അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്ക് കത്തി നശിച്ചു

ലഖ്‌നൗ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കെ തമിഴ്നാട്ടില്‍ നിന്ന് അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്ക് കത്തിനശിച്ചു.

ഉത്തര്‍പ്രദേശിലെ ഉന്നാവ ജില്ലയിലെ പൂര്‍വ കോട്‌വാലിയിലെ ഖര്‍ഗി ഖേദ ഗ്രാമത്തിലാണ് ചൊവ്വാഴ്ച രാത്രി അപകടമുണ്ടായത്.

വെടിമരുന്നിന് തീപിടിച്ചതോടെ വലിയപൊട്ടിത്തെറി നടന്നു.

ഏതാണ്ട് മൂന്ന് മണിക്കൂറിന് ശേഷമാണ് തീയണക്കാനായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്

ട്രക്കിന് തീപിടിച്ച്‌ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

എന്നാല്‍ തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല.

ജനുവരി 22 ന് അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠ നടക്കാനിരിക്കുകയാണ്.

ആഘോഷങ്ങളുടെ ഭാഗമായി അവിടേക്ക് കൊണ്ടുപോയ വെടിമരുന്നാണ് കത്തിനശിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts