്ചു
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിപ്പിക്കുന്നതിനെ എതിർത്ത ഭാര്യയുടെ കാലുകള്‍ ഭർത്താവ് തല്ലിയൊടിച്ചു. ബെളഗാവിയിൽ ആണ് സംഭവം. ബൈല്‍ഹൊങ്കല്‍ ഹരുഗൊപ്പ സ്വദേശി ബീരപ്പയാണ് ഭാര്യ മായക്കയുടെ കാല്‍ തല്ലിയൊടിച്ചത്. പരിക്കേറ്റ മായക്കയെ അയൽവാസികൾ ചേർന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. 13 വയസ്സുള്ള മകളെയാണ് ബീരപ്പ അകന്നബന്ധത്തിലുള്ളയാള്‍ക്ക് വിവാഹം കഴിപ്പിച്ചുകൊടുക്കാനൊരുങ്ങിയത്. എന്നാല്‍, മകള്‍ക്ക് വിവാഹപ്രായമായില്ലെന്നും പഠിക്കാൻ വിടണമെന്നും പറഞ്ഞ് മായക്ക വിവാഹത്തെ എതിർത്തു. ഇതേത്തുടർന്നുണ്ടായ വഴക്കിനിടെ മായക്കയുടെ കാല്‍ ബീരപ്പ തല്ലിയൊടിക്കുകയായിരുന്നു.
Read Moreപുഴുവരിച്ച നിലയിൽ യുവതിയുടെ നഗ്ന മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ബെംഗളൂരു: യുവതിയുടെ നഗ്ന മൃതദേഹം അഴുകിയ നിലയിൽ ഫ്ലാറ്റില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബംഗാള്‍ സ്വദേശിയായ യുവതിയുടെ മൃതദേഹമാണു ചന്ദാപുരയിലെ ഫ്ലാറ്റില്‍ നഗ്നമായ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കിടന്നിരുന്ന മുറിയില്‍ നിന്ന് ലഹരിമരുന്നും സിറിഞ്ചും പോലീസ് കണ്ടെടുത്തു. കൊല്ലപ്പെടുന്നതിനു മുൻപു യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു സംശയമുണ്ടെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണു ഹെഡ് മാസ്റ്റർ ലേഔട്ടിലെ മൂന്നാം നിലയിലെ ഫ്ലാറ്റില്‍നിന്നു മൃതദേഹം കണ്ടെത്തിയത്. രൂക്ഷഗന്ധത്തെ തുടർന്നു വീട്ടുടമ ഫ്ലാറ്റില്‍ കയറി നോക്കിയപ്പോൾ ആണ് മൃതദേഹം കണ്ടത്. ഉടൻ പോലീസിനെ വിളിക്കുകയുമായിരുന്നു. മൃതദേഹത്തിന്…
Read Moreസുരക്ഷാവീഴ്ച മൂലം നമ്മ മെട്രോ സർവീസ് മുടങ്ങിയത് 30 മിനിറ്റ് ഓളം; സംഭവം ഇങ്ങനെ
ബെംഗളൂരു : നമ്മ മെട്രോ പർപ്പിൾ ലൈനിൽ ജ്ഞാനഭാരതി സ്റ്റേഷനും പട്ടണഗെരെ സ്റ്റേഷനുമിടയിലെ വയഡക്ടിലൂടെ യാത്രക്കാരൻ നടന്നതിനെത്തുടർന്ന് പർപ്പിൾ ലൈനിൽ അരമണിക്കൂർ സർവീസ് തടസ്സപ്പെട്ടു. മൈസൂരു റോഡ് സ്റ്റേഷനും ചല്ലഘട്ട സ്റ്റേഷനും ഇടയിലാണ് ചൊവ്വാഴ്ച വൈകീട്ട് മൂന്നുമുതൽ 3.27 വരെ സർവീസ് മുടങ്ങിയത്. യാത്രക്കാരൻ നടക്കുന്നതുകണ്ട് ബെംഗളൂരു മെട്രോറെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) ഉദ്യോഗസ്ഥർ വൈദ്യുതിബന്ധം വിച്ഛേദിച്ചു. യാത്രക്കാരനെ പിടികൂടി ചോദ്യംചെയ്യുകയാണ്.
Read Moreസാമ്പത്തിക പ്രതിസന്ധി; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർദേശിച്ച് ബൈജൂസ്
ബെംഗളൂരു: എജ്യൂടെക് കമ്പനി ബൈജൂസ് തങ്ങളുടെ 14,000 ജീവനക്കാരോട് വർക്ക് ഫ്രം ഹോമില്‍ പ്രവേശിക്കാൻ നിർദേശം നല്‍കി. ബെംഗളൂരുവിലെ ഹെഡ്ക്വാട്ടേഴ്സും 300 ട്യൂഷൻ സെന്ററുകളും ഒഴികെയുള്ള ഓഫീസുകള്‍ പൂട്ടാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി പല ഓഫീസുകളുടെയും കോണ്‍ട്രാക്‌ട് പുതുക്കാത്തതിനാല്‍ പല ഓഫീസുകളും നിലവിൽ അടച്ചുവരികയായിരുന്നു. മാസങ്ങളായി കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 75% ജീവനക്കാർക്ക് തടഞ്ഞുവെച്ചിരുന്ന ഫെബ്രുവരി മാസത്തെ ശമ്പളം മാർച്ച് 10- നുള്ളില്‍ നല്‍കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് റിപ്പോർട്ട്. മാർക്കറ്റിങ് ടീമിലെ 600-ഓളം പേരെയാണ്…
Read Moreകർണാടക ബാങ്കിൽ നിന്ന് 16 ലക്ഷം രൂപയും പണവും ആഭരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരു: ഫെബ്രുവരി ഏഴിന് രാത്രി വിട്‌ല ടൗണിലെ കർണാടക ബാങ്ക് കവർച്ച നടത്തിയ മൂന്ന് പേരെ ദക്ഷിണ കന്നഡ പോലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാൾ സ്വദേശി മുഹമ്മദ് റഫീഖ് (35), മഞ്ചേശ്വരം സ്വദേശികളായ ഇബ്രാഹിം കലന്ദർ (41), ദയാനന്ദ എസ് (37) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കവർച്ച നടന്ന് ഒരു മാസത്തിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും കേസിൽ രണ്ട് പ്രതികളെക്കൂടി പിടികൂടാനുണ്ടെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കവർച്ച നടന്ന കർണാടക ബാങ്ക് ശാഖ 20 വർഷം പഴക്കമുള്ള കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.…
Read More