നടൻ സൂര്യയും ജ്യോതികയും വേർപിരിയുന്നതായി അഭ്യൂഹം!!! നടിയുടെ വിശദീകരണം ഇങ്ങനെ

ഏറെ ആരാധകർ ഉള്ള താര ദമ്പതികൾ ആണ് നടൻ സൂര്യയും ഭാര്യ ജ്യോതികയും.

അടുത്തിടെ ഇരുവരും വേർപിരിയാൻ പോകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

ഇപ്പോഴിതാ ഇത് സംബന്ധിച്ച വിശദീകരണവുമായി ജ്യോതിക തന്നെ രംഗത്ത് എത്തി.

സുര്യയുമായുള്ള വഴക്കിനെ തുടർന്നാണ് ജ്യോതിക മുംബൈയിലേക്ക് സ്ഥലം മാറിയത് എന്നാണ് വാർത്തകൾ പ്രചരിച്ചത്.

തമിഴിലും മലയാളത്തിലും നിറ സാന്നിധ്യമായ ജ്യോതിക ഇപ്പോള്‍ ചുവടു മാറ്റിയിരിക്കുന്നത് ബോളിവുഡിലേക്കാണ്.

  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും

പുതിയ ചിത്രങ്ങളുടെ ഷൂട്ടും മക്കളുടെ ഉന്നത വിദ്യാഭ്യാസവും കണക്കിലെടുത്താണ് മുംബൈയിലേക്ക് മാറിയത് എന്നാണ് ജ്യോതിക ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

സുര്യയുമായുള്ള വിവാഹത്തിന് ശേഷം താത്കാലികമായി അഭിനയത്തില്‍ നിന്ന് വിട്ടു നിന്ന നടി 2015 ല്‍ പുറത്തിറങ്ങിയ ’36 വയതിനിലെ ‘ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ് നടത്തിയത്.

വളരെ സെലെക്ടിവ് ആയി ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന ജ്യോതികയുടെ ഒടുവില്‍ ഇറങ്ങിയ സിനിമ മമ്മൂട്ടി നായകനായ കാതല്‍ ആണ്.

ഈ ചിത്രത്തിൽ ജ്യോതിക അവതരിപ്പിച്ച ഓമന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു

‘ശൈതാൻ’ , ‘ശ്രീ’, ‘ഡബകാർട്ടല്‍’ എനീ ചിത്രങ്ങളില്‍ ഹിന്ദിയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ.

ഇരുവരും വേർപിരിയുന്നു എന്ന റിപ്പോർട്ട്‌ പാടെ തള്ളിയിരിക്കുകയാണ് നടി ഇപ്പോൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"
[masterslider id="10"]

Related posts