മൊത്തത്തിൽ ഒരു പ്രണയ മണമാണ് ഫെബ്രുവരി മാസത്തിന്. ഇതിനിടെ പ്രണയം വേണ്ട എന്ന് വെക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേകം കസ്റ്റമൈസ് ചെയ്ത കുക്കീസ് പുറത്തിറക്കിയിരിക്കുകയാണ് ഇന്‍സോമിയ കുക്കീസ് എന്ന കമ്പനി. കമ്പനി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറൽ ആകുന്നത്. കസ്റ്റംസ് ചെയ്ത ബ്രേക്ക് അപ്പ് മെസേജുകള്‍ അടങ്ങിയ കുക്കീസ് ബോക്‌സുകളാണ് കമ്പനി പുതിയതായി അവതരിപ്പിക്കുന്നത്. ഇറ്റ്‌സ് നോട്ട് മീ, ഇറ്റ്‌സ് യൂ, യൂ ആര്‍ സ്വീറ്റ് ബട്ട് നോട്ട് മൈ ടേസ്റ്റ്, വീ ആർ ഡണ്‍ ഹാവ് എ നൈസ് ലൈഫ്..…
Read MoreDay: 4 February 2024
അവിഹിത ബന്ധമെന്ന് സംശയം: ഭർത്താവ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി
ന്യൂഡല്‍ഹി: അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ 40കാരിയെ ഭർത്താവ് കൊലപ്പെടുത്തി. ഡല്‍ഹി ബുറാരി ഏരിയയിലെ സത്യ വിഹാറിലാണ് സംഭവം. പോലീസെത്തുമ്പോള്‍ മുഖം നിറയെ മുറിവുകളുമായി യുവതി രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ഇവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. യുവതിയുടെ ഭര്‍ത്താവ് കുന്ദന്‍ ഷായെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ സംശയിച്ചിരുന്ന ഇയാള്‍ അവര്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് വിശ്വസിച്ചിരുന്നതായും ഇതിലുണ്ടായ പക കാരണമാണ് കൊലപാതകമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇരുവരും മാത്രം വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് ആക്രമണം നടന്നത്. ഇവരുടെ കുട്ടികള്‍ സ്‌കൂളിലേയ്ക്ക് പോയിരുന്നു.…
Read Moreശമ്പളം ചോദിച്ചതിന്റെ പേരിൽ തൊഴിലാളിയെ ഹോട്ടൽ ഉടമ ക്രൂരമായി മർദ്ദിച്ചു
ബെംഗളൂരു: ശമ്പളം ചോദിച്ചതിന് ഹോട്ടൽ ഉടമ തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ചിക്കമംഗളൂരു ജില്ലയിലെ കോപ്പ താലൂക്കിലെ സോമലാപുര ഗ്രാമത്തിലെ ആളൊഴിഞ്ഞ പ്രദേശത്താണ് സംഭവം. മർദനത്തിന് ഇരയായ ഹോട്ടൽ തൊഴിലാളിയാണ് സതീഷ്. കോപ്പ സ്വദേശിയായ സതീഷ് മഞ്ജു എന്നയാളിന്റെ നടത്തുന്ന ഹോട്ടലിൽ കൂലിപ്പണി ചെയ്യുകയായിരുന്നു. മാസങ്ങളോളം ജോലി ചെയ്തിട്ടും ശമ്പളം കിട്ടാതെ ഉടമ ബുദ്ധിമുട്ടുകയായിരുന്നു. അങ്ങനെ ശമ്പളത്തിൻ്റെ പേരിൽ ഉടമയുമായി വഴക്കിട്ട് സതീഷ് ജോലി ഉപേക്ഷിച്ചു. എന്നാൽ കുടിശ്ശികയായ ശമ്പളം ചോദിച്ച് തൊഴിലാളി ഹോട്ടൽ ഉടമ മഞ്ജുവിനെ വിളിച്ചു. ഹോട്ടലിൽ നിന്നിറങ്ങിയ ശേഷം ശമ്പളം…
Read Moreസംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് ഒരു മരണം കൂടി
ബെംഗളൂരു : സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് ഒരു മരണം കൂടി. ചിക്കമഗളൂർ ജില്ലയിലാണ് ഒരാൾ മരിച്ചത്. ഇതോടെ കുരങ്ങുപനിമൂലം സംസ്ഥാനത്ത് ഒരു മാസത്തിനിടെ മരിച്ചവർ രണ്ടായി. പുതുതായി നാല് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. രോഗലക്ഷണമുള്ള 103 പേരുടെ സാംപിളുകൾ പരിശോധിച്ചതിലാണ് നാലു പേർക്ക് സ്ഥിരീകരിച്ചത്. ശിവമോഗയിൽ ഒരാൾക്കും ഉത്തരകന്നഡയിൽ മൂന്നു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ സംസ്ഥാനത്ത് 20 പേർ ചികിത്സയിലുണ്ട്.
Read Moreകുട്ടികളിൽ ഹൃദയാഘാത മരണം കൂടുന്നു; കാരണങ്ങളും ലക്ഷണങ്ങളും ഇവയാണ്
ഈ അടുത്താണ് യുപിയില്‍ അഞ്ച് വയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചത്. കുട്ടി മൊബെെലില്‍ കാർട്ടൂണ്‍ കണ്ട് കൊണ്ടിരുന്നതിനിടെ ബോധരഹിതയായി വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പെട്ടെന്നുള്ള ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി റിപ്പോർട്ടുകള്‍ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്തരമൊരു സംഭവം ഇതാദ്യമല്ല. അംറോഹ, ബിജ്‌നോർ ജില്ലകളിലായി ഇതിന് മുമ്പും കുട്ടികളും യുവാക്കളും സമാനമായ രീതിയില്‍ ഹൃദയാഘാതം മൂലം മരിച്ചിട്ടുള്ളതായി ഡോക്ടർമാർ പറഞ്ഞു. കുട്ടികളിലെ ഹൃദയാഘാതം- കാരണങ്ങള്‍ എന്തെല്ലാമെന്ന് അറിയാം… ഇന്ന് കുട്ടികളിലും ഹൃദയാഘാതം കൂടിവരുന്നതായി കണ്ടുവരുന്നുണ്ട്. കൊഗ്നീഷ്യല്‍ ഹാർട്ട് ഡിഫക്‌ട്‌സ് (Congenital…
Read Moreടിവികെ യിൽ ചേരാൻ മൊബൈൽ ആപ്പുമായി വിജയ്
ചെന്നൈ: നടൻ വിജയ് യുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് കുറച്ചു കാലങ്ങളായി സജീവ ചർച്ച തന്നെ ആരാധകർക്കിടയിൽ നടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് തമിഴക വെട്രി കഴകം (ടിവികെ) രൂപീകരിച്ച് നടൻ രാഷ്ട്രീയത്തിലേക്കു ചുവടുവച്ചത്. ഈ പാർട്ടിയിലേക്ക് അംഗങ്ങളെ ചേർക്കാൻ മൊബൈൽ ആപ്ലിക്കേഷൻ ഉടൻ പുറത്തിറക്കുമെന്ന് നടൻ അറിയിച്ചു. അറിയിപ്പുകൾ, നിർദേശങ്ങൾ തുടങ്ങിയ എല്ലാ പാർട്ടിവിവരങ്ങളും ഇതിലൂടെ ലഭ്യമാക്കുമെന്നാണ് സൂചന. പാർട്ടിക്ക് തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ പൊതുസമ്മേളനം വിളിക്കും. പാർട്ടിയുടെ ഭാരവാഹികളെ ഈ യോഗത്തിൽ തിരഞ്ഞെടുക്കും.
Read Moreവിദ്യാർഥികളെക്കൊണ്ട് ശുചിമുറി വൃത്തിയാക്കിച്ചു; സംസ്ഥാനത്ത് വീണ്ടും പരാതി
ബെംഗളൂരു : വിദ്യാർഥികളെക്കൊണ്ട് സ്കൂളിലെ ശുചിമുറി വൃത്തിയാക്കിക്കുന്ന സംഭവം സംസ്ഥാനത്ത് വീണ്ടും. കോലാറിലെ ബൈനഹള്ളി ഗ്രാമത്തിലുള്ള സർക്കാർ ജൂനിയർ പ്രൈമറി സ്കൂളിലാണ് സംഭവം. വിദ്യാർഥിനികൾ സ്‌കൂളിലെ ശുചിമുറികൾ വൃത്തിയാക്കിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. സ്‌കൂൾ അധികൃതരുടെ പേരിൽ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അടുത്തിടെ കോലാറിലെ യെലവള്ളി മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂളിൽ ശുചിമുറികൾ വിദ്യാർഥികളെക്കൊണ്ട് വൃത്തിയാക്കിയ സംഭവമുണ്ടായിരുന്നു. ഇതിൽ വലിയ പ്രതിഷേധമുയരുകയും സ്കൂളിലെ പ്രധാനാധ്യാപികയെ വിദ്യാഭ്യാസവകുപ്പ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഇതേത്തുടർന്ന് വിദ്യാർഥികളെ ശുചിമുറി വൃത്തിയാക്കാൻ ഉപയോഗിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സ്കൂളുകൾക്ക് കർശന…
Read Moreതണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് ഒരുങ്ങി സംസ്ഥാനം; തണ്ണീർക്കൊമ്പൻ ജനവാസകേന്ദ്രങ്ങളിൽനിന്ന് പിടികൂടിയ 23 ആനകളിലൊന്ന്
ബെംഗളൂരു : കർണാടകത്തിലെ ജനവാസകേന്ദ്രങ്ങളിൽനിന്ന് പിടികൂടിയ 23 ആനകളിലൊന്നാണ് തണ്ണീർ കൊമ്പൻ. ഹാസൻ, ശക്‌ലേഷ്‍പുര മേഖലകളിൽനിന്നാണ് ഈ ആനകളെ പിടികൂടിയത്. നിരന്തരം ജനവാസകേന്ദ്രങ്ങളിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന ആനകളെയാണ് വനംവകുപ്പ് പിടികൂടിയത്. ഇതിൽ കൂടുതൽ പ്രശ്നക്കാരായ ആനകളെ കുങ്കിയാനകളാക്കാനുള്ള പരിശീലനത്തിന് വിവിധ ക്യാമ്പുകളിലേക്ക് അയച്ചിട്ടുണ്ട്. ജനവാസകേന്ദ്രങ്ങളിലിറങ്ങുകയും എന്നാൽ, ശാന്തസ്വഭാവം പ്രകടിപ്പിക്കുകയും ചെയ്ത ആനകളെയാണ് തിരികെ ഉൾക്കാട്ടിലേക്ക് അയയ്ക്കുന്നത്. അത്തരമൊരു ആനയായിരുന്നു തണ്ണീർ കൊമ്പൻ. കൃഷിയിടങ്ങളിലിറങ്ങി ജലസേചനത്തിനുള്ള പൈപ്പുകൾ പൊട്ടിക്കുന്നതുകൊണ്ടാണ് തണ്ണീർ എന്ന വിളിപ്പേര് ആനയ്ക്ക് ലഭിച്ചത്. മാനന്തവാടിയിൽനിന്ന് മയക്കുവെടിവെച്ച് പിടികൂടിയ ‘തണ്ണീർക്കൊമ്പൻ’ എന്ന ആന ബന്ദിപ്പുരിൽ ചരിഞ്ഞ…
Read Moreബംഗളുരുവിലെ തപാൽ വകുപ്പിന്റെ പാർസൽ വഴി ലഹരിമരുന്ന് കടത്തൽ; മലയാളിയുൾപ്പെടെ രണ്ടുപേർക്കെതിരേ കേസ്
ബെംഗളൂരു : തപാൽ വകുപ്പിന്റെ പാർസൽ വഴി ഋഷികേശിൽനിന്ന് ബെംഗളൂരുവിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ മലയാളിയുൾപ്പെടെ രണ്ടുപേർക്കെതിരേ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ( സി.സി.ബി.) കേസെടുത്തു. 6.5 ലക്ഷം രൂപ വിലമതിക്കുന്നതാതാണ് ലഹരിമരുന്നെന്ന് സി.സി.ബി. അറിയിച്ചു. ഒറ്റനോട്ടത്തിൽ വർണക്കടലാസുകൊണ്ടുള്ള സമ്മാനപ്പൊതിയെന്നുതോന്നിക്കുന്ന പെട്ടിക്കുള്ളിൽ ചെറിയ കവറുകളിലാക്കിയ നിലയിലായിരുന്നു ലഹരിമരുന്ന്. ഇതിൽ ഝാർഖണ്ഡ് സ്വദേശിയെ ഇതിനോടകം അറസ്റ്റുചെയ്തതായും ഋഷികേശിൽനിന്ന് ലഹരിമരുന്ന് തപാൽ വഴി അയച്ച മലയാളിയായ അദിത് സരോവട്ടം ഒളിവിലാണെന്നും സി.സി.ബി. അറിയിച്ചു. ഝാർഖണ്ഡ് സ്വദേശിയും ബെംഗളൂരു ഹുളിമാവിലെ താമസക്കാരനുമായ റിതിക് രാജ് ആണ് പിടിയിലായത്.…
Read Moreബെംഗളൂരുവിൽ നൂറ് അശ്വമേധ ക്ലാസിക് ബസുകൾ നാളെ കെഎസ്ആർടിസി നിരത്തിലിറക്കും
ബെംഗളൂരു : അശ്വമേധ ക്ലാസിക് എന്ന പേരിൽ നൂറ് പുതിയ നോൺ എ.സി. ബസുകൾ കർണാടക ആർ.ടി.സി. നിരത്തിലിറക്കുന്നു. 52 സീറ്റുകളുള്ള ബസാണിത്. മുമ്പിലും പുറകിലും റൂട്ട് പ്രദർശിപ്പിക്കുന്ന എൽ.ഇ.ഡി. ബോർഡുകൾ ഉണ്ടായിരിക്കും. പുറകുവശം ഉയർന്നു നിൽക്കുന്ന മികച്ച കുഷ്യൻ സീറ്റുകളാണ് ബസിലേതെന്ന് കെ.എസ്.ആർ.ടി.സി. അറിയിച്ചു. മാഗസിനും വെള്ളക്കുപ്പിയും വെക്കാനുള്ള പൗച്ചും സീറ്റിനുമുമ്പിലുണ്ട്. ബസുകളുടെ സർവീസ് തിങ്കളാഴ്ച വിധാൻസൗധക്കുമുമ്പിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ ആസ്ഥാനങ്ങളെ ബന്ധിപ്പിച്ച് പോയിന്റ്-ടു-പോയിന്റ് രീതിയിൽ സർവീസ് നടത്താനാണ് ലക്ഷ്യം.
Read More