കോട്ടയം: യുഡിഎഫ് പുതുപ്പള്ളിയിലൊഴുക്കുന്നത് മുതലക്കണ്ണീരെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍ കുമാര്‍. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടേണ്ടി വന്നത് എന്തുകൊണ്ടെന്ന് പ്രതിപക്ഷനേതാവ് വിശദീകരിക്കണം. വി.ഡി സതീശനും ഇതില്‍ ഉത്തരവാദിത്വമുണ്ട് ചികിത്സ നിഷേധിച്ചതില്‍ കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞു. അതേസമയം മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. ഉമ്മന്‍ചാണ്ടിയുടെ ചികിത്സയില്‍ കുടുംബവും പാര്‍ട്ടിയും കൃത്യമായി ചെയ്തിട്ടുണ്ട്. കൊടുക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ചികിത്സയാണ് നല്‍കിയത്. മൂന്നാംകിട നേതാക്കളെ കൊണ്ട് സിപിഎം തരംതാഴ്ന്ന ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.
Read MoreMonth: August 2023
ഫീസുകൾ കുറച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ
ബെംഗളൂരു: എം.ബി.ബി.എസ് മാനേജ്‌മെന്റ്, എൻ.ആർ.ഐ ഫീസുകൾ കുറച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ. അഞ്ച് ലക്ഷം മുതൽ എട്ട് ലക്ഷം ചില കോളേജുകൾ ഫീസിൽ കുറവ് വരുത്തി. നേരിട്ടല്ല, ഓൺലൈൻ കൗൺസിലിങ്ങിലൂടെ മാത്രമേ എം.ബി.ബി.എസ് സീറ്റുകളിൽ പ്രവേശനം അനുവദിക്കാവൂ എന്ന നാഷനൽ മെഡിക്കൽ കമീഷൻ (എൻ.എം.സി.) വിജ്ഞാപനമാണ് ഫീസ് കുറക്കാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു. ഇതുവരെ കർണാടക എക്സാമിനേഷൻ അതോറിറ്റി (കെ.ഐ.എ) എം.ബി.ബി.എസ് എൻ.ആർ.ഐ, മാനേജ്മെന്റ് സീറ്റുകളിലേക്കടക്കം നേരിട്ട് കൗൺസലിങ് നടത്തുകയായിരുന്നു. കൗൺസലിങ്ങിന് ശേഷം ഏതെങ്കിലും സീറ്റ് ഒഴിഞ്ഞുകിടന്നാൽ നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക്…
Read Moreയുവതിയെ കൊലപ്പെടുത്തി കാവേരി നദിയിൽ ഉപേക്ഷിച്ചു; ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ
ബെംഗളൂരു: മഹാദേവപുരയിൽ കാവേരി നദിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. രണ്ട് ദിവസത്തിന് ശേഷം അരകെരെ പോലീസ് കേസ് തെളിയിക്കുകയും യുവതിയുടെ ഭർത്താവിനെയും പിതാവിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അവിഹിതബന്ധം ഉണ്ടെന്ന് സംശയിച്ച് യുവതിയുടെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. പൂജ എന്ന യുവതിയാണ് മരിച്ചത്. ഓഗസ്റ്റ് 9 ന് മഹാദേവപുരയിലെ കാവേരി നദിയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി ആരാണെന്ന് തിരിച്ചറിഞ്ഞ ശേഷം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസിൽ ഇരയുടെ ഭർത്താവ് ശ്രീനാഥിനെയും പിതാവ് ദൊരെസ്വാമിയെയും പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.…
Read Moreഹെല്‍മെറ്റില്‍ പാമ്പുമായി യുവാവ് കറങ്ങിയത് 2 മണിക്കൂർ
തൃശൂർ: ഹെല്‍മെറ്റില്‍ പാമ്പ് കയറിയത് അറിയാതെ യുവാവ് ബൈക്ക് യാത്ര നടത്തിയത് രണ്ടുമണിക്കൂറിലേറെ. ഗുരുവായൂരിലാണ് സംഭവം. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ ജിന്‍റോയുടെ ഹെല്‍മറ്റിലാണ് അണലിയുടെ കുഞ്ഞ് കയറിക്കൂടിയത്. പാമ്പ് കയറിയത് ശ്രദ്ധയില്‍പ്പെടാതിരുന്ന യുവാവ് ഹെല്‍മറ്റ് ധരിച്ച് ഗുരുവായൂരില്‍ പോയിവന്നിരുന്നതായും വീട്ടുകാർ പറയുന്നു. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഹെൽമെറ്റ് ധരിച്ച് ജിന്‍റോ ബൈക്കിൽ ഗുരുവായൂർ പോയി. അതിനുശേഷം തിരികെ കോട്ടപ്പടി പള്ളിയിൽ എത്തുകയും, ഹെൽമെറ്റ് ബൈക്കിൽവെച്ചശേഷം അവിടെ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുകയും ചെയ്തു. രണ്ട് മണിക്കൂറോളം സമയം കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോഴാണ് ജിന്‍റോ…
Read Moreസർഗ്ഗധാര കുടുംബ സംഗമം നടത്തി
ബെംഗളൂരു: സർഗ്ഗധാരയുടെ കുടുംബസംഗമത്തിൽ എസ്. കെ. നായർ മുഖ്യാതിഥിയായി. വിവാഹത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കിയ സർഗ്ഗധാര അംഗങ്ങളെ ഉപഹാരം നൽകി അനുമോദിച്ചു. അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രസിഡണ്ട് ശാന്ത മേനോൻ, സെക്രട്ടറി ഷൈനി അജിത്, രക്ഷാധികാരി വിഷ്ണുമംഗലം കുമാർ,സുധാകരൻ രാമന്തളി, കമനീധരൻ, സത്യൻ പുത്തൂർ,പി. കൃഷ്ണകുമാർ, ഷാജിഅക്കിത്തടം,ശ്രീജേഷ്, സഹദേവൻ,പ്രസാദ്, ഭാസ്കരൻ ആചാരി,അജിത്, രാജേഷ്, ടോമി, അഞ്ജന, എന്നിവർ കുടുംബസമേതം പങ്കെടുത്തു. ബാലഎഴുത്തുകാരൻ ഓസ്റ്റിൻ അജിത്തിന് പി. കൃഷ്ണകുമാർ ഉപഹാരം നൽകി. പ്രശസ്ത ഗായകൻ അകലൂർ രാധാകൃഷ്ണൻ നയിച്ച ഗാനമേളയിൽ, വി. കെ. വിജയൻ,…
Read Moreഓണം ; നാട്ടിലേക്കുള്ള യാത്രയ്ക്ക് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി , അറിയാം വിശദമായി
ബെംഗളൂരു: ഉത്സവ സീസണുകളിൽ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് നാട്ടിലേക്കുള്ള യാത്രയാണ്. ട്രെയിനാണെങ്കിലും ബസ് ആണെങ്കിലും ആഴ്ചകള്‍ക്കു മുൻപുതന്നെ ടിക്കറ്റുകള്‍ തീർന്നിട്ടുണ്ടാവും. ഇനി ലഭ്യമാണെങ്കില്‍തന്നെ തീപിടിച്ച വിലയുമായിരിക്കും. ഈ ഒരു കാരണം കൊണ്ടുമാത്രം ഓണം ഉൾപ്പെടെ മറുനാട്ടില്‍ ആഘോഷിക്കുന്ന നിരവധി പേരുണ്ട്. ഇപ്പോഴിതാ, ഈ പ്രതിസന്ധി പരിഹരിക്കാനായി കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കെഎസ്‌ആര്‍ടിസി. കോഴിക്കോട് കെഎസ്‌ആര്‍ടിസിയാണ് നിലവിലെ കോഴിക്കോട്-ബെംഗളൂരു , ബെംഗളൂരു -കോഴിക്കോട് ബസ് സര്‍വീസുകള്‍ക്കു പുറമേ ഓണം സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ നടത്തുന്നത്. പ്രത്യേക ബസുകളുടെ സമയം,…
Read More2024 ൽ വനിതാ പ്രധാനമന്ത്രിയുണ്ടാകുമെന്ന് ജ്യോതിഷിയുടെ പ്രവചനം
ബെംഗളൂരു∙ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ഒരു വനിതാ പ്രധാനമന്ത്രിയുണ്ടാകുമെന്ന് കർണാടകയിലെ ജ്യോതിഷിയുടെ പ്രവചനം. തുമക്കൂരു തിപ്തൂർ നൊവനിയക്കരെ ശനി ക്ഷേത്രത്തിലെ ഡോ. യശ്വന്ത് ഗുരുജിയുടെ പ്രവചനത്തിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്ന് ഇയാൾ പ്രവചിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും രാജ്യത്ത് കൂട്ടുകക്ഷി സർക്കാർ അധികാരത്തിൽ എത്തുമെന്നും യശ്വന്ത് പ്രവചിക്കുന്നു. നക്ഷത്രങ്ങളുടെ സ്ഥാനത്തിലുണ്ടാകുന്ന മാറ്റം കാരണമാണ് രാജ്യത്ത് അധികാരമാറ്റം സംഭവിക്കുക. 2024 ഫെബ്രുവരിയിലെ ശിവരാത്രി മഹോത്സവത്തിനുശേഷം രാജ്യത്ത് നേതൃമാറ്റം ഉണ്ടാകും. ഇതിനു…
Read Moreഎക്‌സില്‍ ഇനി വീഡിയോ കോളും
ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സില്‍ വീഡിയോ കോള്‍ സൗകര്യം വരുന്നു. എക്‌സ് കോര്‍പ്പ് സിഇഒ ലിന്‍ഡ യക്കരിനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിനെ റീബ്രാന്‍ഡ് ചെയ്താണ് മസ്‌ക് ‘എക്‌സ്’ എന്ന പേരില്‍ പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമിന് തുടക്കമിട്ടത്. നിലവില്‍ ട്വിറ്ററിന് സമാനമാണ് പ്രവര്‍ത്തനം എങ്കിലും ഒരു ‘എവരിതിങ് ആപ്പ്’ എന്ന നിലയില്‍ പ്ലാറ്റ്‌ഫോമിനെ പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമത്തിലാണ് കമ്പനി. സിഎന്‍ബിസിയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് ലിന്‍ഡ യക്കരിനോ എക്‌സില്‍ വീഡിയോ ചാറ്റ് ഫീച്ചര്‍ എത്തുമെന്ന് സ്ഥിരീകരിച്ചത്.…
Read Moreനടിയും മുൻ എംപി യുമായ ജയപ്രദയ്ക്ക് തടവ് ശിക്ഷ
ചെന്നൈ: തിയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ എംപിയും നടിയുമായ ജയപ്രദയ്ക്ക് ആറു മാസം തടവുശിക്ഷ വിധിച്ച് ചെന്നൈയിലെ എഗ്‍മോർ കോടതി. അയ്യായിരം രൂപ പിഴയും അടയ്ക്കണം. ജയപ്രദയെ കൂടാതെ മറ്റു രണ്ടു പേരെയും കോടതി ശിക്ഷിച്ചു. ചെന്നൈ അണ്ണാശാലയിൽ ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തിയറ്ററിലെ തൊഴിലാളികളുടെ ഇഎസ്ഐ വിഹിതം സർക്കാരിന്റെ ഇൻഷുറൻസ് കമ്പനിയിൽ അടിച്ചില്ലെന്നായിരുന്നു പരാതി. ഇതിനെതിരെ ഇൻഷുറൻസ് കമ്പനിയാണ് പരാതി നൽകിയത്. ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ ഉൾപ്പെടെയായി 280ലധികം സിനിമകളിൽ ജയപ്രദ അഭിനയിച്ചിട്ടുണ്ട്. 1996 മുതൽ 2002 വരെ രാജ്യസഭാംഗമായിരുന്ന ജയപ്രദ,…
Read Moreപുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി.തോമസ്
തിരുവനന്തപുരം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജെയ്‌ക് സി.തോമസ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച കോട്ടയത്ത് നടക്കും. പുതുപ്പള്ളിയിൽ ജെയ്ക് പൊരിനിറങ്ങുന്നത് ഇത് മൂന്നാം തവണയാണ്. 2016ലും 2021ലും മത്സരം ആയിരുന്നു. 2016ൽ 27092 വേട്ടനാണ് തോട്ടത്. 2021ൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറച്ചു. പുതുപ്പള്ളി മണ്ഡലത്തിലെ മണർക്കാട് സ്വദേശിയാണ്. സിപിഎം ജില്ല കമ്മറ്റി അംഗം, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്ര കമ്മറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.
Read More