തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർഥിനിയായിരുന്ന ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി ഡോക്ടർ റുവൈസിനു പഠനം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു .
പി.ജി പഠനം വിലക്കിയ ആരോഗ്യ സർവകലാശാല ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തു.
ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റേതാണ് ഉത്തരവ്.
തുടർപഠനത്തിനുള്ള സാഹചര്യം ഉടൻ ഒരുക്കണമെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കോളേജ് അധികൃതർ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറായ ഷഹനയെ കഴിഞ്ഞ ദിവസമാണ് ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അനസ്‌തേഷ്യ മരുന്ന് കൂടുതലായി കുത്തിവെച്ചതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഷഹനയെ 2023 ഡിസംബർ 5 നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുള്ള ഫ്ലാറ്റിൽ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ സഹപാഠികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് മൈത്രി നഗര്‍ ജാസ് മന്‍സിലില്‍ അബ്ദുള്‍ അസീസിൻ്റെയും ജമീലയുടെയും മകളാണ് 28കാരിയായ ഷഹന.
ആലപ്പുഴ ഗവ. ടിഡി മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തില്‍ 2022 ബാച്ചിലാണ് ഷഹന പിജിക്ക് പ്രവേശനം നേടിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.