കാമുകന്റെ ഭീഷണി; എലി വിഷം കഴിച്ച് 15 കാരി ജീവനൊടുക്കി

കാസർക്കോഡ് : പീഡനത്തിന് ഇരയായ 15 കാരി കാമുകന്‍റെ ഭീഷണിയെത്തുടർന്ന് ജീവനൊടുക്കി. എലി വിഷം കഴിച്ചാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പീഡനത്തിന് ശേഷം പ്രതി അന്‍വറില്‍ നിന്ന് ഭീഷണി ഉണ്ടായതിനെ തുടര്‍ന്നാണ് വിഷം കഴിച്ചതെന്നാണ് കുട്ടിയുടെ മരണമൊഴിയെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്കൂളിൽ നിന്നെത്തിയ പെൺകുട്ടി എലി വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്ന് പുലര്‍ച്ചെയാണ് കുട്ടി മരിച്ചത്. സംഭവത്തില്‍ സുഹൃത്തായ മൊഗ്രാല്‍പുത്തൂര്‍…

Read More

രാജ്യസഭാ തെരെഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഒഴിവു വന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ് നടക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി പതിനഞ്ച് ആയിരിക്കും. രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് നാലുവരെയാണ് പോളിങ്. ആന്ധ്രാപ്രദേശില്‍ മൂന്ന്, ബിഹാര്‍ ആറ്, ഛത്തീസ്ഗഡ് ഒന്ന്, ഗുജറാത്ത് നാല്, ഹരിയാന ഒന്ന്, ഹിമാചല്‍പ്രദേശ് ഒന്ന്, കര്‍ണാടക നാല്, മധ്യപ്രദേശ് അഞ്ച്, മഹാരാഷ്ട്ര ആറ്, തെലങ്കാന മൂന്ന്, ഉത്തര്‍പ്രദേശ് പത്ത്, ഉത്തരാഖണ്ഡ് 1, പശ്ചിമബംഗാള്‍ അഞ്ച്, ഒഡീഷ 3, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കാണ്…

Read More

ദക്ഷിണ കന്നഡയിലെ നൂറിലധികം ക്ഷേത്രങ്ങളിൽ ഭക്തർക്ക് ഡ്രസ് കോഡ് നടപ്പാക്കും

ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ നൂറോളം ക്ഷേത്രങ്ങളിൽ ഡ്രസ് കോഡ് നടപ്പാക്കാൻ തീരുമാനിച്ചതായി കർണാടക ദേവസ്ഥാന മഠം മാതു ധാർമിക സംസ്‌ഥാന മഹാസംഘ സംസ്ഥാന കോ-ഓർഡിനേറ്റർ മോഹൻ ഗൗഡ പറഞ്ഞു. മംഗളൂരുവിലെ ശ്രീനിവാസ കല്യാണ മണ്ഡപത്തിൽ സംഘടിപ്പിച്ച ദക്ഷിണ കന്നഡ ജില്ലാതല മന്ദിര അധിവേഷ പരിഷത്ത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങൾ ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളാണ്. പലരും മാന്യമല്ലാത്ത വസ്ത്രം ധരിച്ചാണ് ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത്, ഇത് ക്ഷേത്രത്തിൻ്റെ പവിത്രതയെ മലിനമാക്കുന്നുവെന്നും ഗൗഡ പറഞ്ഞു. 100-ലധികം ക്ഷേത്രങ്ങൾ ഡ്രസ് കോഡ് നിർബന്ധമാക്കുന്നതിന് സ്വമേധയാ സമ്മതിച്ചു. ക്ഷേത്രങ്ങളിൽ…

Read More

ഹംപി വിരുപാക്ഷ ക്ഷേത്രത്തിൽ ജീൻസ്, ബർമുഡ എന്നിവയ്ക്ക് വിലക്ക്; ഉദ്യോഗസ്ഥരുടെ ബോധവത്കരണം

ബെംഗളൂരു: ഹംപിയിലെ വിരുപാക്ഷ ക്ഷേത്രത്തിൽ ജീൻസ്, ബർമുഡ, നിക്കർ, ഷോർട്‌സ് എന്നിവ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് വിലക്ക്. തുടക്കത്തിൽ ആരെയും തിരിച്ചയക്കാതെയാണ് വിജയനഗര ജില്ലാഭരണകൂടം പരിഷ്കാരം നടപ്പാക്കുന്നത്. ഇത്തരം വസ്ത്രം ധരിച്ചെത്തുന്നവരെ തടഞ്ഞ് ബോധവത്കരിക്കുകയും അവരെ ധോത്തിധരിപ്പിച്ച് ക്ഷേത്രത്തിൽ കടക്കാൻ അനുവദിക്കും. തിരിച്ചിറങ്ങുമ്പോൾ ധോത്തി മടക്കിക്കൊടുക്കണം. അതേസമയം, ഇത് ഡ്രസ് കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമല്ലെന്നാണ് വിജയനഗര ജില്ലാകളക്ടർ എം.എസ്. ദിവാകരയുടെ വിശദീകരണം. ഹംപി വിനോദസഞ്ചാരകേന്ദ്രം മാത്രമല്ലെന്നും ആരാധനാകേന്ദ്രം കൂടിയാണെന്നും സഞ്ചാരികൾ ‘മാന്യമായ’ വസ്ത്രം ധരിക്കാനുള്ള ബോധവത്കരണമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ക്ഷേത്ര കവാടത്തിൽ…

Read More

മിൽട്രി സതീഷ് വധക്കേസിൽ നാലുപേർ അറസ്റ്റിൽ

ബംഗളൂരു: ജനുവരി 24ന് കൊല്ലപ്പെട്ട ക്രിമിനൽ മിൽട്രി സതീഷ് വധക്കേസിൽ നാലുപേരെ വിവേക് ​​നഗർ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു വിവേക് ​​നഗർ സ്വദേശികളായ പ്രശാന്ത്, ധനുഷ്, കംലെറ്റ്, സുനിൽ എന്നിവരാണ് പിടിയിലായ പ്രതികൾ. 18 നും 20 നും ഇടയിൽ പ്രായമുള്ള പ്രതികൾ വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് സതീഷിനെ കൊലപ്പെടുത്തിയത്. ഭാര്യയുടെ വീട്ടിൽ വച്ചാണ് സതീഷ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുമ്പ് സതീഷ് പ്രതികളിൽ ഒരാളെ ഒരു ബാറിൽ വെച്ച് അധിക്ഷേപിച്ചിരുന്നുവെന്നതായാണ് റിപ്പോർട്ട് . സതീഷിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട പ്രതികൾ ഭാര്യയുടെ…

Read More

കാട്ടുപോത്തിന് വേട്ടക്കാരുടെ വെടിയേറ്റെന്ന് സ്ഥിരീകരണം; ജഡത്തിൽ നിന്ന് രണ്ട് തിരകൾ ലഭിച്ചു

ബെംഗളൂരു: ഗൂഡല്ലൂർ വാലി പഞ്ചായത്ത് പാരൻ സൈറ്റ് വനഭാഗത്ത് ചത്തനിലയിൽ കണ്ട കാട്ടുപോത്തിന് വേട്ടക്കാരുടെ വെടിയേറ്റെന്ന് സ്ഥിരീകരണം. മൃഗ ഡോക്ടർ രാജേഷ് കുമാർ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജഡത്തിൽ നിന്ന് രണ്ട് തിരകൾ ലഭിച്ചു. പാരൺ സൈറ്റ് മരപ്പാലം പരിസരത്ത് രണ്ട് ദിവസം മുമ്പ് കാട്ടുപോത്ത് തളർന്ന നിലയിൽ നടക്കുന്നതായി പ്രദേശവാസികൾ വനം വകുപ്പിനെ അറിയിച്ചിരുന്നു. വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വനം വകുപ്പ് കാട്ടുപോത്തിന്‍റെ സഞ്ചാരം നിരീക്ഷിക്കാൻ തുടങ്ങി. 10 വയസുള്ള കാട്ടുപോത്ത് വെടിയേറ്റ ഉടൻ ചത്തിരുന്നില്ല. ശരീരത്തിൽ മുറിവുകളുമായി അലഞ്ഞു തിരിയുകയായിരുന്നു. ചികിത്സ…

Read More

സംസ്ഥാനത്ത് കള്ളനോട്ട് നിർമാണ കേന്ദ്രം കണ്ടെത്തി; ആറു പേർ അറസ്റ്റിൽ; 7.7 ലക്ഷം രൂപയുടെ കള്ളനോട്ടുകളും കണ്ടെത്തി

ബെംഗളൂരു : കർണാടക ദാവൺഗരെ പൊലീസ് കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി. മൈസൂരു ജില്ലയിലെ കൂർഗള്ളി മെഗലകൊപ്പളുവിൽ വാടകവീടെടുത്താണ് നോട്ടടിയും വിതരണവും നടത്തിവന്നത്. 7.7 ലക്ഷം രൂപയുടെ കള്ളനോട്ടുകളും കാർ, ലാപ്ടോപ്പ്, കളർ പ്രിന്‍ററുകൾ, കടലാസ് മുറിക്കുന്ന ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു. 500 രൂപ, 200 രൂപ വ്യാജ നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായതെന്ന് ദാവൺഗരെ ജില്ല പൊലീസ് സൂപ്രണ്ട് ഉമ പ്രശാന്ത് പറഞ്ഞു. ഭദ്രാവതി താലൂക്ക് ദൊഡ്ഡഹള്ളിയിലെ ജെ. രുദ്രേഷ് (39), ബന്നൂർ ഹുബ്ബള്ളി മങ്കനഹള്ളിയിലെ മനോജ് ഗൗഡ (21), കല്ലഹള്ളിയിലെ…

Read More

വ്യാജ ഇമെയിൽ; ബെംഗളൂരു ആർച്ച് ബിഷപ്പിന്റെ പേരിൽ പണം തട്ടാൻ ശ്രമം; കേസെടുത്ത് പോലീസ്

ബെംഗളൂരു : ബെംഗളൂരു ആർച്ച് ബിഷപ് റവ. പീറ്റർ മച്ചാഡോയുടെ പേരിൽ സംഭാവന ആവശ്യപ്പെട്ട് ഇമെയിൽ അയച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കഴിഞ്ഞ ഒക്ടോബറിലാണ് ആദ്യം ആർച്ച് ബിഷപ്പിന്റെ പേരിൽ പണം ആവശ്യപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്തത്. ആർച്ച് ബിഷപ്പിന്റെ പേരിലുള്ള ഇമെയിലിൽനിന്ന് സംഭാംഗമായ ഒരാൾക്കാണ് സന്ദേശം വന്നത്. പാവപ്പെട്ടവരെ സഹായിക്കാൻ സംഭാവന നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഔദ്യോഗിക ഇമെയിൽ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ അതിരൂപത നിയമനടപടി സ്വീകരിച്ചിരുന്നില്ല. പക്ഷേ, കഴിഞ്ഞ 20 ദിവസത്തിനിടെ സഭയിലെ 200-ഓളം പേർക്ക് സമാനരീതിയിൽ പണം…

Read More

നവീകരണം പൂർത്തിയായി; ലാൽബാഗിലെ ബോണ്‍സായി പാർക്ക് ജൂലയിൽ തുറക്കും

ബെംഗളൂരു: ലാൽബാഗിലെ ബോണ്‍സായി പാർക്ക് നവീകരണത്തിന് ശേഷം ജൂലയിൽ തുറക്കും. 2.5 ഏക്കർ വിസ്‌തൃതിയിൽ സ്ഥിതി ചെയ്യുന്ന പാർക്ക് 2022 ലാണ് അടച്ചിട്ടത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള ബോൻസായി ചെടികൾ പാർക്കിൽ നാട്ടുപിടിപ്പിക്കുന്നത് പൂർത്തിയായതായി ഫോര്‍ട്ടികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടർ ജി കുസുമ പറഞ്ഞു

Read More

6 വയസുകാരനെ കൊലപെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ തള്ളി; മൃതദേഹം തിരിച്ചറിയാനാകാത്ത പോലീസ്

ബെംഗളൂരു: രാമനാഗരിയിൽ 6 വയസുകാരനെ കൊലപെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ തള്ളി. ജില്ലാ സ്റ്റേഡിയത്തിന് സമീപത്തെ ട്രാക്കിൽ നിന്നും കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. രാമനഗരിയിലും സമീപ ജില്ലകളിലും കാണാതായ കുട്ടികളുടെ ലിസ്റ്റെടുത്ത്‌ പൊലീസ് പരിശോധിച്ച് വരികയാണ്. കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപെടുത്തിയത് ആകാമെന്നാണ് പ്രാഥമിക നികമനം. സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംശയകരമായ രീതിയിൽ ഒരു യുവാവിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.  

Read More