ശക്തമായ വിജയപ്രതീക്ഷ; കോൺഗ്രസ് 20 സീറ്റുകൾവരെ നേടുമെന്ന് ആവർത്തിച്ച് സിദ്ധരാമയ്യ

Siddaramaiah

ബെംഗളൂരു : കർണാടകത്തിൽ കോൺഗ്രസിനോട് ജനങ്ങൾക്ക് മികച്ച പ്രതികരണമാണെന്നും പാർട്ടി 20 സീറ്റുകൾവരെ നേടുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ.

‘രാജ്യത്തിന്റെ മറ്റിടങ്ങളിൽ പാർട്ടിയുടെ അവസ്ഥയെന്താണെന്ന് എനിക്കറിയില്ല. പക്ഷേ, കർണാടകത്തിൽ ഞങ്ങൾ ഇത്തവണ 20 സീറ്റുകൾവരെ നേടും’-സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കോൺഗ്രസ് സർക്കാർ നടപ്പാക്കിയ വാഗ്ദാനപദ്ധതികൾ ഒരു കാരണവശാലും നിർത്തലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കോൺഗ്രസ് ഇപ്പോഴത്തെ സർക്കാരിന്റെ കാലാവധികഴിഞ്ഞ് വീണ്ടും അധികാരത്തിൽവരും.

അടുത്ത ടേമിലും വാഗ്ദാനപദ്ധതികൾ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പേ കോൺഗ്രസ് ലക്ഷ്യമിട്ടത് 20 സീറ്റായിരുന്നു.

20 സീറ്റ് നേടണമെന്നാണ് പാർട്ടി ഹൈക്കമാൻഡ് കർണാടക ഘടകത്തോട് നിർദേശിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വാഗ്ദാനപദ്ധതികൾ മുൻനിർത്തിയാണ് പ്രചാരണം.

അതേസമയം, ആകെയുള്ള 28 സീറ്റിലും ഇത്തവണ വിജയിക്കാനുള്ള സാധ്യതയാണ് കാണുന്നതെന്നാണ് ബി.ജെ.പി.-ജെ.ഡി.എസ്. മുന്നണിയുടെ അവകാശവാദം.

കഴിഞ്ഞതവണ ബി.ജെ.പി. ഒറ്റയ്ക്ക് 25 സീറ്റ് നേടിയിരുന്നു. ഒരു സീറ്റ് ബി.ജെ.പി.പിന്തുണയോടെ മത്സരിച്ച സ്വതന്ത്രസ്ഥാനാർഥിയും നേടി.

ഒരു സീറ്റ് മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. അന്ന് കോൺഗ്രസ് കൂട്ടുകെട്ടിലായിരുന്ന ജെ.ഡി.എസിനും ഒരു സീറ്റ് ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us