ബെംഗളൂരു: റിപ്പബ്ലിക്ദിന പരേഡിന് മുന്നോടിയായി മനേക് ഷാ ഗ്രൗണ്ടിന് ചുറ്റും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. കബ്ബൺ റോഡിലെ ബി.ആർ.ബി. ജങ്ഷൻമുതൽ കാമരാജ് ജങ്ഷൻവരെ രാവിലെ 8.30 മുതൽ 10.30 വരെ ഗതാഗതം അനുവദിക്കില്ല. ഇൻഫന്ററി റോഡിൽനിന്ന് മണിപ്പാൽ സെന്റർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സഫീന പ്ലാസയ്ക്ക് സമീപത്തുവെച്ച് ഇടത്തോട്ടുതിരിഞ്ഞ് ഡിസ്പെൻസറി റോഡിലൂടെ പോകണം. മണിപ്പാൽ ജങ്ഷൻ ഭാഗത്തുനിന്ന് ബി.ആർ.വി. ജങ്ഷൻ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെബസ് ജങ്ഷൻനിന്ന് വലത്തോട്ടു തിരിഞ്ഞ് എം.ജി. റോഡിൽ കയറി മയോഹാൾ ജങ്ഷൻവഴി പോകണം. പാർക്കിന്റെ ചുറ്റുവട്ടത്ത് അനുവദനീയമായ സ്ഥലത്തല്ലാതെ വാഹനം…
Read MoreMonth: January 2024
സ്‌കൂൾ അധ്യാപികയെ കൊലപ്പെടുത്തിയ കേസ്; പ്രതി ഹോസ്‌പേട്ടിൽ നിന്ന് അറസ്റ്റിൽ: കൊലപാതകം പ്രണയപ്പകയെ തുടർന്ന്
ബെംഗളൂരു: മണ്ഡ്യ ജില്ലയിലെ മേലുകോട്ടിൽ കാണാതായ സ്വകാര്യ സ്‌കൂൾ അധ്യാപികയുടെ മൃതദേഹം മണ്ണിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി രണ്ട് ദിവസത്തിന് ശേഷം വിജയനഗര ജില്ലയിലെ ഹോസ്പേട്ടിൽ നിന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം കണ്ടെത്തിയതു മുതൽ ഒളിവിലായിരുന്നു അതേ ഗ്രാമത്തിൽ നിന്നുള്ള യുവാവാണ് അധ്യാപികയെ കൊലപ്പെടുത്തിയെന്ന് ഇരയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. 28 കാരിയായ ദീപിക വി ഗൗഡയെ ജനുവരി 20 ശനിയാഴ്ച കാണാതാവുകയും പാണ്ഡവപുര താലൂക്കിലെ മേലുകോട്ട് യോഗ നരസിംഹ ക്ഷേത്രത്തിന് സമീപം മണ്ണിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയും ചെയ്തു. നിതീഷ് എന്നയാളാണ്…
Read Moreബന്ദിപ്പൂർ വഴി ഇനി രാത്രിയാത്ര അനുവദിച്ചേക്കും; വിശദമായി അറിയാൻ വായിക്കാം
ബെംഗളൂരു: രാത്രിയാത്ര നിരോധനമുള്ള ബന്ദിപ്പൂര്‍ വനപാതയിൽ അടിയന്തിര ആവശ്യങ്ങൾക്ക് വാഹനയാത്രക്കാർക്ക് ഇളവ് അനുവദിച്ചേക്കും. കാരണം പരിശോധിച്ച ശേഷം മാത്രമായിരിക്കും വാഹനങ്ങൾ കടത്തിവിടുകയെന്നും കേരളത്തിന്റെ ആവശ്യം പരികാണിച്ചാണ് നടപടിയെന്നും വനം – പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ കർണാടക വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ വ്യക്തമാക്കി. കോഴിക്കോട് – കൊല്ലേഗല്‍ ദേശീയപാത 766 ബന്ദിപ്പൂര്‍ രാത്രി 9 മുതൽ രാവിലെ 6 വരെ തുടരുന്ന രാത്രി യാത്ര നിരോധനത്തിൽ തൽസ്ഥിതി അറിയിക്കാൻ ജനുവരി 15ന് സുപ്രീം കോടതി കേരള, കർണാടക ആർ ടി സികളോട് അറിയിച്ചിരുന്നു. നിലവിൽ…
Read Moreറിപ്പബ്ലിക് ദിനാഘോഷത്തിനായി ഒരുങ്ങി നഗരം; എങ്ങും വിപുലമായ ഒരുക്കങ്ങൾ; 8,000 പേർ പരേഡിന് സാക്ഷ്യം വഹിക്കും
ബെംഗളൂരു : റിപ്പബ്ലിക് ദിനാഘോഷത്തിന് നഗരത്തിൽ വിപുലമായ ഒരുക്കങ്ങൾ. മനേക് ഷാ ഗ്രൗണ്ടിൽ നടക്കുന്ന പരേഡുകാണാൻ 8000 പേരെത്തുമെന്നാണ് കണക്ക്. ഇതനുസരിച്ചുള്ള സൗകര്യങ്ങളാണ് പരേഡ് ഗ്രൗണ്ടിൽ ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമേ പരേഡ് കാണാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്കുചെയ്യാനുള്ള സംവിധാനങ്ങളും സജ്ജീകരിച്ചു. സുരക്ഷയൊരുക്കാനായി ആയിരം പോലീസുകാരെയാണ് പരേഡ് ഗ്രൗണ്ടിലും പരിസരപ്രദേശങ്ങളിലുമായി നിയോഗിക്കുക. ഒമ്പതു ഡെപ്യൂട്ടി കമ്മിഷണർമാർ, 16 അസിസ്റ്റന്റ് കമ്മിഷണർമാർ, 46 ഇൻസ്പെക്ടർമാർ, നൂറ് എസ്.ഐ.മാർ, 75 എ.എസ്.ഐ.മാർ എന്നിവർക്കാണ് സുരക്ഷാചുമതല നൽകിയിരിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ് പറഞ്ഞു. വിവിധയിടങ്ങളിലായി 100 സി.സി. ടി.വി. ക്യാമറകളും…
Read Moreനടി സ്വാസിക വിവാഹിതയായി
സീരിയൽ സിനിമാ താരം സ്വാസിക വിജസ് വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. ‘ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു’ എന്ന് കുറിച്ച് കൊണ്ട് സ്വാസിക തന്നെയാണ് വിവാഹ കാര്യം അറിയിച്ചത്. ബീച്ച് സൈഡിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. സുരേഷ് ഗോപി, ഇടവേള ബാബു, രചന നാരായണന്‍ കുട്ടി, മഞ്ജു പിള്ള, സരയു തുടങ്ങി നിരവധി പേര്‍ സ്വാസികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ‘മനംപോലെ മംഗല്യം’ എന്ന…
Read Moreസ്കൂളുകൾക്ക് സമീപം അശ്രദ്ധമായി വാഹനമോടിച്ചതിനെതിരെ 510 കേസുകൾ ഫയൽ ചെയ്ത ട്രാഫിക് പോലീസ്
ബെംഗളൂരു: സ്‌കൂളുകൾക്കും കോളേജുകൾക്കും സമീപം അമിതവേഗതയിലും അശ്രദ്ധമായി വാഹനങ്ങൾ ഓടിച്ചതിനും 510 കേസുകൾ ബെംഗളൂരു ട്രാഫിക് പോലീസ് സ്‌പെഷ്യൽ ഡ്രൈവിൽ രജിസ്റ്റർ ചെയ്തു. “അവരിൽ, 10 റൈഡർമാർ പ്രായപൂർത്തിയാകാത്തവരാണെന്ന് കണ്ടെത്തി, രക്ഷിതാക്കളെ/ആർസി ഉടമകളെ വിളിച്ച് നടപടി സ്വീകരിച്ചു. ഇത്തരം ഡ്രൈവുകൾ തുടരുമെന്നും ട്രാഫിക്-ഈസ്റ്റ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ (ഡിസിപി) കുൽദീപ് കുമാർ ആർ ജെയിൻ എക്‌സിൽ (മുൻ ട്വിറ്റർ) എഴുതി. 510 പേരിൽ 10 കേസുകളിലെ വാഹന ഡ്രൈവർമാർ പ്രായപൂർത്തിയാകാത്തവരാണെന്നും അതിനാൽ രക്ഷിതാക്കൾക്കും വാഹന ഉടമകൾക്കുമെതിരെ മോട്ടോർ വാഹന നിയമപ്രകാരം (എംവിഎ) നടപടി ആരംഭിച്ചതായും…
Read Moreവിമാനത്താവള യാത്രക്കാർക്ക് ഒരു സന്തോഷ വാർത്ത; ഇനി യാത്ര കുറേക്കൂടി എളുപ്പമാകും; മെമുവിന് രണ്ടിടത്ത് കൂടി സ്റ്റോപ് അനുവദിച്ചു
ബെംഗളൂരു: വിമാനത്താവള സ്റ്റേഷനെ ബന്ധിപ്പിച്ചുള്ള 8 മെമു ട്രെയിനുകൾക്ക് ബെട്ടഹലസൂരുവിലും ദൊഡ്ഡജാലയിലും നാളെ മുതൽ സ്റ്റോപ് അനുവദിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ജൂലൈ 25 വരെയാണ് സ്റ്റോപ്. നേരത്തെ ദേവനഹള്ളി വരെയുണ്ടായിരുന്ന ട്രെയിനുകളാണ് ഡിസംബർ 13 മുതൽ ചിക്കബെല്ലാപുരയിലേക്ക് നീട്ടിയത്. കെഎസ്ആർ ബെംഗളൂരു, ബെംഗളൂരു കന്റോൺമെന്റ്, യശ്വന്തപുര എന്നിവിടങ്ങളിൽ നിന്നാണ് മെമു എക്സ്പ്രസ് ട്രെയിനുകൾ പുറപ്പെടുന്നത്. 73 കിലോമീറ്റർ ദൂരെയുള്ള ചിക്കബെല്ലാപുരയിലേക്ക് 40 രൂപയും കെഐഎ ഹാൾട്ട് വരെ 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. യെലഹങ്ക, ദേവനഹള്ളി, അവതിഹള്ളി, നന്ദിഹാൾട്ട് എന്നിവിടങ്ങളിലാണ് ആദ്യം സ്റ്റോപ്പുണ്ടായിരുന്നത്. ബെട്ടഹലസൂരു, ദൊഡ്ഡജാല,…
Read Moreകെട്ടിടത്തിന്റെ 29ാം നിലയിൽ നിന്ന് വീണ് 12കാരിക്ക് ദാരുണാന്ത്യം
ബെംഗളൂരു: താമസിക്കുന്ന കെട്ടിടത്തിന്റെ 29ാം നിലയില്‍ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ 12കാരിക്ക് ദാരുണാന്ത്യം. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കുട്ടി കടുത്ത വിഷാദത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ച് മണിയോടെ വലിയ ശബ്ദം കേട്ട് എത്തിയ സെക്യുരിറ്റി ജീവനക്കാരനാണ് താഴെ വീണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുട്ടിയെ കണ്ടത്. ഉടന്‍തന്നെ അപ്പാര്‍ട്ട്‌മെന്റിലെ ആളുകളെ വിവരം അറിയിച്ചു.…
Read Moreസ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ നാലു വയസുകാരി മലയാളി പെൺകുട്ടിയുടെ നില ഗുരുതരം; സ്കൂളിനെതിരെ കുടുംബം
ബെംഗളൂരു: നഗരത്തിലെ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്നും വീണ് നാലുവയസുകാരിയായ മലയാളി വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ആരോപണവുമായി കുടുംബം. കുട്ടിയുടെ നില അതീവ ഗുരുതരമാണ്. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആൻ ജിജോയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. സ്‌കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കു സാരമായി പരിക്കേറ്റ കുട്ടി ജീവൻ നിലനിർത്തുന്നതു വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നേഴ്‌സറി വിദ്യാർത്ഥിനിയാണ് ജിയന്ന. സംഭവത്തില്‍ രണ്ട് ആയമാരെ…
Read Moreഫെബ്രുവരി 16 ന് ഭാരത് ബന്ദ്
ന്യൂഡല്‍ഹി: ഫെബ്രുവരി 16 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില അടക്കം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തത്. കര്‍ഷക സംഘടനകള്‍ക്ക് പുറമെ, വ്യാപാരികളോടും ട്രാന്‍സ്പോര്‍ട്ടര്‍മാരോടും ബന്ദിനെ പിന്തുണയ്ക്കാനും അന്നേ ദിവസം പണിമുടക്ക് നടത്താനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
Read More