സദാചാര ആക്രമണവും കൂട്ട ബലാൽസംഗവും ; പോലീസ് ഇൻസ്പെക്ടർക്കും കോൺസ്റ്റബിളിനും സസ്പെൻഷൻ

ബെംഗളൂരു: സുഹൃത്തിനൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവതിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പോലീസ് ഇൻസ്പെക്ടർക്കും കോൺസ്റ്റബിളിനും സസ്പെൻഷൻ. കൃത്യനിർവഹണ വീഴ്ചയും അന്വേഷണത്തിലെ കാലതാമസവുമാണ് നടപടിക്കാധാരം. ഹനഗൽ പോലീസ് ഇൻസ്പെക്ടർ എസ്.ആർ.ശ്രീധർ, കോൺസ്റ്റബിൾ ഇല്യാസ് ശേതസനദി എന്നിവരെയാണ് ജില്ല പോലീസ് സൂപ്രണ്ട് അൻഷു കുമാർ സസ്പെൻഡ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. അക്കി അലുർ സ്വദേശി മഫീദ് ഒണികേരിയാണ്(23) അറസ്റ്റിലായത്. മദരസാബ് മണ്ഡകിയിലെ അഫ്താബ് ചന്ദനക്കട്ടി(24), അക്കി അലുറിലെ അബ്ദുല്ല ഖാദർ (25), ജാഫർ ഹഞ്ചിമണി(22), അക്കി അലുർ…

Read More

എസ്എസ്എൽസി, പിയുസി പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു 

ബെംഗളൂരു : കർണാടക ബോർഡ് ഓഫ് സ്കൂൾ എക്സാമിനേഷൻ ആൻഡ് ഇവാലുവേഷൻ എസ്എസ്എൽസി 2024 പരീക്ഷ-1, രണ്ടാം പിയുസി പരീക്ഷ-1 എന്നിവയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. മാർച്ച് 25 മുതൽ ഏപ്രിൽ 6 വരെയാണ് എസ്എസ്എൽസി പരീക്ഷ. രണ്ടാം പിയുസി പരീക്ഷ മാർച്ച് 1 മുതൽ മാർച്ച് 22 വരെ നടക്കുമെന്ന് കർണാടക സ്കൂൾ എക്സാമിനേഷൻസ് ആൻഡ് ഇവാലുവേഷൻ ബോർഡ് അറിയിച്ചു. എസ്എസ്എൽസിക്കും സെക്കൻഡറി പിയുസിക്കും ഒരേ ദിവസം മൂന്ന് പരീക്ഷകൾ നടത്തുന്ന പുതിയ സംവിധാനം ഇതാദ്യമായാണ് നടപ്പാക്കുന്നത്.

Read More

അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്ക് കത്തി നശിച്ചു

ലഖ്‌നൗ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കെ തമിഴ്നാട്ടില്‍ നിന്ന് അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്ക് കത്തിനശിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവ ജില്ലയിലെ പൂര്‍വ കോട്‌വാലിയിലെ ഖര്‍ഗി ഖേദ ഗ്രാമത്തിലാണ് ചൊവ്വാഴ്ച രാത്രി അപകടമുണ്ടായത്. വെടിമരുന്നിന് തീപിടിച്ചതോടെ വലിയപൊട്ടിത്തെറി നടന്നു. ഏതാണ്ട് മൂന്ന് മണിക്കൂറിന് ശേഷമാണ് തീയണക്കാനായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ട്രക്കിന് തീപിടിച്ച്‌ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. ജനുവരി 22 ന് അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠ നടക്കാനിരിക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി അവിടേക്ക് കൊണ്ടുപോയ വെടിമരുന്നാണ് കത്തിനശിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…

Read More

നഗരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ വെള്ളിയാഴ്ച

ബെംഗളൂരു : എയ്‌റോസ്‌പെയ്‌സുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ബെംഗളൂരുവിലെത്തും. ബോയിങ് ഇന്ത്യ എൻജിനിയറിങ് ആൻഡ് ടെക്‌നോളജി സെന്റർ സന്ദർശിക്കും. നഗരത്തിൽ ചെറിയ റോഡ് ഷോയും നടത്തിയേക്കുമെന്ന് വിവരമുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ബി.ജെ.പി. സംസ്ഥാന നിർവാഹകസമിതി യോഗം മാറ്റിവെച്ചു.

Read More

ഐ.പി.എസ് – ഐ.എ.എസ് പോര് പരിഹരിക്കാൻ ഒരു അവസരം കൂടി നൽകി സുപ്രീം കോടതി 

ബെംഗളൂരു: സംസ്ഥാനത്തെ ഐ.പി.എസ് ഉദ്യോഗസ്ഥ ഡി. രൂപയും ഐ.എ.എസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിയും തമ്മിലെ പോര് രമ്യമായി പരിഹരിക്കാൻ ഒരവസരം കൂടി നൽകി സുപ്രീംകോടതി. ഇരുവരും വിഷയത്തിൽ പരസ്യപ്രതികരണം നടത്തരുതെന്ന് നിർദേശിച്ച കോടതി, രൂപക്കെതിരെ രോഹിണി സിന്ദൂരി നൽകിയ മാനനഷ്ടക്കേസ് സ്റ്റേ ചെയ്ത ഉത്തരവ് നീട്ടുകയും ചെയ്തു. ഇരുകക്ഷികൾക്കും തർക്കം പരിഹരിച്ച് രമ്യതയിലെത്താൻ ഒരവസരം കൂടി ഞങ്ങൾ നൽകുകയാണെന്ന് ബെഞ്ച് വ്യക്തമാക്കി. നേരത്തെ, ഡിസംബർ 15നാണ് രോഹിണി സിന്ദൂരി നൽകിയ മാനനഷ്ടക്കേസിന് കോടതി സ്റ്റേ ഏർപ്പെടുത്തിയത്. മാധ്യമങ്ങൾക്ക് അഭിമുഖങ്ങളോ പരസ്യപ്രസ്താവനകളോ പാടില്ലെന്ന് കോടതി ഇരുവരോടും…

Read More

ബസിൽ നിന്ന് തെറിച്ചുവീണ് 65 കാരിയായ സ്ത്രീ മരിച്ചു

ബെംഗളൂരു : തിങ്കളാഴ്ച പുലർച്ചെ മംഗളൂരു പ്രാന്തപ്രദേശത്തുള്ള ജോക്കാട്ടെ ക്രോസിൽ ബസിൽ നിന്ന് തെറിച്ചുവീണ് 65 കാരിയായ സ്ത്രീ മരിച്ചു. ഏറമ്മ (65) ആണ് അപകടത്തിൽ മരിച്ചതെന്ന് പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. മകളോടൊപ്പം സൂറത്ത്കല്ലിലേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. രാവിലെ 10.10 ഓടെ ജോക്കാട്ടെ ക്രോസിനു സമീപമുള്ള സർവീസ് സ്റ്റേഷനിൽ ബസ് എത്തിയപ്പോൾ ഡ്രൈവർ അനിൽ ജോൺ ലോബോ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് ഡ്രൈവറുടെ അരികിൽ മുൻസീറ്റിൽ ഇരുന്ന ഏറമ്മ തെറിച്ചു വീഴുകയായിരുന്നുവെന്ന് കമ്മീഷണർ പറഞ്ഞു. കൂടാതെ,…

Read More

വിവാഹത്തിന് മുൻപ് സ്ത്രീയും പുരുഷനും ലൈംഗിക താല്പര്യങ്ങളെക്കുറിച്ച് സംസാരിക്കണം; ഷൈൻ ടോം ചാക്കോ

പുതിയ സിനിമ വിശേഷങ്ങളുടെ ഭാഗമായി റെഡ് എഫ്‌എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയു‌ടെ പ്രമേയത്തെക്കുറിച്ച്‌ സംസാരിക്കവെ ഷൈൻ ടോം ചാക്കോ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. വിവാഹത്തിന് മുമ്പ് പുരുഷൻമാരും സ്ത്രീകളും ലൈംഗിക താല്‍പര്യത്തെക്കുറിച്ച്‌ സംസാരിക്കേണ്ടതുണ്ടെന്നും ലൈംഗിക പ്രശ്നങ്ങളുണ്ടോയെന്ന് മനസിലാക്കേണ്ടതുണ്ടെന്നും ഷെെൻ ചൂണ്ടിക്കാട്ടി. ഇത് സംസാരിക്കേണ്ട വിഷയം തന്നെയാണ്. ഇത് കൂടുതല്‍ സംസാരിക്കാത്തത് കൊണ്ടാണ് പ്രശ്നമാകുന്നത്. ഡോക്‌റുടെയടുത്ത് പോകുകയോ ചികിത്സിക്കുകയോ ചെയ്യണം. മാനസികമായ ഒരുപാട് പ്രശ്നങ്ങളും ഇതുണ്ടാക്കും. സ്ത്രീ പുരുഷനോടും പുരുഷൻ സ്ത്രീയോടും എങ്ങനെയാണ് പെരുമാറേണ്ടതെന്ന ചട്ടക്കൂട് ഉണ്ടല്ലോ. ഇതൊക്കെയാണ് പഠനങ്ങളിലൂടെ മാറേണ്ടത്. എന്തെങ്കിലും വൈകല്യങ്ങള്‍…

Read More

നാട്ടിലേക്കുള്ള യാത്രക്കിടെ ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു : ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് അപകടം. പയ്യന്നൂർ സ്വദേശിയായ 24 കാരൻ മരിച്ചു. കാങ്കോൽ കുണ്ടയംകൊവ്വൽ ശ്രേയസിൽ കെ.വി. നാരായണന്റെ മകൻ എൻ. തേജസ് (24) ആണ് മരിച്ചത്. ബെംഗളൂരുവിൽ ഐ.ടി. കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മുന്നിൽപ്പോകുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. മണ്ഡ്യ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കെ.എം.സി.സി.യുടെ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോയി.

Read More

മുല്ലപ്പൂ ഓർഡറിന് പിന്നാലെ ധന്യയ്ക്ക് മറ്റൊരു സർപ്രൈസ് ഒരുക്കി സുരേഷ് ഗോപി; വായിക്കാം

തൃശൂർ: കുറച്ചു നാളുകൾക്ക് മുൻപ് ഗുരുവായൂർ അമ്പലനടയിൽ കൈക്കുഞ്ഞിനെ നെഞ്ചോടു ചേർത്ത് പൂകെട്ടി വിൽക്കുന്ന അമ്മയുടെ വാർത്ത പലരും ശ്രദ്ധിച്ചു കാണും. ധന്യയെ കണ്ടതും, തൻറെ മകൾ ഭാഗ്യാ സുരേഷിന്റെ വിവാഹത്തിന് മുല്ലപ്പൂ നൽകാനുള്ള ചുമതല സൂപ്പർ താരം സുരേഷ് ഗോപി രണ്ടാമതൊന്നാലോചിക്കാതെ ധന്യയെ ഏൽപ്പിക്കുകയായിരുന്നു. ഒരു വലിയ ഓർഡർ കിട്ടിയിട്ടും, കഴിഞ്ഞ ദിവസവും ധന്യ പതിവ് പോലെ അമ്പലനടയിൽ കുഞ്ഞുമായി പൂക്കച്ചവടത്തിനെത്തി. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വഴിയോര കച്ചവടം നിയന്ത്രണത്തിലായെങ്കിലും, ധന്യ കഴിയുന്നത്ര സമയം അവിടെ ചിലവഴിച്ചു. 300 മുഴം പൂവാണ് ഓർഡർ ആയി…

Read More

വധുവിനെ കിട്ടാനില്ല; മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി

ബെംഗളൂരു: വധുവിനെ കിട്ടാത്തതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി. ബി. മധുസൂദൻ (26) ആണ് മരിച്ചത്. വിജയനഗർ ജില്ലയിലെ കുഡ്‌ലിഗിയിൽ ആണ് സംഭവം. അടുത്തിടെ മൂന്നുതവണ പെണ്ണു കണ്ടെങ്കിലും മൂന്നു വിവാഹാലോചനകളും മുടങ്ങിപ്പോയത് യുവാവിന് മാനസികമായി വിഷമം ഉണ്ടാക്കിയിരുന്നു. പിതാവിന്റെ മോശം സ്വഭാവം കാരണമാണ് വിവാഹങ്ങൾ മുടങ്ങിയതെന്നും ആരോപണമുണ്ട്. പലതവണ ശ്രമിച്ചിട്ടും വിവാഹം നടക്കാത്തതിനാൽ യുവാവ് നിരാശയിലായിരുന്നു. ബന്ധുക്കൾ ഇടപെട്ട് യുവാവിനെ മദ്യപാനശീലത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞ ദിവസം വിഷം കഴിച്ച യുവാവ് വിജയനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. ചികിത്സക്കിടെയാണ് മരിച്ചത്.

Read More
Click Here to Follow Us