ബസിൽ നിന്ന് തെറിച്ചുവീണ് 65 കാരിയായ സ്ത്രീ മരിച്ചു

ബെംഗളൂരു : തിങ്കളാഴ്ച പുലർച്ചെ മംഗളൂരു പ്രാന്തപ്രദേശത്തുള്ള ജോക്കാട്ടെ ക്രോസിൽ ബസിൽ നിന്ന് തെറിച്ചുവീണ് 65 കാരിയായ സ്ത്രീ മരിച്ചു.

ഏറമ്മ (65) ആണ് അപകടത്തിൽ മരിച്ചതെന്ന് പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.

മകളോടൊപ്പം സൂറത്ത്കല്ലിലേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്.

രാവിലെ 10.10 ഓടെ ജോക്കാട്ടെ ക്രോസിനു സമീപമുള്ള സർവീസ് സ്റ്റേഷനിൽ ബസ് എത്തിയപ്പോൾ ഡ്രൈവർ അനിൽ ജോൺ ലോബോ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് ഡ്രൈവറുടെ അരികിൽ മുൻസീറ്റിൽ ഇരുന്ന ഏറമ്മ തെറിച്ചു വീഴുകയായിരുന്നുവെന്ന് കമ്മീഷണർ പറഞ്ഞു.

  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു

കൂടാതെ, ബസിന്റെ പിൻവശത്തെ ഇടത് ചക്രം വയോധികയുടെ മേൽ കയറി, തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഏറമ്മ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു.

ഐപിസി സെക്ഷൻ 304(എ), 279 എന്നിവ പ്രകാരം ട്രാഫിക് നോർത്ത് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി

കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കമ്മീഷണർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
[masterslider id="10"]

Related posts