ചെന്നൈ: രണ്ട് മക്കളെയും ചേര്‍ത്തുപിടിച്ച് അമ്മ തീ കൊളുത്തി മരിച്ചു. മക്കളെ ചേര്‍ത്തുപിടിച്ച് 38 കാരിയായ സ്ത്രീ തീ കൊളുത്തുകയായിരുന്നു. എം ദ്രവിയം, അഞ്ചും മൂന്നും വയസ്സുള്ള പെണ്മക്കള്, ദ്രവിയത്തിന്റെ പിതാവ് പൊന്നുരംഗം എന്നിവരാണ് മരിച്ചത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതിയുടെ പിതാവ് മരിച്ചത്. കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂര്‍പേട്ടക്കടുത്തുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് മധുരൈ വീരനുമായി അകന്നു കഴിയുകയായിരുന്നു ദ്രവിയം. രണ്ട് വര്‍ഷമായി മക്കളോടൊപ്പം സ്വന്തം വീട്ടിലായിരുന്നു ഇവർ. പ്രശ്നം പരിഹരിക്കാന്‍ വീട്ടുകാര്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി മക്കളുമായി ജീവനൊടുക്കിയത്. ദ്രവിയത്തിന്റെ അച്ഛന് പൊന്നുരംഗം (78),…
Read MoreDay: 2 October 2023
ജെഡിഎസിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് എച്ച് ഡി കുമാരസ്വാമി
ബെംഗളുരു: ബിജെപിയുമായുള്ള ബന്ധത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് ജനതാദള്‍ എസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗം ചേര്‍ന്ന് സഖ്യം സംബന്ധിച്ച് ചര്‍ച്ച ചെയ്തു. ബിജെപിയും ജെഡിഎസും തമ്മിലുള്ള സഖ്യം തുടരാന്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ഏകകണ്ഠമായി അംഗീകാരം നല്‍കിയെന്നും കുമാരസ്വാമി വ്യക്തമാക്കി. ബിജെപി ബന്ധം സംബന്ധിച്ച് പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയൊന്നുമില്ല. എല്ലാ ജെഡിഎസ് എംഎല്‍എമാരും യോഗത്തില്‍ സംബന്ധിച്ചിരുന്നതായും കുമാരസ്വാമി വ്യക്തമാക്കി. മുതിര്‍ന്ന നേതാവ് സി എം ഇബ്രാഹിം ജെഡിഎസിന്റെ ബിജെപി ബന്ധത്തില്‍ എതിര്‍പ്പ് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
Read Moreനിരന്തരമായ ഭീഷണി കത്തുകൾ; ദാവൻഗരെ സ്വദേശി അറസ്റ്റിൽ
ബെംഗളൂരു: സംസ്ഥാനത്തെ എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും രണ്ടുവര്‍ഷമായി ഭീഷണി നിറഞ്ഞ ഊമക്കത്തുകള്‍ അയച്ച സംഭവത്തില്‍ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ദാവൻഗരെയിലെ ശിവാജി റാവു ജാദവാണ് (41) പിടിയിലായത്. ഇയാള്‍ ദാവൻഗരെ മേഖലയിലെ വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ഹിന്ദു ജാഗരണ്‍ വേദികെയുടെ ഭാരവാഹിയാണെന്ന് പോലീസ് പറഞ്ഞു. അന്ധവിശ്വാസങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ആചാരങ്ങള്‍ക്കെതിരെയും വിമര്‍ശനം ഉന്നയിച്ച എഴുത്തുകാര്‍ക്കാണ് ഇയാള്‍ വിവിധ ജില്ലകളിലെ വ്യത്യസ്ത പോസ്റ്റ് ഓഫിസുകള്‍ വഴി ഭീഷണിക്കത്തുകള്‍ അയച്ചത്. നിരവധി പേര്‍ക്ക് ഇത്തരം കത്തുകള്‍ അയച്ചിട്ടുണ്ട്. എഴുത്തുകാര്‍…
Read Moreഐ ഫോൺ 13 വാങ്ങി ഒരു വർഷത്തിനിടെ കേടായി ; യുവാവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി
ബെംഗളൂരു: ഐഫോണ്‍ 13 വാങ്ങി ഒരു വര്‍ഷത്തിനിടെ കേടായതിനെ തുടര്‍ന്ന് യുവാവിന് നഷ്ടപരിഹാരം നല്കാന് കോടതി വിധി. ആപ്പിള്‍ ഇന്ത്യ സേവന കേന്ദ്രത്തില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് പ്രാദേശിക ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഉത്തരവിട്ടത്. ബെംഗളൂരു ഫ്രേസര്‍ ടൗണിലെ താമസക്കാരനായ ആവേസ് ഖാന് എന്ന 30 കാരനാണ് പരാതിക്കാരൻ. 2021 ഒക്ടോബറില്‍ ഒരു വര്‍ഷത്തെ വാറന്റിയോടെയാണ് ആവേസ് ഖാന് ഐഫോണ്‍ 13 വാങ്ങിയത്. കുറച്ച് മാസങ്ങള്‍ ഫോൺ നല്ല രീതിയിൽ ഉപയോഗിച്ചു. എന്നാല്‍, പിന്നീട് ഫോണിന്റെ ബാറ്ററി…
Read Moreകോളേജ് വിദ്യാർത്ഥികൾ മദ്യശാലയിൽ ഡിജെ പാർട്ടി നടത്തി; പോലീസ് റെയ്ഡ്
ബംഗളൂരു: മണിപ്പാലിലെ പ്രമുഖ കോളജ് വിദ്യാർഥികൾ മദ്യശാലയിൽ ഡിജെ പാർട്ടി നടത്തി. ശനിയാഴ്ച രാത്രി പരിപാടികൾ കഴിഞ്ഞ് ഏതാനും വിദ്യാർഥികൾ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചതിനെ തുടർന്ന് പോലീസ് ഞായറാഴ്ച മദ്യശാല റെയ്ഡ് നടത്തി. മദ്യം കഴിച്ചും ഹുക്കയിൽ ലഹരിപ്പുകയെടുത്തും ആഘോഷം പൊടിപൊടിക്കുന്ന രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദേശത്തു നിന്നുമുള്ളവർ പഠിക്കുന്ന കോളേജിലെ വിദ്യാർത്ഥികളാണ് മണിപ്പാൽ വിദ്യാനഗറിലെ ബാറിൽ കൂത്താടിയത്. അനുമതി വാങ്ങാതെ ഇത്തരം പാർട്ടി നടത്താൻ സൗകര്യം ഒരുക്കി എന്നതിന് റെയ്ഡിന് ശേഷം ബാർ ഉടമക്കെതിരെ മണിപ്പാൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreനബിദിന റാലിക്ക് നേരെ കല്ലേറ്; 40 പേർ അറസ്റ്റിൽ
ബെംഗളൂരു: ശിവമൊഗ്ഗയിൽ നബിദിന റാലിക്ക് നേരെ കല്ലേറിഞ്ഞ കേസിൽ 40 പേർ അറസ്റ്റിൽ. നഗരത്തിലെ ശാന്തിനഗറിനടുത്തുള്ള റാഗിഗുഡ്ഡ പ്രദേശത്ത് ഞായറാഴ്ച നടന്ന റാലിക്കിടെയാണ് അക്രമം നടന്നത്. സംഭവത്തെ തുടര്‍ന്ന് ഐപിസി സെക്ഷൻ 144 പ്രകാരം നഗരത്തില്‍ അധികൃതര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 40 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കല്ലേറില്‍ ചില വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും പോലീസിന് നേരെയും കല്ലെറിഞ്ഞതായും എല്ലാവരോടും പരാതി നല്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും…
Read Moreബസ് ഉടമ തൂങ്ങിമരിച്ച നിലയില്‍
ബെംഗളൂരു: മഹേഷ് മോട്ടോര്‍സ് സര്‍വീസ് ബസുകളുടെ ഉടമ പ്രകാശ് ശേഖയെ മംഗളൂരു കദ്രിയിലെ അപാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം ആറരയോടെ വാതില്‍ തകര്‍ത്ത് കയറിയാണ് പോലീസ് മൃതദേഹം പുറത്തെടുത്തത്. ദക്ഷിണ കന്നട ജില്ല ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറായിരുന്ന ജയറാം ശേഖയൂടെ മകനാണ്. അസോസിയേസൻ ജില്ല സെക്രട്ടറിയായി പ്രവര്‍ത്തിച്ച പ്രകാശ് നിലവില്‍ അംഗമായിരുന്നു. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളില്‍ മഹേഷ് മോട്ടോര്‍സിെൻറ സിറ്റി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനമെമന്ന് പോലീസ് പറഞ്ഞു എ.ജെ.ഹോസ്പിറ്റലില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം…
Read Moreലിഫ്റ്റ് ചോദിച്ച് കയറിയത് എസ്ഐയുടെ വാഹനത്തിൽ; നേരെ ചെന്നെത്തിയത് അഴിക്കുള്ളിൽ
പൊലീസിന് പിടികൊടുക്കാതെ മുങ്ങിനടന്ന പീഡന ശ്രമക്കേസ് പ്രതി ലിഫ്റ്റ് ചോദിച്ചു കയറിയത് എസ്ഐയുടെ സ്കൂട്ടറില്‍. കിഴക്കേ കല്ലട സ്വദേശിനിയെ രാത്രി വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കൊടുവിള കരാചരുവില്‍ വീട്ടില്‍ ജോമോന് (19) ആണ് പിടിയിലായത്. മറ്റൊരു കേസ് അന്വേഷിക്കാനുള്ള യാത്രയിലായിരുന്ന സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ബിന്‍സ് രാജിനോടാണ് ജോമോന് ലിഫ്റ്റ് ചോദിച്ചത്. കൊല്ലംതേനി പാതയില്‍ അലിന്‍ഡ് ഫാക്ടറിക്ക് മുന്നിലെത്തിയപ്പോഴാണ് എസ്ഐയുടെ സ്കൂട്ടറിലാണ് ലിഫ്റ്റ് ചോദിച്ചു കയറിയതെന്ന് ജോമോന് തിരിച്ചറിഞ്ഞത്. അതേസമയം അപകടം മണത്ത പ്രതി ഇറങ്ങി ഓടിയ ജോമോനെ എസ്ഐ പിടികൂടാന്‍…
Read Moreഡിഗ്രി പി ജി പരീക്ഷകൾ ഏകീകരിക്കും ; മന്ത്രി എം.സി. സുധാകർ
ബെംഗളൂരു: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ഡിഗ്രി, പി ജി, കോഴ്സ് സെമസ്റ്റർ പരീക്ഷകൾ ഏകീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് സർക്കാർ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി എം.സി. സുധാകർ പറഞ്ഞു. മൂന്നുമാസത്തെ ഒരിക്കലാണ് നിലവിൽ സെമസ്റ്റർ പരീക്ഷകൾ നടക്കുന്നത്. അതാത് സർവ്വകലാശകളുടെ സൗകര്യാർത്ഥം സംഘടിപ്പിക്കുന്ന പരീക്ഷകൾ മിക്കപ്പോഴും സാങ്കേതിക കാരണങ്ങളാൽ വൈകുന്ന സാഹചര്യമുണ്ട്. അടുത്ത സെമെസ്റ്ററിലേക്കുള്ള ക്ലാസ്സുകൾ ആരംഭിക്കുന്നതിന് ഇത് തടസമാകുന്നു.
Read Moreബയ്യപ്പനഹള്ളി വിശ്വേശ്വരായ റെയിൽവേ ടെർമിനലിലേക്കുള്ള മേൽപ്പാലം പണി നീളുന്നു
ബെംഗളൂരു: ബയ്യപ്പനഹള്ളി വിശ്വേശ്വരായ റെയിൽവേ ടെർമിനലിലേക്ക് (എസ്.എം.വി.റ്റി) യാത്ര സൗകര്യം ഒരുക്കുന്നതിൽ ബി.ബി.എം.പി അലംഭാവം തുടരുന്നതായി പരാതി. ബനസവാടി റോഡ് ഐ.ഓ.സി ജംഗ്ഷനിൽ 345 കോടി രൂപചിലവിൽ നിർമിക്കുന്ന മേൽപാലം പദ്ധതി നഗര വികസന വകുപ്പിൽ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് അനിശ്ചിതത്വത്തിലായി. ജൂലൈയിലെ ബജറ്റിൽ 263 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു. പാലം നിർമാണത്തിന് ദക്ഷിണ പശ്ചിമ റയിൽവെയുടെ അനുമതി നേരത്തെ ലഭിച്ചെങ്കിലും നഗര വികസന വകുപ്പ് ഇടങ്കോലിടുകയാണെന്നാണ് ബി.ബി.എം.പി വാദം. 2 വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 2022 ജൂൺ…
Read More