വിവാഹരാത്രിയിൽ യുവാവ് ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് സെക്സിൽ ഏർപ്പെട്ടു; നവവധു മരിച്ചു 

ലഖ്‌നൗ: വിവാഹം കഴിഞ്ഞ് ആദ്യരാത്രി ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച്‌ ഭര്‍ത്താവ് സെക്‌സില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു.

ഗുരുതര പരിക്കുകളെ തുടര്‍ന്ന് ആരോഗ്യനില വഷളായ യുവതിയെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും യുവതിക്ക് മരണം സംഭവിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ഹമീര്‍പൂരിലാണ് ദാരുണ സംഭവം നടന്നത്.

ഫെബ്രുവരി മൂന്നിനായിരുന്നു ഇവരുടെ വിവാഹം.

  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

ആദ്യ രാത്രിയില്‍ എന്‍ജിനീയര്‍ ആയ ഭര്‍ത്താവ് ലൈംഗിക ഉത്തേജക മരുന്ന് കഴിക്കുകയായിരുന്നു.

ലൈംഗിക ബന്ധത്തിനിടെ ഉണ്ടായ ഗുരുതര പരിക്കുകളാണ് യുവതിയുടെ മരണത്തില്‍ കലാശിച്ചത്.

പരിക്കുകളെ തുടര്‍ന്ന് ആരോഗ്യനില വഷളായ യുവതിയെ ഫെബ്രുവരി ഏഴിനാണ് ആശുപത്രിയില്‍ എത്തിച്ചത്.

ചികിത്സയിലിരിക്കെ ഫെബ്രുവരി പത്തിനാണ് യുവതി മരിച്ചത്.

സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഭര്‍ത്താവ് വീട് പൂട്ടി ഒളിവില്‍ പോയതയാണ് വിവരം.

അതേസമയം പരാതി ഒന്നും ലഭിച്ചിട്ടില്ല എന്നാണ് ഹമീര്‍പൂര്‍ പോലീസ് പറയുന്നത്.

  തണ്ണിമത്തനല്ല വില്ലൻ, ഉള്ളിൽ ചെന്നത് മറ്റൊന്ന് ; മുംബൈയിലെ നാലംഗ കുടുംബത്തിന്റെ മരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ

കൂട്ടബലാത്സംഗത്തിന് സമാനമായ പീഡനം യുവതി നേരിട്ടതായി ചികിത്സിച്ച ഡോക്ടര്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത കാറ്റും മഴയും; മെട്രോ സർവീസ് നിർത്തിവച്ചു, ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ ദുരിതത്തിൽ
[masterslider id="10"]

Related posts