ബെംഗളൂരു: മൈസൂരുവിലെ കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയിൽ കാറിടിച്ച് കടുവ ചത്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഒന്നരവയസ്സുള്ള ആൺകടുവയാണ് ചത്തതെന്ന് ഡെപ്യൂട്ടി വനം കൺസർവേറ്റർ ഡോ. ബസവരാജ് പറഞ്ഞു. കഴിഞ്ഞ നവംബറിൽ സമീപത്തെ കാട്ടുപ്രദേശത്ത് ഒരു കടുവയെയും നാലു കുഞ്ഞുങ്ങളെയും നാട്ടുകാർ കണ്ടിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഇവയെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും കണ്ടെത്തിയില്ല. അവയിലൊന്നാകും കാറിടിച്ച് ചത്തത് എന്നാവുമെന്ന് വനം കൺസർവേറ്റർ പറഞ്ഞു. കാറും കാർ ഓടിച്ചിരുന്നയാളെ വനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
Read MoreMonth: January 2024
സ്ത്രീധന പീഡനം; കന്നഡ ചലച്ചിത്ര നിർമ്മാതാവിനെതിരെ കേസ്
ബെംഗളൂരു: സ്ത്രീധനത്തിൻ്റെ പേരിൽ ഭാര്യയെ പീഡിപ്പിക്കുകയും ഒരു എസ്‌യുവി ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തതിന് മൻസൂർ എന്ന കന്നഡ ചലച്ചിത്ര നിർമ്മാതാവ് മഞ്ജുനാഥ് എസ്.ക്കെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു. സ്ത്രീധന പീഡനത്തിനും ക്രിമിനൽ ഭീഷണിക്കും മൻസൂറിനും അമ്മയ്ക്കും സഹോദരിക്കുമെതിരെ ജനുവരി 25 ന് സുബ്രഹ്മണ്യപുര പോലീസ് കേസെടുത്തു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയുള്ള പ്രണയ വിവാഹമായിരുന്നു തങ്ങളുടേതെന്ന് ഭാര്യ അഖില സി.യുടെ പരാതിയിൽ പറയുന്നു. 30 ലക്ഷം രൂപ ചെലവിട്ട ഗംഭീരമായ ചടങ്ങായിരുന്നു വിവാഹം. പണം, സ്വർണം, ഉയർന്ന വിലയുള്ള ഫോൺ, പുതിയ ബൈക്ക്, ചില…
Read Moreപാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: ബെലഗാവിയിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. അപകടത്തിൽ മൂന്നുപേർക്ക് സാരമായി പൊള്ളലേറ്റു. ഉഡുപ്പി സ്വദേശികളായ കാമാക്ഷി ഭട്ട് (80), ഹേമന്ദ് ഭട്ട് (27) എന്നിവരാണ് മരിച്ചത്. ബെലഗാവി നഗരത്തിലെ ബസവനഹള്ളിയിലുള്ള പാർപ്പിടസമുച്ചയത്തിലാണ് സ്ഫോടനമുണ്ടായത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കാമാക്ഷി ഭട്ടിനും ഹേമന്ദ് ഭട്ടിനുമൊപ്പം വീട്ടിലുണ്ടായിരുന്നവർക്കാണ് പൊള്ളലേറ്റത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ രണ്ടുപേരുടെനില ഗുരുതരമായി തുടരുകയാണ്. ഖാദെബസാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിലിൻഡർ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
Read Moreവിജയപുരയിൽ നേരിയ ഭൂചലനം
ബെംഗളൂരു : വിജയപുര ജില്ലയുടെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. ഭൂചലനത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തിറങ്ങി. വിജയപുര നഗരത്തിന്റെയും ബസവന ബാഗെവാഡി താലൂക്കിലെ മനഗൊളി ടൗണിന്റെയും ഏതാനും ഭാഗങ്ങളിലാണ് റിക്ടർ സ്കെയിലിൽ 2.9 അളവ് രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഞായറാഴ്ച രാത്രി 12.22-നും 1.20-നും ഇടയിലായിരുന്നു പ്രകമ്പനം. ഭൂമിയുടെ അഞ്ചുകിലോമീറ്റർ അടിയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
Read Moreനടൻ സൂര്യയും ജ്യോതികയും വേർപിരിയുന്നതായി അഭ്യൂഹം!!! നടിയുടെ വിശദീകരണം ഇങ്ങനെ
ഏറെ ആരാധകർ ഉള്ള താര ദമ്പതികൾ ആണ് നടൻ സൂര്യയും ഭാര്യ ജ്യോതികയും. അടുത്തിടെ ഇരുവരും വേർപിരിയാൻ പോകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച വിശദീകരണവുമായി ജ്യോതിക തന്നെ രംഗത്ത് എത്തി. സുര്യയുമായുള്ള വഴക്കിനെ തുടർന്നാണ് ജ്യോതിക മുംബൈയിലേക്ക് സ്ഥലം മാറിയത് എന്നാണ് വാർത്തകൾ പ്രചരിച്ചത്. തമിഴിലും മലയാളത്തിലും നിറ സാന്നിധ്യമായ ജ്യോതിക ഇപ്പോള്‍ ചുവടു മാറ്റിയിരിക്കുന്നത് ബോളിവുഡിലേക്കാണ്. പുതിയ ചിത്രങ്ങളുടെ ഷൂട്ടും മക്കളുടെ ഉന്നത വിദ്യാഭ്യാസവും കണക്കിലെടുത്താണ് മുംബൈയിലേക്ക് മാറിയത് എന്നാണ് ജ്യോതിക ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.…
Read Moreക്ഷേമ പെൻഷൻ 2000 രൂപയാക്കുന്നു!!! പുതിയ നീക്കവുമായി കേരള സർക്കാർ
തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ കുത്തനെ കൂട്ടാനുള്ള ശ്രമത്തിൽ കേരള സര്‍ക്കാര്‍. തുടര്‍ഭരണത്തിന് ശേഷം ക്ഷേമ പെന്‍ഷന്‍ കൂട്ടിയിട്ടില്ലെന്നതിനാല്‍ ഇക്കാര്യത്തില്‍ നിലവിൽ പ്രതിഷേധം ശക്തമാണ്. മാത്രമല്ല, അഞ്ചു മാസത്തെ പെന്‍ഷന്‍ കൊടുക്കാന്‍ ശേഷിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ഇത് കൊടുത്തു തീര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്. നിലവില്‍ 1,600 രൂപയാണ് വിവിധ ക്ഷേമ പെന്‍ഷനുകളായി സര്‍ക്കാര്‍ നല്‍കുന്നത്. ഇത് 2,000 രൂപയാക്കാനാണ് പുതിയ നീക്കം. 2,500 രൂപ പെന്‍ഷന്‍ നല്‍കുമെന്നായിരുന്നു ഇടതുപക്ഷം പ്രകടനപത്രികയില്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഭരണത്തിലെത്തിയശേഷം സാമ്പത്തിക പ്രതിസന്ധിയായതോടെ പെന്‍ഷന്‍ വര്‍ധന നിലച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ…
Read Moreദേശീയ പതാകയും ഭരണഘടനയും അംഗീകരിക്കാത്തവർ പാകിസ്താനിലേക്ക് പോകണം; പ്രിയങ്ക് ഖാർഗെ
ബെംഗളൂരു: ദേശീയ പതാകയും ഇന്ത്യൻ ഭരണഘടനയും രാജ്യത്തിന്റെ സമഗ്രതയും ഒന്നും അംഗീകരിക്കാത്ത ബി.ജെ.പിക്കാർക്ക് അവരുടെ ഇഷ്ടയിടമായ പാകിസ്താനിലേക്ക് പോകാമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ. ബി.ജെ.പിയുടെ ഗൂഢാലോചനകൾക്കും തന്ത്രങ്ങൾക്കും മുന്നിൽ തങ്ങളൊരിക്കലും മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡ്യ ജില്ലയിലെ കെറഗോഡ് വില്ലേജ് പരിധിയിലുള്ള സർക്കാർ ഭൂമിയിൽ 108 അടി ഉയരമുള്ള കൊടിമരത്തിൽ ഹനുമാന്റെ ചിത്രമുള്ള കാവി പതാക ഉയർത്തിയ സംഭവത്തിൽ പ്രതികരിക്കവെയാണ് ബി.ജെ.പിയെ മന്ത്രി വിമർശിച്ചത്. ത്രിവർണ പതാകയെ വെറുക്കുന്ന ആർ.എസ്.എസിനെ പോലെ, ആർ.എസ്.എസ് പരിശീലിപ്പിക്കുന്ന ബി.ജെ.പിയും ദേശീയ പതാകയെ വെറുക്കുന്നവരാണ്. അതിനെ ബഹുമാനിക്കുന്നതിനു പകരം…
Read Moreനരേന്ദ്ര മോദിയെ പരിഹസിച്ച് നടൻ പ്രകാശ് രാജ് വീണ്ടും
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച നടനാണെന്ന് പരിഹസിച്ച് നടൻ പ്രകാശ് രാജ്. മികച്ച നടൻമാർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിൽ തെറ്റില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. എന്നാൽ വരികൾക്കിടയിലൂടെ വായിക്കാനുള്ള കഴിവുണ്ടാകണമെന്നും നടൻ വ്യക്തമാക്കി. ഇന്ത്യൻ രാഷ്ട്രീയത്തിൽ വിജയം കൈവരിച്ച നടൻ മോദിയാണെന്ന് നേരത്തെയും അദ്ദേഹം പറഞ്ഞിരുന്നു. സ്വന്തമായി കോസ്റ്റ്യൂം ഡിപാർട്മെന്റും ഹെയർസ്റ്റൈൽ ഡിപാർട്മെന്റും മേക്കപ്പ് ഡിപാർട്മെന്റും എന്നിവ ഉള്ള വ്യക്തിയാണ് മോദിയെന്നും പ്രകാശ് രാജ് മുൻപ് പരിഹസിച്ചിരുന്നു. നടന്റെ പല പരാമർശങ്ങളും വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ട്.
Read Moreസ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം; നാലു വിദ്യാർത്ഥികൾ മരിച്ചു
ബെംഗളൂരു: ബഗൽകോട്ടിൽ സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പെട്ട് നാലു വിദ്യാർഥികൾ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്കൂൾവാർഷികത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥികൾ. സാഗർ കട്കോൽ(17), ബസവരാജ്(17), ശ്വേത(13), ഗോവിന്ദ്(13) എന്നിവരാണ് മരിച്ചത്. അലഗൂരിലെ വർധമാന എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് വിദ്യാർഥികൾ പഠിക്കുന്നത്. അപകട സ്‍ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി.
Read Moreതൃശൂരിലേക്ക് പല്ലക്കിയുടെ പുതിയ സർവീസ്; റിസർവേഷൻ ആരംഭിച്ചു, വിശദാംശങ്ങൾ അറിയാം
ബെംഗളൂരു: നഗരത്തിൽ നിന്നും തൃശ്ശൂരിലേക്ക് പല്ലക്കിയുടെ പുതിയ സർവീസ് ഫെബ്രുവരി 1 മുതൽ ആരംഭിക്കുന്നു. റിസർവേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. നഗരത്തിൽ നിന്നും രാത്രി 9.01 ന് ആരംഭിക്കുന്ന സർവീസ് പിറ്റേന്ന് രാവിലെ 7 മണിക്ക് തൃശൂരിൽ എത്തും. മടക്കയാത്ര തൃശ്ശൂരിൽ നിന്ന് രാത്രി 8.45 ന് ആരംഭിച്ച് രാവിലെ 6.45 ന് നഗരത്തിൽ എത്തും. ഹൊസൂർ, സേലം,കോയമ്പത്തൂർ, പാലക്കാട് വഴിയാണ് സർവീസ്. 1049 രൂപയാണ് ടിക്കറ്റ് നിരക്ക്.
Read More