ബെംഗളൂരു : വീടിനുമുന്നിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്ത ഗൃഹനാഥനെ അഞ്ചംഗ സംഘം മർദിച്ചു. ബെംഗളൂരു സുൽത്താൻ പാളയിലെ പുഷ്പാഞ്ജലി തിയേറ്ററിനുസമീപം താമസിക്കുന്ന 65-കാരനാണ് മർദനമേറ്റത്. സംഭവത്തിൽ അഞ്ചുപേരെയും പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ പ്രതികൾ വീടിനുമുമ്പിൽ കാർനിർത്തി മൂത്രമൊഴിക്കുകയായിരുന്നു. ഇതിനെ എതിർത്ത ഗൃഹനാഥനെ മർദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തതായാണ് പരാതി.
Read MoreDay: 7 August 2023
സ്പന്ദന വിജയിന്റെ മൃതദേഹം നാളെ ഉച്ചയോടെ നഗരത്തിലെത്തിക്കും
ബെംഗളൂരു: പ്രശസ്ത നടൻ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന ബാങ്കോക്കിൽ വിനോദയാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ബിപി കുറഞ്ഞതാണ് ഹൃദയസ്തംഭനത്തിന് കാരണമായതെന്നാണ് സൂചന. മൃതദേഹം നാളെ ഉച്ചയോടെ ബെംഗളൂരിലെത്തിക്കും. ഇതിനായി പ്രത്യേക വിമാനവും ഒരുക്കിയിട്ടുണ്ട്. അതിന് ശേഷമാകും അന്ത്യകർമ്മങ്ങൾ നടക്കുക. ബാങ്കോക്കിൽ പോസ്റ്റ്മോർട്ടം നടത്തിക്കഴിഞ്ഞെന്നും റിപ്പോർട്ട് ലഭിച്ചാലുടൻ മാധ്യമങ്ങൾക്ക് നൽകുമെന്നും സ്പന്ദനയുടെ അമ്മാവനും എംഎൽസിയുമായ ബികെ ഹരിപ്രസാദ് അറിയിച്ചു. സംഭവത്തെ കുറിച്ച് പിന്നീട് വിശദീകരിച്ച് അദ്ദേഹം പറഞ്ഞു. വിജയ് രാഘവേന്ദ്ര ബാങ്കോക്കിൽ ഷൂട്ടിങിലായിരുന്നു. തുടർന്ന് സ്പന്ദന തന്റെ കസിൻസിന്റെ കൂടെ ബാങ്കോക്കിലേക്ക് പോകുകയായിരുന്നു. ഷൂട്ടിംഗ്…
Read Moreമലിനജലം കുടിച്ച് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി
ബെംഗളൂരു: ചിത്രദുർഗയിൽ മാലിന്യം കലർന്ന വെള്ളംകുടിച്ച് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു കൈമാറി. ജില്ലയിലെ കവടിഗരഹട്ടി, സിദ്ധനഹള്ളി ഗ്രാമങ്ങളിൽ ഇതുവരെ ആറുപേരാണ് മരിച്ചത്. നൂറോളംപേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ചിത്രദുർഗ ജില്ലാ ആശുപത്രി സന്ദർശിച്ച ഗുണ്ടുറാവു ജില്ലാ സർജൻ ബസവരാജിനെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. ആശുപത്രിയിൽ വേണ്ടത്ര ചികിത്സകൾ ഒരുക്കാത്തതിന്റെ പേരിൽ ഡോ. ബസവരാജിനെതിരേ പരാതി ഉയർന്നിരുന്നു. മുനിസിപ്പാലിറ്റി വിതരണം ചെയ്ത കുടിവെള്ളം കുടിച്ചാണ് ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സംഭവത്തിൽ ലോകായുക്ത അന്വേഷണം നടന്നുവരുകയാണ്.
Read Moreബെംഗളൂരു ഭാഗത്തേക്ക് കുടുംബവുമായി രാത്രി വരുന്നവർ ശ്രദ്ധിക്കേണ്ടതുണ്ടോ ? വാട്ട്സ് അപ്പ് സന്ദേശത്തിന് പിന്നിലെ സത്യമെന്ത്?
ബെംഗളൂരു : കുറച്ച് ദിവസമായി നഗരത്തിലെ പ്രധാനപ്പെട്ട വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ഒരു സന്ദേശമാണ് താഴെ നൽകിയിരിക്കുന്നത്. “ബാംഗ്ലൂർ ഭാഗത്തേക്കു കാറിൽ ഫാമിലിയായി വരുന്നവർ ഒരുകാരണവശാലും രാത്രി വരാൻ നിൽക്കരുത്. കാരണം? ഗുണ്ടകളും പിടിച്ചു പറിക്കാരും ഇപ്പോഴത്തെ എക്സ്പ്രസ്സ് ഹൈവെയിൽ. കറുകളിലും മറ്റും റോന്ത് ചുറ്റുന്നുണ്ട് എവിടെ യെങ്കിലും നിർത്തുകയോ കംപ്ലയിന്റ് വല്ലതും സംഭവിച്ചു ഒതുക്കി നിർത്തുകയോ ചെയ്തുകണ്ടാൽ സഹായിക്കാണെന്ന വ്യാജേന അടുത്ത് വരികയും. സാഹചര്യം മനസ്സിലാക്കി. കത്തിയും വാളും ഉപയോഗിച്ച് വെട്ടി പരുക്കല്പിക്കുകയും ചെയ്തതിനു ശേഷം ഉള്ളത് മുഴുവനും കൊള്ളയടിക്കുന്നു. കഴുത്തിനു…
Read Moreതന്റെ അസുഖത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സന്തോഷ് വർക്കി
ആറാട്ട് അണ്ണൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ തരംഗമായ സന്തോഷ് വർക്കിയെ നടൻ ബാല മുറിയിൽ പൂട്ടിയിട്ടുണ്ടെന്നും ഫോൺ വാങ്ങിയെന്നും ചെകുത്താൻ എന്ന യുട്യൂബർ ആരോപിച്ചിരുന്നു. ഇതിനെല്ലാം മറുപടിയുമായി വീഡിയോയിലൂടെ എത്തിയിരിക്കുകയാണ് സന്തോഷ് വർക്കിയും ബാലയും. കഴിഞ്ഞ 20 വർഷമായി മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് താനെന്ന് സന്തോഷ് വർക്കി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി. ഒബ്സസീവ് കമ്പൽസീവ് ഡിസോർഡർ എന്ന രോഗത്തിനാണ് മരുന്ന് കഴിക്കുന്നത്. മരുന്ന് കഴിച്ചു കഴിഞ്ഞാൽ മെന്റലി സ്റ്റെബിൾ ആണ് എന്നാണ് അദ്ദേഹം പറയുന്നത്. ബാലയ്ക്കൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് സന്തോഷ് വർക്കി…
Read Moreകൊലക്കേസ് പ്രതിയായ 19 കാരനെ പോലീസ് വെടിവച്ചു വീഴ്ത്തി
ബെംഗളൂരു: കൊലക്കേസ് പ്രതിയായ 19-കാരനെ പോലീസ് വെടിവെച്ച് വീഴ്ത്തി കീഴ്പ്പെടുത്തി. അനേക്കലിലാണ് പോലീസുകാരനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ച് വീഴ്ത്തി പിടികൂടിയത്. വെടിയേറ്റ പ്രതി ആകാശിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ സെയില്‍സ്മാനായ ഹേമന്ദി(24)നെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ആകാശ്. ജൂലായ് 31-നാണ് ആകാശും മറ്റുനാലുപേരും ചേര്‍ന്ന് ഹേമന്ദിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കേസെടുത്തതോടെ ഒളിവില്‍പോയ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് പ്രതികളിലൊരാളായ ആകാശ് അനേക്കലിലെ പൊളിഞ്ഞുകിടക്കുന്ന വീടിനുള്ളില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് ഇവിടേക്കെത്തിയതോടെ പ്രതി പോലീസുകാരനെ ആക്രമിച്ച് രക്ഷപ്പെടാൻ…
Read Moreമകന്റെ അടുത്തേക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ മലയാളി മരിച്ചു
ബെംഗളൂരു: ഗുണ്ടൽപേട്ടയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു. പുൽപ്പള്ളി കുറിച്ചിപ്പറ്റ ആലൂർകുന്ന് ചരുവിള പുത്തൻ വീട്ടിൽ സുന്ദരേശൻ (60) ആണ് മരിച്ചത്. സുന്ദരേശനും സംഘവും സഞ്ചരിച്ച കാർ പച്ചക്കറി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സുന്ദരേശൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഭാര്യ അമ്മിണി, അനുജൻ സുനീഷ്, മകന്റെ ആറ് വയസ്സുള്ള കുട്ടി എന്നിവർക്ക് പരിക്കേറ്റ് ഗുണ്ടൽപേട്ട ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബംഗളൂരുവിലുള്ള മകന്റെ അടുത്തേക്ക് പോവുകയായിരുന്നു ഇവർ.
Read Moreപന്നികൾക്ക് ബോംബ് തയ്യാറാക്കുന്ന കശാപ്പുകാരന് ബോംബ് പൊട്ടിത്തെറിച്ച് പരിക്കേറ്റു
വ്യാഴാഴ്ച കനകപുരയിൽ കാട്ടുപന്നികളെ കൊല്ലാൻ ക്രൂഡ് ബോംബ് തയ്യാറാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ 28 കാരനായ പന്നി കശാപ്പ് കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. കശാപ്പുകാരനായ ആന്റണി സച്ചിൻ കുമാറിനെതിരെ സത്തന്നൂർ പോലീസ് സ്വമേധയാ കേസെടുത്തു. രാവിലെ 8.30 ഓടെ അബദ്ധത്തിൽ ബോംബ് പൊട്ടിത്തെറിച്ച് കുമാറിന്റെ കൈകളിലും കാലുകളിലും മുഖത്തും പരിക്കേറ്റിരുന്നു. ഉടൻ തന്നെ കനകപുരയിലെ ദയാനന്ദ സാഗർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് സെന്റ് ജോൺസ് ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ നിന്ന് വലിയ ശബ്ദം കേട്ട് സ്ഥലത്തെത്തിയ അയൽവാസികളാണ് പോലീസിണ് വിവരം അറിയിച്ചത്. തുടർന്ന് പോലീസ് എത്തി ,…
Read Moreസംവിധായകൻ സിദ്ദിഖ് ആശുപത്രിയിൽ;നിലഗുരുതരമെന്ന് റിപ്പോർട്ട്
കൊച്ചി: ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിൻറെ നില ഗുരുതരമാണെന്ന് വിവരം. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.
Read Moreകൃഷി മന്ത്രിക്കെതിരെ ഗവർണർക്ക് പരാതി നൽകി വകുപ്പ് ഉദ്യോഗസ്ഥർ
ബെംഗളൂരു: സംസ്ഥാനത്തെ കൃഷിമന്ത്രി എൻ ചെലുവരയസ്വാമിക്കെതിരെ ഗവർണർക്ക് പരാതി നൽകി വകുപ്പ് ഉദ്യോഗസ്ഥർ. മന്ത്രി തങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങുമെന്ന് അഴിമതി അവസാനിപ്പിച്ചില്ലെങ്കിൽ വിഷം കഴിച്ച് മരിക്കേണ്ട അവസ്ഥയാണെന്നും ഗവർണർ തവാർ ചന്ദ് ഗെഹ് ലോട്ടിനയച്ച കത്തിൽ ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് ഗവർണർ വിശദീകരണം തേടി. മണ്ഡ്യ ജില്ലയിലെ വിവിധ താലൂക്കുകളിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരാണ് പരാതിക്കാർ. ചെലുവരയസ്വാമി 6 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെ തങ്ങളിൽ നിന്ന് കൈക്കൂലിയായി ആവശ്യപ്പെട്ടതായി ഇവർ കത്തിൽ ആരോപിക്കുന്നു. വിഷയത്തിൽ എത്രയും വേഗം…
Read More