സേലം ബെംഗളൂരു ഹൈവേയിലുണ്ടായ വൻ അപകടത്തിൽ രണ്ട് സ്ത്രീകളടക്കം നാലുപേർ വെന്തുമരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലെ (ബെംഗളൂരു-സേലം ദേശീയ പാതയിൽ) തോപ്പൂർ ഘട്ട് റോഡിൽ നടന്ന ദാരുണമായ അപകടത്തിൽ രണ്ട് സ്ത്രീകളടക്കം നാല് പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്, അമിത വേഗതയിലെത്തിയ ട്രെയിലർ ട്രക്ക് പിന്നിൽ നിന്ന് രണ്ട് ലോറികളിൽ ഇടിക്കുകയായിരുന്നു.

  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!

കൂട്ടിയിടിയുടെ ആഘാതത്തിൽ മൂന്നാമത്തെ ട്രക്ക് രണ്ട് കാറുകളിൽ ഇടിക്കുകയും പിന്നീട് പാലത്തിൽ നിന്ന് വീഴുകയും ചെയ്തു. അപകടത്തിൽ പെട്ട വാഹനങ്ങൾ കത്തിനശിച്ചതോടെ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

വൈകുന്നേരം 5.30 ഓടെ ബെംഗളൂരുവിൽ നിന്ന് തിരുപ്പൂരിലേക്ക് പോകുകയായിരുന്ന നെല്ല് കയറ്റിയ ലോറി ധർമ്മപുരിയിൽ തോപ്പൂരിലെ ധർമപുരി-സേലം ദേശീയപാതയിലെ പാലത്തിൽ വെച്ച് നിയന്ത്രണംവിട്ട് രണ്ട് കാറുകളിലും പെയിന്റ് പൗഡർ നിറച്ച ലോറിയിലും മറ്റൊരു കണ്ടെയ്‌നർ വാഹനത്തിലും ഇടിച്ചാണ് സംഭവം നടന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചേക്കും; ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനം
[masterslider id="10"]

Related posts