സ്പന്ദന വിജയിന്റെ മൃതദേഹം നാളെ ഉച്ചയോടെ നഗരത്തിലെത്തിക്കും

ബെംഗളൂരു: പ്രശസ്ത നടൻ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന ബാങ്കോക്കിൽ വിനോദയാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.  ബിപി കുറഞ്ഞതാണ് ഹൃദയസ്തംഭനത്തിന് കാരണമായതെന്നാണ് സൂചന.

മൃതദേഹം നാളെ ഉച്ചയോടെ ബെംഗളൂരിലെത്തിക്കും. ഇതിനായി പ്രത്യേക വിമാനവും ഒരുക്കിയിട്ടുണ്ട്. അതിന് ശേഷമാകും അന്ത്യകർമ്മങ്ങൾ നടക്കുക.

ബാങ്കോക്കിൽ പോസ്റ്റ്‌മോർട്ടം നടത്തിക്കഴിഞ്ഞെന്നും റിപ്പോർട്ട് ലഭിച്ചാലുടൻ മാധ്യമങ്ങൾക്ക് നൽകുമെന്നും സ്പന്ദനയുടെ അമ്മാവനും എംഎൽസിയുമായ ബികെ ഹരിപ്രസാദ് അറിയിച്ചു.

  '80% കർഷകരും അനുകൂലം'; 18,133 കോടിയുടെ ഗ്രേറ്റർ ബെംഗളൂരു ടൗൺഷിപ്പ് പദ്ധതിയുമായി മുന്നോട്ട്; ഡി.കെ. ശിവകുമാർ

സംഭവത്തെ കുറിച്ച് പിന്നീട് വിശദീകരിച്ച് അദ്ദേഹം പറഞ്ഞു. വിജയ് രാഘവേന്ദ്ര ബാങ്കോക്കിൽ ഷൂട്ടിങിലായിരുന്നു. തുടർന്ന് സ്പന്ദന തന്റെ കസിൻസിന്റെ കൂടെ ബാങ്കോക്കിലേക്ക് പോകുകയായിരുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കി വിജയ് സ്പന്ദനയോടൊപ്പം ചേർന്നു.

ഞായറാഴ്ച രാത്രിയാണ് ഈ സംഭവം നടന്നത്. സ്പന്ദന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഞങ്ങൾ വന്നതിന് ശേഷം റിപ്പോർട്ട് അറിയിക്കും അതുവരെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്,എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

സ്പന്ദന തീരെ അവശയായിരുന്നു. അവൾ ഡയറ്റിലും ജിമ്മിലും പോയിട്ടില്ല. അതെല്ലാം വെറും കിംവദന്തികൾ മാത്രമാണ്. ഇത്തരം വാർത്തകൾ എവിടെയും പ്രചരിപ്പിക്കരുത്.

  കറുപ്പും വെളുപ്പും മാത്രം, മറ്റൊരു നിറമില്ല; സ്യൂട്ട് രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

എല്ലാവർക്കും അവരുടേതായ വ്യക്തിജീവിതമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൃതദേഹം നാളെ ബെംഗളുരുവിലേക്ക് കൊണ്ടുവരുമെന്നും അതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വില കുറഞ്ഞിട്ടും പഴയ വില? ബെംഗളൂരുവിലെ മദ്യശാലകളിൽ നടക്കുന്നത് വൻ കൊള്ളയോ!
[masterslider id="10"]

Related posts