ദളിത്‌ വിദ്യാർത്ഥിയെ ആക്രമിച്ചു; നാലുപേർ അറസ്റ്റിൽ

ബെംഗളൂരു : ബീദറിൽ ദളിത് വിദ്യാർഥിയെ ആക്രമിച്ച നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹുംനാബാദ് സ്വദേശികളായ അഭിഷേക്, റിതീഷ്‌ റെഡ്ഡി, സുനിൽ റെഡ്ഡി, അഭിഷേക് തെലങ്ക എന്നിവരെയാണ് ഹുംനാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീരാമനെതിരായ വിദ്യാർഥിയുടെ വാട്‌സാപ്പ് സ്റ്റാറ്റസിൽ പ്രകോപിതരായാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Read More

താൻ വിരമിക്കുന്നില്ല; ഇന്ത്യൻ ബോക്സിങ് ഇതിഹാസതാരം മേരികോം വിരമിച്ചെന്ന വാർത്തയിൽ ട്വിസ്ററ്; വായിക്കാം

വിരമിക്കൽ വാർത്ത നിഷേധിച്ച് മേരികോം രംഗത്ത്. തൻറെ വാക്കുകൾ തെറ്റിദ്ധരിക്കപെട്ടതാണെന്ന് അവർ വിഷദീകരിച്ചു . ഇന്നലെ രാത്രിയോടെയായിരുന്നു ദേശീയ മാധ്യമങ്ങളിലടക്കം വിരമിക്കൽ വാർത്ത റിപ്പോർട്ട് ചെയ്തത് . ഇതിനു പിന്നാലെയാണ് സ്വകാര്യ വാർത്ത ഏജൻസിയോട് താരം പ്രെതികരണം അറിയിച്ചത് . ബോക്സിങ് റിങ്ങിൽ തുടരുമെന്നും വിരമിക്കാൻ തീരുമാനിക്കുമ്പോൾ ഔദോഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ വരുമെന്നും താരം അറിയിച്ചു . തനിക്ക് ഇപ്പോഴും ബോക്സിങ് റിങ്ങിൽ തുടരാൻ താല്പര്യം ഉണ്ടെന്നും ,എന്നാൽ നാഷണൽ ബോക്സിങ് അസ്സോസിയേഷന്റെ നിയമപ്രേകാരം 40 വയസ്സ് കഴിഞ്ഞതിനാൽ ഇനി മൽസരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല.…

Read More

സംസ്ഥാനത്ത് 67 പേർക്ക് കൂടി കോവിഡ്

ബെംഗളൂരു : സംസ്ഥാനത്ത് 67 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 5,638 സാംപിളുകൾ പരിശോധിച്ചതിലാണിത്. 1.18 ശതമാനമാണ് രോഗസ്ഥിരീകരണനിരക്ക്. 382 പേരാണ് ചികിത്സയിലുള്ളത്. ബെംഗളൂരുവിൽ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Read More

മണ്ഡ്യയിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ; അർദ്ധനഗ്നമായ മൃതദേഹം കലുങ്കിൽ നിന്നും കണ്ടത്തി

murder body

ബെംഗളൂരു : സ്വകാര്യ സ്‌കൂൾ അധ്യാപികയായ ദീപികയുടെ കൊലപാതകത്തിന് പിന്നാലെ മണ്ഡ്യയിൽ മറ്റൊരു സ്‌ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മണ്ഡ്യയിലെ കല്ലഹള്ളിക്ക് സമീപം കൂറ്റൻ കലുങ്കിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു സ്ത്രീയുടെ അർദ്ധനഗ്നമായ മൃതദേഹം ഒരു കലുങ്കിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ആരെങ്കിലും ലൈംഗികാതിക്രമം നടത്തി കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നുത്. മണ്ഡ്യ സെൻട്രൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലയിൽ ദിവസങ്ങൾക്കുള്ളിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

Read More

ജഗദീഷ് ഷെട്ടർ വീണ്ടും ബിജെപിയിലേക്ക് തിരിച്ചെത്തി; കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചു

ഡൽഹി: ഒമ്പത് മാസത്തിന് ശേഷം മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ ബിജെപിയിലേക്ക് തിരിച്ചെത്തി. അതോടൊപ്പം അദ്ദേഹം കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വവും വിധാൻ പരിഷത്ത് സീറ്റിൽ നിന്ന് രാജിയും വെച്ചു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചതിൽ മനംനൊന്താണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് അദ്ദേഹത്തിന് ടിക്കറ്റ് നൽകിയിരുന്നു. ധാർവാഡ് സൗത്ത് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും കോൺഗ്രസ് അദ്ദേഹത്തെ വിധാൻ പരിഷത്ത് സീറ്റ് നൽകി ആദരിച്ചു. ഇതിനിടെ ജഗദീഷ് ഷെട്ടാറിനെ തിരിച്ചെടുക്കാൻ ബിജെപി ശ്രമം തുടങ്ങിയിരുന്നു. അത് ഇപ്പോൾ വിജയിച്ചിരിക്കുകയാണ്. വ്യാഴാഴ്ച…

Read More

കെഎസ്ആർടിസി ബസ് ചരക്ക് വാഹനത്തിൽ ഇടിച്ച് രണ്ട് മരണം

ബെംഗളൂരു : ഗദഗ് ജില്ലയിലെ മുണ്ടരാഗി താലൂക്കിൽ ഹള്ളിഗുഡി വില്ലേജിന് സമീപം കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) ബസ് ചരക്ക് വാഹനത്തിൽ ഇടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. തമിഴ്‌നാട് സ്വദേശിയുടെ ചരക്ക് വാഹനത്തിന്റെ ഡ്രൈവർ 38 കാരനായ വിനോദ് കുമാർ, ബസിലെ യാത്രക്കാരിയായ ഗീത കലാൽ (40) എന്നിവരാണ് മരിച്ചത്. ബസിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റു, ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ഇരു വാഹനങ്ങളും പൂർണമായും തകർന്നു.

Read More

ബെംഗളൂരു മെട്രോ ഗ്രീൻ ലൈൻ സർവീസുകൾ ജനുവരി 26 മുതൽ താൽക്കാലികമായി നിർത്തിവച്ചു: വിശദാംശങ്ങൾ

ബെംഗളൂരു: പീന്യ ഇൻഡസ്‌ട്രിക്കും നാഗസാന്ദ്രയ്‌ക്കുമിടയിൽ പ്രവർത്തിക്കുന്ന ഗ്രീൻ ലൈനിലെ ബെംഗളൂരു മെട്രോ സർവീസുകൾ ജനുവരി 26 മുതൽ മൂന്ന് ദിവസത്തേക്ക് നിർത്തിവയ്ക്കും. നാഗസാന്ദ്രയ്ക്ക് അപ്പുറം മടവരയിലേക്കുള്ള എക്‌സ്‌റ്റൻഷൻ ലൈനിന്റെ പ്രവൃത്തികൾ കമ്മീഷൻ ചെയ്യുന്നതിനെ തുടർന്നാണ് താത്കാലിക സർവീസ് സസ്പെൻഷൻ. ഈ കാലയളവിൽ പീനിയ ഇൻഡസ്ട്രിക്കും സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിനും ഇടയിൽ മാത്രമേ മെട്രോ ട്രെയിൻ സർവീസ് ഉണ്ടാകൂ. നാഗസാന്ദ്ര മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനുകൾ വരെയുള്ള ഗ്രീൻ ലൈനിലെ സാധാരണ സർവീസുകൾ ജനുവരി 29 ന് രാവിലെ 5 മണിക്ക് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്ന ത്.…

Read More

1,955 ഹാൻഡ് ഹെൽഡ് മെക്കാനിക്കൽ സ്വീപ്പറുകൾ വാങ്ങി ബിബിഎംപി

ബെംഗളൂരു: ബിബിഎംപി 1,955 ഹാൻഡ് ഹെൽഡ് മെക്കാനിക്കൽ സ്വീപ്പറുകൾ വാങ്ങാൻ തീരുമാനിച്ചു, ഇതിനായി 7 കോടി രൂപ അനുവദിച്ചു. മുൻപ് രണ്ട് ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് മെക്കാനിക്കൽ സ്വീപ്പറുകൾ സ്വന്തമാക്കാനുള്ള മൂന്നാമത്തെ ശ്രമമാണിത്. ഓരോ യന്ത്രത്തിനും 40,000 രൂപ വിലവരുമെന്ന് ബിബിഎംപി അറിയിച്ചു. 15-ാം ധനകാര്യ കമ്മിഷന്റെ ഫണ്ട് ഉപയോഗിച്ച് നഗരത്തെ പൊടിപടലങ്ങൾ ഒഴിവാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. 11,000 കിലോമീറ്റർ വാർഡ് അല്ലെങ്കിൽ സോണൽ റോഡുകൾ വൃത്തിയാക്കാൻ എല്ലാ 15,450 പൗരകർമ്മികൾക്കും സ്വീപ്പറുകൾ ലഭിക്കും. മെക്കാനിക്കൽ സ്വീപ്പറുകളാണ് നിലവിൽ ചില റോഡുകൾ തൂത്തുവാരുന്നത്. ചില പൗരകർമ്മികൾ…

Read More

ഇന്ത്യൻ ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചു

ബോക്സിങ് റിങ്ങിലെ ഇന്ത്യൻ ഇതിഹാസം എം സി മേരി കോം വിരമിച്ചു. ആറുതവണ ലോക ചാമ്പ്യനും ഒളിംപിക് വെങ്കല മെഡൽ ജേതാവുമായ 41കാരിയായ മേരി, ഇന്നു പുലർച്ചെയാണ് ബോക്സിങ്ങിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 40 വയസിനു മുകളിലുള്ള താരങ്ങൾക്ക് രാജ്യാന്തര ബോക്സിങ് അസോസിയേഷന് കീഴിലെ എലീറ്റ് ലെവൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതിയില്ലാത്തതിനാലാണ് താൻ വിരമിക്കാൻ തീരുമാനിച്ചതെന്ന് മേരി കോം പറഞ്ഞു. ‘ബോക്സിങ്ങിനോടുള്ള എന്റെ അഭിനിവേശം കെട്ടടങ്ങിയിട്ടില്ല. എന്നാൽ പ്രായപരിധി കാരണം രാജ്യാന്തര മത്സരങ്ങളിൽ എനിക്ക് പങ്കെടുക്കാൻ സാധിക്കില്ല. ബോക്സിങ്ങിൽ നിന്നു വിരമിക്കാൻ ഞാൻ നിർബന്ധിതയായിരിക്കുന്നു.…

Read More

സേലം ബെംഗളൂരു ഹൈവേയിലുണ്ടായ വൻ അപകടത്തിൽ രണ്ട് സ്ത്രീകളടക്കം നാലുപേർ വെന്തുമരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലെ (ബെംഗളൂരു-സേലം ദേശീയ പാതയിൽ) തോപ്പൂർ ഘട്ട് റോഡിൽ നടന്ന ദാരുണമായ അപകടത്തിൽ രണ്ട് സ്ത്രീകളടക്കം നാല് പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്, അമിത വേഗതയിലെത്തിയ ട്രെയിലർ ട്രക്ക് പിന്നിൽ നിന്ന് രണ്ട് ലോറികളിൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ മൂന്നാമത്തെ ട്രക്ക് രണ്ട് കാറുകളിൽ ഇടിക്കുകയും പിന്നീട് പാലത്തിൽ നിന്ന് വീഴുകയും ചെയ്തു. അപകടത്തിൽ പെട്ട വാഹനങ്ങൾ കത്തിനശിച്ചതോടെ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. വൈകുന്നേരം 5.30 ഓടെ…

Read More