പുഴുവരിച്ച നിലയിൽ യുവതിയുടെ നഗ്ന മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: യുവതിയുടെ നഗ്ന മൃതദേഹം അഴുകിയ നിലയിൽ ഫ്ലാറ്റില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

ബംഗാള്‍ സ്വദേശിയായ യുവതിയുടെ മൃതദേഹമാണു ചന്ദാപുരയിലെ ഫ്ലാറ്റില്‍ നഗ്നമായ നിലയിൽ കണ്ടെത്തിയത്.

മൃതദേഹം കിടന്നിരുന്ന മുറിയില്‍ നിന്ന് ലഹരിമരുന്നും സിറിഞ്ചും പോലീസ് കണ്ടെടുത്തു.

കൊല്ലപ്പെടുന്നതിനു മുൻപു യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു സംശയമുണ്ടെന്നു പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണു ഹെഡ് മാസ്റ്റർ ലേഔട്ടിലെ മൂന്നാം നിലയിലെ ഫ്ലാറ്റില്‍നിന്നു മൃതദേഹം കണ്ടെത്തിയത്.

രൂക്ഷഗന്ധത്തെ തുടർന്നു വീട്ടുടമ ഫ്ലാറ്റില്‍ കയറി നോക്കിയപ്പോൾ ആണ് മൃതദേഹം കണ്ടത്.

ഉടൻ പോലീസിനെ വിളിക്കുകയുമായിരുന്നു.

മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണു നിഗമനം.

മൃതദേഹം നഗ്നമായിരുന്നെങ്കിലും മുറിവുകളോ പോറലുകളോ ഇല്ലെന്ന് സൂര്യ നഗർ പോലീസ് പറഞ്ഞു.

കൊലപാതകം, ബലാത്സംഗം, തെളിവുകള്‍ അപ്രത്യക്ഷമാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

സോഫ്റ്റ്‍വെയർ എൻജിനീയറായ സംഗേത് ഗുപ്തയുടേതാണ് ഫ്ലാറ്റ്. ഇവർ താഴെയാണു താമസം.

ബാക്കി ഫ്ലാറ്റുകള്‍ വാടകയ്ക്കു നല്‍കിയിരിക്കുകയാണ്.

ഒരു മാസം മുൻപു ഫ്‌ളാറ്റ് വാടകയ്‌ക്ക് എടുക്കുമ്പോള്‍ യുവതിയുടെ പിതാവാണെന്ന് സ്വയം പരിചയപ്പെടുത്തിയ 40 വയസ്സില്‍ താഴെയുള്ള ഒരാള്‍ വന്നിരുന്നു. ഇയാളെ പോലീസ് തിരയുകയാണ്.

വാടകക്കാരില്‍ നിന്ന് താമസത്തിനു രേഖകളൊന്നും വീട്ടുടമ ആവശ്യപ്പെട്ടിരുന്നില്ല.

ഇതേ കെട്ടിടത്തില്‍ താമസിക്കുന്ന ഒഡിഷ സ്വദേശിയുടെ നിർദേശപ്രകാരമാണു ഫ്ലാറ്റ് വാടകയ്ക്കു നല്‍കാൻ ഉടമ സമ്മതിച്ചത്.

വാടകക്കാരെ നിർദേശിച്ച ആളെയും യുവതിയുടെ ‘അച്ഛനെയും’ കാണാത്തതില്‍ ദുരൂഹതയുള്ളതായി പോലീസ് സംശയിക്കുന്നു.

ഇരുവരും ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്തിരിക്കുകയാണ്.

മാർച്ച്‌ 10ന് സംഗേത് ഗുപ്ത ഈ ഫ്ലാറ്റില്‍ പോയപ്പോള്‍ വാതില്‍ തുറന്നു കിടക്കുന്നതും ഒരു സ്ത്രീ പുതപ്പിനടയില്‍ കമിഴ്ന്നു കിടക്കുന്നതും കണ്ടു.

അകത്തേക്കു കയറാതെ ഇവർ മടങ്ങി.

അടുത്ത ദിവസങ്ങളില്‍ ദുർഗന്ധം വന്നതോടെ വീണ്ടും ഫ്ലാറ്റില്‍ നോക്കിയപ്പോള്‍ സ്ത്രീ അതേ കിടപ്പ് കിടക്കുകയാണ്.

തുടർന്ന് പുതപ്പ് മാറ്റിയപ്പോഴാണ് അഴുകിയ മൃതദേഹം കണ്ടതും പോലീസിനെ അറിയിച്ചതും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us