റിപ്പബ്ലിക് ദിനാഘോഷം; നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണ വിശദാംശങ്ങൾ

ബെംഗളൂരു: റിപ്പബ്ലിക്ദിന പരേഡിന് മുന്നോടിയായി മനേക് ഷാ ഗ്രൗണ്ടിന് ചുറ്റും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും.

കബ്ബൺ റോഡിലെ ബി.ആർ.ബി. ജങ്ഷൻമുതൽ കാമരാജ് ജങ്ഷൻവരെ രാവിലെ 8.30 മുതൽ 10.30 വരെ ഗതാഗതം അനുവദിക്കില്ല.

ഇൻഫന്ററി റോഡിൽനിന്ന് മണിപ്പാൽ സെന്റർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സഫീന പ്ലാസയ്ക്ക് സമീപത്തുവെച്ച് ഇടത്തോട്ടുതിരിഞ്ഞ് ഡിസ്പെൻസറി റോഡിലൂടെ പോകണം.

  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും

മണിപ്പാൽ ജങ്ഷൻ ഭാഗത്തുനിന്ന് ബി.ആർ.വി. ജങ്ഷൻ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെബസ് ജങ്ഷൻനിന്ന് വലത്തോട്ടു തിരിഞ്ഞ് എം.ജി. റോഡിൽ കയറി മയോഹാൾ ജങ്ഷൻവഴി പോകണം.

പാർക്കിന്റെ ചുറ്റുവട്ടത്ത് അനുവദനീയമായ സ്ഥലത്തല്ലാതെ വാഹനം പാർക്കുചെയ്യാൻ പാടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts