കോളേജ് വിദ്യാർത്ഥികൾ മദ്യശാലയിൽ ഡിജെ പാർട്ടി നടത്തി; പോലീസ് റെയ്ഡ്

ബംഗളൂരു: മണിപ്പാലിലെ പ്രമുഖ കോളജ് വിദ്യാർഥികൾ മദ്യശാലയിൽ  ഡിജെ പാർട്ടി നടത്തി.

ശനിയാഴ്ച രാത്രി പരിപാടികൾ കഴിഞ്ഞ് ഏതാനും വിദ്യാർഥികൾ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചതിനെ തുടർന്ന് പോലീസ് ഞായറാഴ്ച മദ്യശാല റെയ്ഡ് നടത്തി.

മദ്യം കഴിച്ചും ഹുക്കയിൽ ലഹരിപ്പുകയെടുത്തും ആഘോഷം പൊടിപൊടിക്കുന്ന രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദേശത്തു നിന്നുമുള്ളവർ പഠിക്കുന്ന കോളേജിലെ വിദ്യാർത്ഥികളാണ് മണിപ്പാൽ വിദ്യാനഗറിലെ ബാറിൽ കൂത്താടിയത്.

അനുമതി വാങ്ങാതെ ഇത്തരം പാർട്ടി നടത്താൻ സൗകര്യം ഒരുക്കി എന്നതിന് റെയ്ഡിന് ശേഷം ബാർ ഉടമക്കെതിരെ മണിപ്പാൽ പോലീസ് കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts