ലിഫ്റ്റ് ചോദിച്ച് കയറിയത് എസ്‌ഐയുടെ വാഹനത്തിൽ; നേരെ ചെന്നെത്തിയത് അഴിക്കുള്ളിൽ

പൊലീസിന് പിടികൊടുക്കാതെ മുങ്ങിനടന്ന പീഡന ശ്രമക്കേസ് പ്രതി ലിഫ്റ്റ് ചോദിച്ചു കയറിയത് എസ്‌ഐയുടെ സ്‌കൂട്ടറില്‍.

കിഴക്കേ കല്ലട സ്വദേശിനിയെ രാത്രി വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കൊടുവിള കരാചരുവില്‍ വീട്ടില്‍ ജോമോന്‍ (19) ആണ് പിടിയിലായത്.

മറ്റൊരു കേസ് അന്വേഷിക്കാനുള്ള യാത്രയിലായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ബിന്‍സ് രാജിനോടാണ് ജോമോന്‍ ലിഫ്റ്റ് ചോദിച്ചത്.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

കൊല്ലംതേനി പാതയില്‍ അലിന്‍ഡ് ഫാക്ടറിക്ക് മുന്നിലെത്തിയപ്പോഴാണ് എസ്‌ഐയുടെ സ്‌കൂട്ടറിലാണ് ലിഫ്റ്റ് ചോദിച്ചു കയറിയതെന്ന് ജോമോന്‍ തിരിച്ചറിഞ്ഞത്.

അതേസമയം അപകടം മണത്ത പ്രതി ഇറങ്ങി ഓടിയ ജോമോനെ എസ്‌ഐ പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. ഒടുവിൽ പൊന്തക്കാട്ടില്‍ ഒളിച്ച പ്രതിയെ എസ്‌ഐയും അലിന്‍ഡിനു മുന്നില്‍ സമരം ചെയ്യുകയായിരുന്ന യുഡിഎഫ് പ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടി.

കുണ്ടറ സ്‌റ്റേഷനിലെത്തിച്ച പ്രതിയെ പിന്നീട് കിഴക്കേ കല്ലട പൊലീസിന് കൈമാറി. കിഴക്കേ കല്ലട സ്‌റ്റേഷനില്‍, മോഷണമുള്‍പ്പെടെ കേസുകളിലെ പ്രതിയാണ് ജോമോനെന്ന് പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു
[masterslider id="10"]

Related posts