കാർ കനാലിലേക്ക് മറിഞ്ഞ് 19 കാരൻ മരിച്ചു

ബെംഗളൂരു : കാർ കനാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.

പാണ്ഡവപുര ദൊഡ്ഡബൈദരഹള്ളി സ്വദേശിയായ നന്ദീഷാണ് (19) മരിച്ചത്.

കാറിലുണ്ടായിരുന്ന നന്ദീഷിന്റെ സുഹൃത്തിനെ ഗുരുതരമായ പരിക്കുകളോടെ മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.

ദൊഡ്ഡബൈദരഹള്ളിയിൽ നിന്ന് സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ അവ്വരഹള്ളിയിലേക്ക് പോകുകയായിരുന്നു ഇരുവരും.

  വൈകുന്നേരങ്ങളിലെ തണുത്ത കാറ്റും കറുത്ത ആകാശവും കനത്ത മഴയും; പെട്ടെന്ന് മാറിയ ബെംഗളൂരു കാലാവസ്ഥയ്ക്ക് പിന്നിൽ!

അവ്വരഹള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്.

കനാലിന്റെ കൈവരിയില്ലാത്ത പാലത്തിലൂടെ പോകുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട കാർ കനാലിലേക്ക് മറിഞ്ഞത്.

ശബ്ദംകേട്ട് പ്രദേശവാസികൾ ഓടിയെത്തി കാറിലുണ്ടായിരുന്ന രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നന്ദീഷിന്റെ ജീവൻ രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'നീ വന്നതോടെ എല്ലാം മാറി, നിനക്കൊപ്പമുള്ള മൗനം പോലും എനിക്ക് പുതുമ'; ഗോപികയ്ക്ക് ജി.പിയുടെ പ്രണയാർദ്രമായ സമ്മാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts