വിവാഹരാത്രിയിൽ യുവാവ് ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് സെക്സിൽ ഏർപ്പെട്ടു; നവവധു മരിച്ചു 

ലഖ്‌നൗ: വിവാഹം കഴിഞ്ഞ് ആദ്യരാത്രി ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച്‌ ഭര്‍ത്താവ് സെക്‌സില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ഗുരുതര പരിക്കുകളെ തുടര്‍ന്ന് ആരോഗ്യനില വഷളായ യുവതിയെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും യുവതിക്ക് മരണം സംഭവിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഹമീര്‍പൂരിലാണ് ദാരുണ സംഭവം നടന്നത്. ഫെബ്രുവരി മൂന്നിനായിരുന്നു ഇവരുടെ വിവാഹം. ആദ്യ രാത്രിയില്‍ എന്‍ജിനീയര്‍ ആയ ഭര്‍ത്താവ് ലൈംഗിക ഉത്തേജക മരുന്ന് കഴിക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിനിടെ ഉണ്ടായ ഗുരുതര പരിക്കുകളാണ് യുവതിയുടെ മരണത്തില്‍ കലാശിച്ചത്. പരിക്കുകളെ തുടര്‍ന്ന് ആരോഗ്യനില…

Read More

ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്തവർക്ക് വെളുത്തുള്ളി സമ്മാനമായി നൽകി ട്രാഫിക് പോലീസ് 

ചെന്നൈ: റോഡ് നിയമങ്ങൾ പാലിക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഇരുചക്രവാഹനത്തിൽ ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്തവർക്ക് വെളുത്തുള്ളി സമ്മാനിച്ച് ട്രാഫിക് പോലീസ്. തഞ്ചാവൂരിലെ ട്രാഫിക് പോലീസാണ് ഹെൽമെറ്റ് ധരിച്ച് യാത്രചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് വെളുത്തുള്ളി സമ്മാനമായി നൽകിയത്. സംസ്ഥാനത്ത് വെളുത്തുള്ളിവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലായിരുന്നു വ്യത്യസ്തമായ സമ്മാനം പോലീസ് നൽകിയത്. ഒരോരുത്തർക്കും ഒരുകിലോ വെളുത്തുള്ളി വീതമാണ് നൽകിയത്. തമിഴ്‌നാട്ടിൽ ഇപ്പോൾ 500 രൂപയാണ് വെളുത്തുള്ളിയുടെ വില. വെളുത്തുള്ളി ഹൃദയത്തെ സംരക്ഷിക്കും ഹെൽമെറ്റ് പുതിയ തലമുറയെ സംരക്ഷിക്കും എന്ന സന്ദേശവുമായിട്ടായിരുന്നു സമ്മാനപദ്ധതി നടപ്പാക്കിയത്. ഒരു സന്നദ്ധസംഘടനയുമായി ചേർന്നായിരുന്നു പരിപാടി…

Read More

മംഗളൂരു- മഡ്ഗാവ് വന്ദേഭാരത് ഓട്ടം നിർത്താൻ ആലോചന

ബെംഗളൂരു: യാത്രക്കാരില്ലാത്തതിനാല്‍ മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് ഓട്ടം നിർത്താൻ ആലോചന നടക്കുന്നതായി റിപ്പോർട്ട്‌. മിക്കദിവസങ്ങളിലും 530 സീറ്റില്‍ നൂറ്റിയിരുപതിനടുത്ത് യാത്രക്കാരേ ഉണ്ടാകാറുള്ളു. നേരത്തേ മംഗളൂരു-ഗോവ ഇന്റർസിറ്റിയും ആളില്ലാതെ നിർത്തലാക്കിയിരുന്നു. മംഗളൂരു-ഗോവ- മംഗളൂരു വന്ദേഭാരത്(20646/20645) ഡിസംബർ 30-നാണ് ഓട്ടം തുടങ്ങിയത്. നിലവില്‍ മംഗളൂരു-ഗോവ യാത്രയ്ക്ക് (437 കിലോമീറ്റർ)ചെയർകാറില്‍ 1330 രൂപയും എക്സിക്യുട്ടീവ് ചെയറില്‍ 2350 രൂപയുമാണ് ഈടാക്കുന്നത്. യഥാർഥ കിലോമീറ്റർ പ്രകാരം (318 കിലോമീറ്റർ) ചെയർകാറിന് 805 രൂപയും എക്സിക്യുട്ടീവ് ചെയറില്‍ 1500 രുപയുമാണ് വേണ്ടത്. ദൂരം കൂട്ടിക്കാണിച്ച്‌ യാത്രക്കാരില്‍  നിന്ന് അധികതുക ഈടാക്കുകയാണ്.

Read More

നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ തുരങ്ക പാത ആവശ്യം ശക്തമാകുന്നു

ബെംഗളൂരു : ബെംഗളൂരുവിൽ അതിരൂക്ഷമാകുന്ന ഗതാഗതപ്രശ്നം പരിഹരിക്കാൻ സർക്കാർ ലക്ഷ്യമിടുന്ന തുരങ്ക പാതയുടെ ഔദ്യോഗിക പ്രഖ്യാപനം കാത്ത് നഗരവാസികൾ. വെള്ളിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ തുരങ്ക പാതയുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചനയുണ്ട്. തിങ്കളാഴ്ച നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ താവർചന്ദ് ഗെഹ്‌ലോത് തുരങ്ക പാതയെക്കുറിച്ച് പരാമർശിച്ചിരുന്നു. തുരങ്ക പാത ബെംഗളൂരു കോർപ്പറേഷൻ പരിധിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്നും പദ്ധതിയുടെ സാധ്യതാ റിപ്പോർട്ട് തയ്യാറാക്കിവരുകയാണെന്നുമാണ് ഗവർണർ പറഞ്ഞത്. നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ കഴിഞ്ഞ ഒക്ടോബറിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് തുരങ്ക പാത നിർദേശിച്ചത്. നഗരത്തിൽ…

Read More

കാളയോട്ടമത്സരത്തിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു 

ബെംഗളൂരു : ശിവമോഗയിൽ കാളയോട്ടമത്സരം കാണാനെത്തിയ യുവാവ് കാളയുടെകുത്തേറ്റ് മരിച്ചു. ദാവണഗെരെ സ്വദേശി പുനീത് ആചാർ (19) ആണ് മരിച്ചത്. ശിക്കാരിപുര താലൂക്കിലെ കൽമനെയിലാണ് സംഭവം. ശിക്കാരിപുരയിൽ കോളേജ് വിദ്യാർഥിയായിരുന്നു പുനീത്. ഹൊരി ഹബ്ബയുടെ ഭാഗമായി സംഘടിപ്പിച്ച കാളയോട്ടമത്സരം കാണാനെത്തിയതായിരുന്നു പുനീത്. ഗുരുതരമായി പരിക്കേറ്റയുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. പിതാവ് ഗജേന്ദ്ര ആചാറിന്റെ പരാതിയിൽ ശിക്കാരിപുര റൂറൽ പോലീസ് കേസെടുത്തു.

Read More

യെല്ലോ ലൈനിൽ ഓടുന്ന ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ കോച്ചുകൾ ബെംഗളൂരുവിലെത്തി

ബംഗളൂരു: ഏറെ കാലതാമസത്തിന് ശേഷം ചെന്നൈ തുറമുഖത്ത് നിന്ന് ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ കോച്ചുകൾ ബുധനാഴ്ച രാവിലെ ബെംഗളൂരുവിലെത്തി. ആറ് കോച്ചുകളുള്ള ട്രെയിൻ സെറ്റ് നാല് ട്രെയിലർ വാഹനങ്ങളിലായി റോഡ് മാർഗമാണ് നഗരത്തിലെത്തിയത്. ജനുവരി 24 ന് ഷാങ്ഹായ് തുറമുഖത്ത് നിന്ന് കയറ്റി അയച്ച ആറ് കോച്ചുകളുള്ള ആദ്യ ട്രെയിൻ ഫെബ്രുവരി 6 ന് ചെന്നൈ തുറമുഖത്തെത്തിയിരുന്നു . കസ്റ്റംസിൽ നിന്നുള്ള അനുമതിക്ക് ശേഷമാണ് അവ ബെംഗളൂരുവിലേക്ക് കൊണ്ടുവന്നത് . ഫെബ്രുവരി 14 ന് പുലർച്ചെ 3:45 ന് ആറ് കോച്ചുകളും ഹെബ്ബഗോഡി…

Read More

കബ്ബൺ പാർക്കിനുള്ളിൽ 10 നില കെട്ടിടം: വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പിനെത്തുടർന്ന് ബദൽ ഭൂമി തേടി പൊതുമരാമത്ത് ഉദ്യോഗസ്ഥർ

ബെംഗളൂരു : കബ്ബൺ പാർക്കിനുള്ളിൽ 10 നില കെട്ടിടം നിർമ്മിക്കാനുള്ള കർണാടക സർക്കാരിൻ്റെ പദ്ധതിക്ക് വിവിധ കോണുകളിൽ നിന്ന് കടുത്ത എതിർപ്പ് നേരിടേണ്ടി വന്നു. കർണാടക ഹൈക്കോടതിയുടെ അനക്‌സ് നിർമാണത്തിനെതിരായ പ്രതിഷേധങ്ങളും ഒപ്പ് പ്രചാരണങ്ങളും എതിർപ്പിൻ്റെ വിവിധ മാർഗങ്ങളും മറ്റ് ബദൽ ഭൂമി തേടാൻ സർക്കാരിനെ നിർബന്ധിതരാക്കി. 10 നിലകളുള്ള കെട്ടിടം പണിയുന്നതിനായി പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ഉദ്യോഗസ്ഥർ മറ്റ് സ്ഥലങ്ങൾ തേടുന്നതായാണ് ഇപ്പോൾ റിപ്പോർട്ടുകൾ . കബ്ബൺ പാർക്ക് വാക്കേഴ്‌സ് അസോസിയേഷനും മറ്റു പലരും സർക്കാരിൻ്റെ നിർദേശത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. നഗരത്തിൻ്റെ ‘ശ്വാസകോശ…

Read More

ഗായികയും നടിയുമായ മല്ലിക രാജ്പുത് വീട്ടില്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സൂചന

മുംബൈ: നടിയും ഗായികയുമായ മല്ലിക രാജ്പുത് എന്ന വിജയലക്ഷ്മിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 35 വയസ്സായിരുന്നു. സീതാകുണ്ഡിലെ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാകാനാണ് സാധ്യതയെന്ന് കോട്ട് വാലി പൊലീസ് സൂചിപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു. 2014 ല്‍ കങ്കണ റണൗട്ട് നായികയായ റിവോള്‍വര്‍ റാണി എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഗായകന്‍ ഷാന്‍ ആലപിച്ച യാരാ തുഝേ എന്ന ആല്‍ബവും മല്ലികയ്ക്ക് ഏറെ ജനപ്രീതി…

Read More

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് ഒരുവയസുകാരിക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ബെംഗളൂരു : ശിവമോഗ ജില്ലയിലെ ചത്നഹള്ളിക്ക് സമീപം ബൈക്കിന് മുകളിൽ മരം ഒടിഞ്ഞുവീണ് ഒരു വയസുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ മുഹമ്മദ് ഷഫിയുള്ള (55), പ്രരി ഭീ (22), ഗൗസിയ നാസ് (1) എന്നിവരെ ശിവമൊഗയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരം ബൈക്കിന് മുന്നിൽ വീഴുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. മരം ബൈക്കിന് മുകളിൽ വീണതിനെത്തുടർന്ന് ബൈക്കിന് പിന്നിൽ വന്ന ലോറി പെട്ടെന്ന് നിർത്തി. വലിയ മരമായതിനാൽ ഒരുഭാഗം ലോറിയിലേക്കും വീണു. പരിക്കേറ്റവരെ കാറിൽ ആശുപത്രിയിലേക്ക് മാറ്റിയതായി ദൃക്‌സാക്ഷി…

Read More

നഴ്‌സറി കുട്ടികൾക്ക് വെള്ളം നൽകാൻ കിണർ കുഴിച്ച് യുവതി; ജോലി നിർത്തിച്ച് വനിതാ ശിശു വികസന വകുപ്പ്; സംഭവം ഇങ്ങനെ

ബെംഗളൂരു : ഉത്തര കന്നഡ ജില്ലയിലെ സിർസിക്ക് സമീപം നഴ്‌സറി കുട്ടികൾക്ക് കുടിവെള്ളം നൽകുന്നതിനായി ആരംഭിച്ച കിണർ കുഴിക്കുന്നത് വനിതാ ശിശു വികസന വകുപ്പ് തടഞ്ഞു. ഗ്രാമപഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് കിണർ കുഴിക്കാൻ തുടങ്ങിയതെന്ന് 55കാരിയായ ഗൗരി നായക പറഞ്ഞു. സിർസിക്ക് സമീപം ഗണേഷ് നഗറിലെ നഴ്‌സറി സ്‌കൂൾ വളപ്പിലാണ് കിണർ കുഴിക്കുന്നത്. ഗണേശനഗറും പരിസര പ്രദേശങ്ങളും വേനൽക്കാലത്ത് ജലക്ഷാമം നേരിടുന്നതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നഴ്‌സറി കുട്ടികൾക്ക് ഭക്ഷണം ഒരുക്കുന്ന ജീവനക്കാർ ദിവസവും അരകിലോമീറ്ററോളം നടന്നാണ് വെള്ളം കൊണ്ടുവരേണ്ടി…

Read More
Click Here to Follow Us