ബന്ദിപ്പൂർ വഴി ഇനി രാത്രിയാത്ര അനുവദിച്ചേക്കും; വിശദമായി അറിയാൻ വായിക്കാം

ബെംഗളൂരു: രാത്രിയാത്ര നിരോധനമുള്ള ബന്ദിപ്പൂര്‍ വനപാതയിൽ അടിയന്തിര ആവശ്യങ്ങൾക്ക് വാഹനയാത്രക്കാർക്ക് ഇളവ് അനുവദിച്ചേക്കും.

കാരണം പരിശോധിച്ച ശേഷം മാത്രമായിരിക്കും വാഹനങ്ങൾ കടത്തിവിടുകയെന്നും കേരളത്തിന്റെ ആവശ്യം പരികാണിച്ചാണ് നടപടിയെന്നും വനം – പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ കർണാടക വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ വ്യക്തമാക്കി.

കോഴിക്കോട് – കൊല്ലേഗല്‍ ദേശീയപാത 766 ബന്ദിപ്പൂര്‍ രാത്രി 9 മുതൽ രാവിലെ 6 വരെ തുടരുന്ന രാത്രി യാത്ര നിരോധനത്തിൽ തൽസ്ഥിതി അറിയിക്കാൻ ജനുവരി 15ന് സുപ്രീം കോടതി കേരള, കർണാടക ആർ ടി സികളോട് അറിയിച്ചിരുന്നു.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം

നിലവിൽ കേരള, കർണാടക ആർ ടി സി കളുടെ 8 വീതം ബസുകളാണ് നിരോധന സമയത്ത് ഇരുദിശകളിലേക്കും യാത്ര അനുവദിച്ചിട്ടുള്ളത്.

ഇത് 16 ആയി ഉയർത്തണമെന്ന് കേരളം നേരെത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ബന്ദിപ്പൂരിൽ പകൽ യാത്ര കൂടി നിരോധിക്കണമെന്നായിരുന്നു കർണാടക വനംവകുപ്പിന്റെ നിലപാട്.

  കെ.ആർ. സർക്കിൾ അണ്ടർപാസ് അടച്ചു; ഗതാഗതം തിരിച്ചുവിടുന്നു 

ഇതിനെതിരെ വയനാട്ടിൽ ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കിയിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
[masterslider id="10"]

Related posts