വീണ്ടും സദാചാര ഗുണ്ടായിസം;മറ്റൊരു സമുദായത്തിലെ പെൺകുട്ടിയോട് സംസാരിച്ചതിന് വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ധിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ

ബെംഗളൂരു: യാദ്ഗിറിൽ മറ്റൊരു സമുദായത്തിലെ പെൺകുട്ടിയോട് സംസാരിച്ചു എന്നാരോപിച്ച് 25 കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ചു.

മാർച്ച് 18 തിങ്കളാഴ്ച വാഹിദ് റഹ്മാൻ കോളേജിൽ നിന്ന് മടങ്ങുമ്പോഴാണ് സംഭവം.

ഹിന്ദു സംഘടനയായ ബജ്‌റംഗ്ദളിൻ്റെ പ്രവർത്തകരായ ഒമ്പത് പേർ തന്നെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

അഞ്ച് മണിക്കൂറോളം മുറിക്കുള്ളിൽ വെച്ച് പ്രവർത്തകർ തന്നെ മർദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വാഹിദ് റഹ്മാൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

പെൺകുട്ടിയോട് വീണ്ടും സംസാരിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി വാഹിദ് റഹ്മാൻ പറഞ്ഞു.

ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഒമ്പത് പേർക്കെതിരെ ഐപിസി സെക്ഷൻ 143, 147, 148, 307, 323, 341, 342, 363, 504, 506 എന്നീ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതികളെല്ലാം ഒളിവിലാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
[masterslider id="10"]

Related posts