വിദ്യാർഥികളെക്കൊണ്ട് ശുചിമുറി വൃത്തിയാക്കിച്ചു; സംസ്ഥാനത്ത് വീണ്ടും പരാതി

ബെംഗളൂരു : വിദ്യാർഥികളെക്കൊണ്ട് സ്കൂളിലെ ശുചിമുറി വൃത്തിയാക്കിക്കുന്ന സംഭവം സംസ്ഥാനത്ത് വീണ്ടും.

കോലാറിലെ ബൈനഹള്ളി ഗ്രാമത്തിലുള്ള സർക്കാർ ജൂനിയർ പ്രൈമറി സ്കൂളിലാണ് സംഭവം.

വിദ്യാർഥിനികൾ സ്‌കൂളിലെ ശുചിമുറികൾ വൃത്തിയാക്കിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു.

സ്‌കൂൾ അധികൃതരുടെ പേരിൽ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

  മഴ തിരിച്ചെത്തി; വൈകുന്നേരത്തെ കനത്ത മഴയിൽ ബെംഗളൂരുവിൽ വൻ ഗതാഗതക്കുരുക്ക്

അടുത്തിടെ കോലാറിലെ യെലവള്ളി മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂളിൽ ശുചിമുറികൾ വിദ്യാർഥികളെക്കൊണ്ട് വൃത്തിയാക്കിയ സംഭവമുണ്ടായിരുന്നു.

ഇതിൽ വലിയ പ്രതിഷേധമുയരുകയും സ്കൂളിലെ പ്രധാനാധ്യാപികയെ വിദ്യാഭ്യാസവകുപ്പ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

ഇതേത്തുടർന്ന് വിദ്യാർഥികളെ ശുചിമുറി വൃത്തിയാക്കാൻ ഉപയോഗിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സ്കൂളുകൾക്ക് കർശന നിർദേശം നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ യാത്രാമധ്യേ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം; ടൈമറും കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts