തിരക്ക് പിടിച്ച ജീവിതത്തിൽ ഇന്ന് ഒട്ടുമിക്ക സ്ത്രീകളിലും കണ്ടുവരുന്ന ഒന്നാണ് മൂഡ് സ്വിംഗ്സ്. മൂഡ് സ്വിംഗ്സ് ഉള്ളവരില്‍ സന്തോഷവും ആവേശവും ഉണ്ടാകുമ്പോൾ വളരെ പെട്ടെന്നാകും സങ്കടമോ ദേഷ്യമോ ഉണ്ടാകുന്നത്. സ്ത്രീകളില്‍ മൂഡ് സ്വിംഗ്സ് ഉണ്ടാകുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. ആർത്തവസമയത്തും ഗർഭകാലത്തും മൂഡ് സ്വിംഗ്സ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. സ്ത്രീകളില്‍ മൂഡ് സ്വിംഗ്സ് കാരണങ്ങള്‍ ഇതൊക്കെ *ഹോർമോണുകളിലെ മാറ്റങ്ങള്‍* ഹോർമോണ്‍ വ്യതിയാനങ്ങള്‍ മാനസികാവസ്ഥയ്ക്ക് കാരണമാകും. ഇത് സാധാരണയായി പ്രായപൂർത്തിയാകുമ്പോ, ആർത്തവം, ഗർഭം, അല്ലെങ്കില്‍ ആർത്തവവിരാമം തുടങ്ങിയ സമയങ്ങളില്‍ ഉണ്ടാകുന്നു. ഒരു സ്ത്രീയുടെ ശരീരം വലിയ ഏറ്റക്കുറച്ചിലുകളോടെ…
Read MoreDay: 9 March 2024
പാക് അനുകൂല മുദ്രാവാക്യം വിളിച്ചവരെ വെടിവച്ച് കൊല്ലണം; കെഎൻ രാജണ്ണ
ബെംഗളൂരു: നിയമസഭയില്‍ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചവരെ വെടിവെച്ച് കൊല്ലണമെന്ന് മന്ത്രി കെ.എൻ രാജണ്ണ. അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കോണ്‍ഗ്രസ് നേതാവ് സയ്യിദ് നസീർ ഹുസൈന്റെ അനുയായികള്‍ നിയമസഭയില്‍ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചിരുന്നു. ഈ സംഭവം വിവാദമായതിന് പിന്നാലെ രാജണ്ണയുടെ പ്രസ്താവന. കോണ്‍ഗ്രസിന്റെ പ്രതിച്ഛായക്ക് ദോഷമൊന്നും സംഭവിച്ചിട്ടില്ല. മാത്രമല്ല, അത് മെച്ചപ്പെടുകയാണ് ചെയ്തത്. ആരെങ്കിലും മുദ്രാവാക്യം വിളിച്ചോ മറ്റോ പാകിസ്താനെ പിന്തുണച്ചിട്ടുണ്ടെങ്കില്‍ അവരെ വെടിവെച്ച് കൊല്ലണം. അതില്‍ യാതൊരു തെറ്റുമില്ല -രാജണ്ണ പറഞ്ഞു. മാത്രമല്ല,…
Read Moreകഫേ സ്ഫോടനം; പ്രതിയുടെ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് എൻഐഎ
ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ട് എന്‍ഐഎ. മാസ്കും കയ്യില്‍ ബാഗുമായി നടക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങളാണ് എക്സിലൂടെ പുറത്തുവിട്ടത്. എന്നാല്‍ ഇത് എവിടെ നിന്നുള്ള ദൃശ്യങ്ങള്‍ ആണെന്നത് വെളിപ്പെടുത്തിയിട്ടില്ല. ബോംബ് സ്ഫോടനം നടന്ന ദിവസം രാത്രിയിലെ ചിത്രങ്ങളാണെന്നത് വ്യക്തമാണ്. പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. സ്ഫോടനത്തിനു ശേഷം പ്രതി പല ബസ്സുകളില്‍ യാത്ര ചെയ്ത് ബെള്ളാരി ജില്ലയിലേക്ക് കടന്നതാണ് ഏറ്റവും ഒടുവിലെ വിവരം. യാത്രയ്ക്കിടെ പ്രതി ഒരു…
Read Moreതമിഴക വെട്രി കഴകത്തിലെ ആദ്യ അംഗമായി വിജയ്; അംഗത്വം നൽകുന്നതിന് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ
ചെന്നൈ : നടൻ വിജയ്യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ പാർട്ടിയായ തമിഴക വെട്രി കഴകം അംഗത്വവിതരണം ആരംഭിച്ചു. ആദ്യ അംഗമായി വിജയ് തന്നെ ചേർന്നു. അംഗത്വം നൽകുന്നതിന് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. വാട്സാപ്പ് അടക്കം സാമൂഹിക മാധ്യമങ്ങൾ മുഖേനയെയും അംഗത്വമെടുക്കാനുള്ള സൗകര്യമുണ്ട്. അംഗത്വ വിതരണം ആരംഭിച്ച മണിക്കൂറുകൾക്ക് ഉള്ളിൽ ലക്ഷത്തിലേറെ പേർ പാർട്ടിയിൽ ചേർന്നുവെന്ന് നേതാക്കൾ പറഞ്ഞു. വിജയ് അംഗത്വ പ്രഖ്യാപനം നടത്തി കുറച്ച് സമയത്തിനുള്ളിൽ ആപ്പിന്റെ പ്രവർത്തനം നിലച്ചു. தமிழக வெற்றிக் கழகத்தில் உறுப்பினர்களாக இணைய: 1) WhatsApp users –…
Read More‘ഇങ്ങനെ ആണെങ്കില്‍ ഞാന്‍ തിരുവനന്തപുരത്തേക്ക് പോകും; ക്ഷുഭിതനായി സുരേഷ് ഗോപി
തൃശൂർ: തെരഞ്ഞെടുപ്പ് സന്ദര്‍ശനത്തിയപ്പോള്‍ ആള് കുറഞ്ഞതില്‍ പ്രവര്‍ത്തകരോട് ക്ഷുഭിതനായി തൃശൂര്‍ ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദര്‍ശനത്തിന് ആളു കുറഞ്ഞതിലാണ് സുരേഷ് ഗോപി ബിജെപി പ്രര്‍ത്തകരോട് കയര്‍ത്തത്. സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ആള് കുറഞ്ഞതും വോട്ടര്‍ പട്ടികയില്‍ പ്രവര്‍ത്തകരുടെ പേര് ചേര്‍ക്കാത്തതുമാണ് പ്രകോപനത്തിന് കാരണമായത്. നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ച്തരാനാണെങ്കില്‍ വോട്ട് ചെയ്യുന്ന പൗരന്മാര് ഇവിടെയുണ്ടാകണം. നിങ്ങള്‍ സഹായിച്ചില്ലെങ്കില്‍ നാളെ തന്നെ ഞാന്‍ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് പ്രവര്‍ത്തിച്ചുകൊള്ളാമെന്നും സുരേഷ് ഗോപി പ്രവര്‍ത്തകരോട് പറയുന്നുണ്ട്. സുരേഷ്…
Read More‘മുരളീധരൻ എല്ലായിടത്തും തോൽപ്പിക്കാനിറങ്ങുന്ന ശിഖണ്ഡി’; വിവാദ പരാമർശവുമായി കെ.സുരേന്ദ്രൻ
കോട്ടയം: തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ‘എല്ലായിടത്തും തോൽപ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ.മുരളീധരനെന്ന്’ കെ.സുരേന്ദ്രന് പറഞ്ഞു. എന്‍ഡിഎയെ തോൽപ്പിക്കാൻ ഇടതുമുന്നണിയെ ജയിപ്പിക്കാൻ അച്ചാരം വാങ്ങിയാണ് കെ.മുരളീധരൻ വന്നത്. സ്വന്തം മാതാവിനെ ആക്ഷേപിച്ച കോൺഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാൻ പോലും മുരളീധരൻ തയാറായില്ലെന്നും സുരേന്ദ്രന് വിമര്‍ശിച്ചു. കോട്ടയത്ത് എന്‍ഡിഎ പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Moreലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; മംഗളൂരുവിലെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ബെംഗളൂരു: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഉപ്പള നയാബസാർ അബ്ദുല്‍ ഖാദറിന്റെ മകൻ മുഹമ്മദ് മിസ്ഹബ് (21) ആണ് മരിച്ചത്. മംഗളൂരുവില്‍ സ്വകാര്യ കോളജിലെ വിദ്യാർഥിയാണ് മിസ്ഹബ്. വെള്ളിയാഴ്ച രാവിലെ ബന്തിയോട് മുട്ടം ജങ്ഷനിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രി കാസർകോട്ടെ ടർഫില്‍ കളിച്ച് രാവിലെ സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങവേ ഇവർ സഞ്ചരിച്ച ബൈക്കില്‍ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടൻ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മിസ്ഹബിന്റെ ജീവൻ രക്ഷിക്കാനായില്ല.
Read Moreനിയമവിരുദ്ധം; ബൈക്ക് ടാക്സി നിരോധിച്ച് സംസ്ഥാന സർക്കാർ
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ ബൈക്ക് ടാക്സികളും നിരോധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. ബൈക്കുകള്‍ ടാക്സിയായും സ്വകാര്യ ആപ്പുകള്‍ അവയുടെ പ്രവര്‍ത്തനത്തിനായും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബൈക്ക് ടാക്സികള്‍ പ്രവര്‍ത്തിക്കുന്നതിനെ ചൊല്ലി അതിന്റെ നടത്തിപ്പുകാരും ഓട്ടോ, ക്യാബ് ഡ്രൈവര്‍മാരും സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനുകളിലെ അംഗങ്ങളും തമ്മില്‍ സംഘര്‍ഷത്തിനും കലഹത്തിനും ഇടയാക്കിയിരുന്നു. കൂടാതെ, ബൈക്ക് ടാക്സികള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്നും കണ്ടെത്തിയിട്ടുണ്ടെത്തി. ഇലക്ട്രിക് ബൈക്ക് ടാക്സി നയം-‘കര്‍ണാടക ഇലക്ട്രിക് ബൈക്ക് ടാക്സി സ്കീം 2021’-ആദ്യമായി നടപ്പാക്കിയ സംസ്ഥാനമാണ് കര്‍ണാടക. ദൂരപ്രദേശങ്ങളെ നഗരപ്രദേശങ്ങളുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുക, പുതിയ തൊഴില്‍…
Read Moreസംസ്ഥാനത്ത് ജലക്ഷാമം രൂക്ഷം; കുടിവെള്ള ഉപയോഗത്തിന് നിയന്ത്രണം
ബെംഗളൂരു: നഗരത്തിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കുടിവെള്ള ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി. കുടിവെള്ളമുപയോഗിച്ച് വാഹനം കഴുകുന്നതും ചെടികൾ നനക്കുന്നതും നിർമാണ പ്രവൃത്തി നടത്തുന്നതും നിരോധിച്ചു. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വിവറേജ് ബോർഡിന്റേതാണ് തീരുമാനം. നിർദേശം ലംഘിച്ചാൽ 5,000 രൂപയാണ് പിഴ. കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് ആവർത്തിച്ചാൽ ഓരോ പ്രാവശ്യവും 500 രൂപ വീതവും ഈടാക്കും. നഗരത്തിലെ മൂവായിരത്തിലധികം കുഴല്‍ക്കിണറുകള്‍ വറ്റിയതായി കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അറിയിച്ചിരുന്നു. പ്രതിസന്ധി ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. നഗരത്തിൽ ജലക്ഷാമം രൂക്ഷമായി തുടരുന്ന…
Read Moreവനിതകളുടെ നിയന്ത്രണത്തിൽ സർവീസ് നടത്തി രാജ്യറാണി എക്സ്പ്രസ്; ജീവനക്കാരികൾക്ക് അനുമോദന പ്രവാഹം
ബെംഗളൂരു : ലോക്കോ പൈലറ്റ് മുതൽ സുരക്ഷാ ജീവനക്കാർവരെ വനിതകൾ അണിനിരന്ന് രാജ്യറാണി എക്സ്പ്രസ് തീവണ്ടി ഇത്തവണയും കുതിച്ചു. ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്കായിരുന്നു യാത്ര. അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായാണ് ദക്ഷിണ പശ്ചിമ റെയിൽവേ തീവണ്ടിയുടെ സാരഥ്യം വനിതാ ജീവനക്കാരെ മാത്രം ഏൽപ്പിച്ചത്. ലോക്കോ പൈലറ്റ് സിരീഷാ ഗജനിയും അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ദി സോണയുമാണ് തീവണ്ടി നിയന്ത്രിച്ചത്. പ്രിയദർശിനിയായിരുന്നു ട്രെയിൻ മാനേജർ. ഇവർക്കൊപ്പം ടിക്കറ്റ് ചെക്കിങ് ഉദ്യോഗസ്ഥകളും, സുരക്ഷാ ജീവനക്കാരികളും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ ഉദ്യോഗസ്ഥകളും സജീവമായി. ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്ന് 11.30-ഓടെ പുറപ്പെട്ട…
Read More