ബെംഗളൂരു മെട്രോ ഗ്രീൻ ലൈൻ സർവീസുകൾ ജനുവരി 26 മുതൽ താൽക്കാലികമായി നിർത്തിവച്ചു: വിശദാംശങ്ങൾ

ബെംഗളൂരു: പീന്യ ഇൻഡസ്‌ട്രിക്കും നാഗസാന്ദ്രയ്‌ക്കുമിടയിൽ പ്രവർത്തിക്കുന്ന ഗ്രീൻ ലൈനിലെ ബെംഗളൂരു മെട്രോ സർവീസുകൾ ജനുവരി 26 മുതൽ മൂന്ന് ദിവസത്തേക്ക് നിർത്തിവയ്ക്കും.

നാഗസാന്ദ്രയ്ക്ക് അപ്പുറം മടവരയിലേക്കുള്ള എക്‌സ്‌റ്റൻഷൻ ലൈനിന്റെ പ്രവൃത്തികൾ കമ്മീഷൻ ചെയ്യുന്നതിനെ തുടർന്നാണ് താത്കാലിക സർവീസ് സസ്പെൻഷൻ.

ഈ കാലയളവിൽ പീനിയ ഇൻഡസ്ട്രിക്കും സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിനും ഇടയിൽ മാത്രമേ മെട്രോ ട്രെയിൻ സർവീസ് ഉണ്ടാകൂ.

  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര

നാഗസാന്ദ്ര മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനുകൾ വരെയുള്ള ഗ്രീൻ ലൈനിലെ സാധാരണ സർവീസുകൾ ജനുവരി 29 ന് രാവിലെ 5 മണിക്ക് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്ന ത്.

വൈറ്റ്ഫീൽഡിനും ചള്ളഘട്ട മെട്രോ സ്റ്റേഷനുകൾക്കുമിടയിൽ ഓടുന്ന പർപ്പിൾ ലൈനിലെ യാത്രക്കാർക്ക് മാറ്റങ്ങളൊന്നും അനുഭവപ്പെടില്ല, ട്രെയിനുകൾ ഷെഡ്യൂൾ അനുസരിച്ച് പ്രവർത്തിക്കും.

പീനിയ ഇൻഡസ്‌ട്രി, ഗോരഗുണ്ടെപാളയ മെട്രോ സ്‌റ്റേഷനുകളിൽ കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ടിക്കറ്റ് വാങ്ങാനുള്ള സമയം ലാഭിക്കുന്നതിനായി വാട്‌സ്ആപ്പ് വഴിയോ നമ്മ മെട്രോ വഴിയോ മറ്റ് ആപ്പുകൾ വഴിയോ ക്യുആർ ടിക്കറ്റുകൾ വാങ്ങാൻ പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട് എന്നും ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് പ്രസ്താവനയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ നീക്കം; പ്രതിഷേധവുമായി യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
[masterslider id="10"]

Related posts