ബംഗളൂരു: ഈ വാരാന്ത്യത്തിൽ നഗരത്തിലെ പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് ബംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയുടെ (ബെസ്കോം) വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത ഡാറ്റ സൂചിപ്പിച്ചു. ഷെഡ്യൂൾ ചെയ്ത തകരാറുകൾ കാരണം ബെസ്കോമും കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട നിരവധി ജോലികൾ നടത്തി വരികയാണ്. ബാധിത പ്രദേശങ്ങളുടെ ഒരു ദിവസം തിരിച്ചുള്ള പട്ടിക ഇതാ: ഓഗസ്റ്റ് 4, വെള്ളിയാഴ്ച മണ്ടിപേട്ട്, ബിന്നി കമ്പനി റോഡ്, ചാമരാജ്പേട്ട് സർക്കിൾ, ക്ലോക്ക് ടവർ, മഹാവീർ റോഡ്, മണ്ടക്കി ബട്ടി, കാൾ മാർക്സ് നഗർ,…
Read MoreDay: 3 August 2023
ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ അപകടങ്ങൾ തുടരുന്നു: കാർ ട്രക്കിൽ ഇടിച്ച് 2 പേർക്ക് പരിക്ക്
ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ ട്രക്കിന് പിന്നിൽ കാർ ഇടിച്ച് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാമനഗര ജില്ലയിലെ ചന്നപട്ടണയ്ക്ക് സമീപം ബുധനാഴ്ചയാണ് സംഭവം. ടൊയോട്ട ഇന്നോവയിലെ ഡ്രൈവർക്കും പ്രായമായ സ്ത്രീക്കും പരിക്കേറ്റതായും അവർ ഗുരുതരാവസ്ഥയിലാണെന്നും പോലീസ് പറഞ്ഞു. ഒരു കുട്ടിക്കും കാറിലുണ്ടായിരുന്ന മറ്റു ചിലർക്കും നിസാര പരിക്കേറ്റു. പരിക്കേറ്റവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്. ഓവർടേക്ക് ചെയ്യാനുള്ള തെറ്റായ ശ്രമമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബൈരപട്ന ഗ്രാമത്തിന് സമീപം ട്രക്കിനെ മറികടക്കാൻ ശ്രമിച്ചപ്പോൾ കാർ ട്രക്കിൽ ഇടിക്കുകയായിരുന്നു. ചന്നപട്ടണ ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ…
Read Moreപോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം
ബെംഗളൂരു: സ്കൂട്ടറിൽ ഡ്യൂട്ടിക്ക് പോവുകയായിരുന്ന പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. മംഗളൂരുവിലെ കൊണാജെ പോലീസ് സ്റ്റേഷനിലെ വനിത കോൺസ്റ്റിലിന് നേരെയാണ് അതിക്രമം നടന്നത്. കൊല്യയിലെ വീട്ടിൽ നിന്ന് സ്കൂട്ടറിൽ രാവിലെ ഒമ്പതോടെ കുമ്പള നിസർഗ റോഡിൽ എത്തിയപ്പോൾ പ്രതി കൈകാണിച്ചുവെന്നാണ് പോലീസ് ഉദ്യോഗസ്ഥന്റെ പരാതിയിൽ പറയുന്നത്. സ്കൂട്ടർ നിർത്തിയപ്പോൾ യുവാവ് ദേഹത്ത് കയറിപ്പിടിച്ചു. തടഞ്ഞപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Read Moreകർണാടക പോലീസിൽ നിന്നും 3.95 ലക്ഷം രൂപ കണ്ടെടുത്തതായി കൊച്ചി ഡി.സി.പി
കൊച്ചി: കളമശ്ശേരിയിൽ നിന്ന് പിടിയിലായ കർണാടക പോലീസിൽ നിന്ന് 3.95 ലക്ഷം രൂപ കണ്ടെടുത്തതായി കൊച്ചി ഡി.സി.പി എസ്. ശശിധരൻ. കർണാടക സ്വദേശിനിയുടെ പണംതട്ടിയ സംഭവത്തിൽ കൊച്ചിയിലെ പണമിടപാട് സംഘത്തെ തേടി എത്തിയതായിരുന്നു കർണാടക പോലീസുകാർ. 1000 രൂപ തന്നാൽ അഞ്ച് ദിവസം കൊണ്ട് 1030 രൂപ തരാമെന്ന് ഓഫർ ചെയ്ത് കർണാടക സ്വദേശിനിയുടെ 26 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഈ കേസിലെ പ്രതികളെ സമീപിച്ച് നാലുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കർണാടക പോലീസ് സംഘത്തിനെതിരായ പരാതിയെന്ന് ഡി.സി.പി എസ്. ശശിധരൻ മാധ്യമങ്ങളോട്…
Read Moreപാകിസ്ഥാനിൽ നിന്നും എത്തിയ പബ്ജി നായിക ഇനി സിനിമയിലും
ന്യൂഡൽഹി: കാമുകനൊപ്പം ജീവിക്കാൻ അനധികൃതമായി അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ വനിതയ്ക്ക് സിനിമയിൽ അവസരം. പാക്ക് ചാരസംഘടനയായ ഐഎസ്ഐ ഏജൻസിയാണെന്ന് ആരോപണം നേരിടുന്ന സീമ ഹൈദറിന് റോ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) ഉദ്യോഗസ്ഥന്റെ വേഷം നൽകാനാണ് നീക്കം. പബ്ജി ഗെയിം കളിക്കുന്നതിനിടെ പരിചയപ്പെട്ട കാമുകനെ തേടി മേയിലാണ് മുപ്പതുകാരിയായ സീമ ഉത്തർപ്രദേശിലെത്തിയത്. നി ഫയർഫോക്സ് പ്രൊഡക്ഷൻ ഹൗസിനായി നിർമ്മിക്കുന്ന ചിത്രത്തിനായി സംവിധായകൻ ജയന്ത് സിൻഹ, ഭരത് സിങ് എന്നിവർ സീമയുടെ ഒഡിഷൻ നടത്തി. ഉദയ്പുരിൽ ഭീകരർ വധിച്ച തയ്യൽക്കാരൻ കനയ്യ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട…
Read Moreനഗരത്തിലെ ഫുഡ് സ്ട്രീറ്റ് ഇനി ചുവപ്പ് നിറമണിയും
ബെംഗളൂരു: വിവി പുരം പ്രദേശത്തെ ഫുഡ് സ്ട്രീറ്റ് എന്നറിയപ്പെടുന്ന തിണ്ടി ബീഡി അക്ഷരാർത്ഥത്തിൽ ചുവപ്പ് നിറമാക്കുന്നു. 200 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുള്ള കോൺക്രീറ്റ് റോഡ് ഈ മാസം അവസാനത്തോടെ പൂർത്തീകരിക്കാനാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) തീരുമാനിച്ചിരിക്കുന്നത്. നഗരത്തിലെ ഫുഡ് ഡെസ്റ്റിനേഷന്റെ ദൃശ്യാനുഭവം വർദ്ധിപ്പിക്കുന്നതിനാണ് തെരുവിന് കളർ കോട്ടിംഗ് നൽകുന്നത്. ഇത് തെരുവ് ഭക്ഷണപ്രേമികൾക്ക് വലിയ ആകർഷണ കേന്ദ്രമാണ്. അഞ്ച് കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഞങ്ങൾ അൾട്രാടെക് സിമന്റിൽ നിന്നുള്ള ഒരു പുതിയ കോൺക്രീറ്റ് പിഗ്മെന്റ് പരീക്ഷിക്കുകയാണ്.…
Read Moreസ്പീക്കർ എഎൻ ഷംസീറിന്റെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് എന്‍എസ്എസ് നാമജപഘോഷയാത്രയ്ക്കെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് നടത്തിയ നാമജപയാത്രയ്ക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരത്ത് ഇന്നലെ നടന്ന യാത്രയ്ക്കെതിരെ കന്റോൺമെന്റ് പൊലീസ് ആണ് കേസെടുത്തത്. ഗതാഗത തടസം സൃഷ്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. മിത്ത് വിവാദത്തിൽ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നാമജപ യാത്ര നടത്തിയത്. പാളയം ഗണപതി ക്ഷേത്രപരിസരത്ത് നിന്ന് പഴവങ്ങാടി ക്ഷേത്രത്തിലേക്കായിരുന്നു പ്രതിഷേധം. 176 എൻ എസ് എസ് കരയോഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഉൾപ്പടെയുള്ളവർ നാമജപ ഘോഷയാത്രയിൽ പങ്കെടുത്തു. പിന്തുണച്ച്…
Read Moreഅഞ്ചുവയസ്സുകാരിയുടെ കൊലപാതകം; കുട്ടിയുടെ ചെരുപ്പ്, കുട്ടി ധരിച്ചിരുന്ന വസ്ത്രം എന്നിവ കണ്ടെടുത്തു
ആലുവ: അഞ്ചു വയസുകാരിയെ പീഡനത്തിനരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലവുമായി അന്വേഷണസംഘം ആലുവ മാർക്കറ്റിലെത്തി തെളിവെടുപ്പ് നടത്തി. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചിരുന്ന ആലുവ മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലത്താണു പ്രതിയുമായി പൊലീസെത്തിയത്. പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ കുട്ടിയുടെ ചെരിപ്പും കുട്ടിധരിച്ചിരിരുന്ന ബനിയനും പ്രതി അന്വേഷണസംഘത്തിന് കാണിച്ചു കൊടുത്തു. കൊലപാതകം നടന്ന സ്ഥലത്തിന് അല്പം മാറിയാണ് ഇവ ഉപേക്ഷിച്ചിരുന്നത്.ഇവ പോലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ചെരിപ്പും കുട്ടിയുടെ വസ്ത്രവുമെല്ലാം താൻ മാർക്കറ്റിൽ ഉപേക്ഷിച്ചതായി പ്രതി ചോദ്യം ചെയ്യലിൽ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.…
Read Moreനടൻ കൈലാസ് നാഥ് അന്തരിച്ചു
പ്രശസ്ത നടൻ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്ത്യം. നടി സീമ ജീ നായരാണ് മരണവാർത്ത പങ്കുവച്ചത്. ദീർഘനാളായി ചികിത്സയിലായിരുന്നു കൈലാസ്. സംസ്കാരം നാളെ. നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഹിറ്റ് പരമ്പര സാന്ത്വനത്തിൽ പിള്ളച്ചേട്ടൻ എന്ന വേഷം ശ്രദ്ധേയമായിരുന്നു. രണ്ട് വർഷം മുമ്പ് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് സ്ഥിരീകരിച്ച് താരം ഗുരുതരാവസ്ഥയിലായിരുന്നു. കരൾ മാറ്റി വയ്ക്കാൻ ചികിത്സാ സഹായവും കുടുംബവും തേടിയിരുന്നു. ആഴ്ചകൾക്ക് ശേഷം താരം സുഖം പ്രാപിക്കുന്നെന്നും സഹപ്രവർത്തകർ പങ്കുവച്ചിരുന്നു.
Read Moreബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു : ദൊഡ്ഡബെല്ലാപുരയിൽ ഓട്ടോറിക്ഷയ്ക്ക് വഴികൊടുത്തില്ലെന്നാരോപിച്ച് കർണാടക ആർ.ടി.സി. ബസ് ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗോവിന്ദരാജു, ഹനുമന്തരാജു, നരസിംഹരാജു എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാവിലെ മഹാദേശ്വര ഗ്രാമത്തിലാണ് സംഭവം. പ്രതികൾ ബസിനകത്ത് പ്രവേശിച്ച് ഡ്രൈവറെ മർദിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ആക്രമണം തടയാൻ ശ്രമിച്ച കണ്ടക്ടർക്കും ഏതാനും യാത്രക്കാർക്കും മർദനമേറ്റു. ഡ്രൈവറുടെ പരാതിയിൽ ദൊഡ്ഡബെലവനഗല പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. അന്വേഷണം ആരംഭിച്ചു.
Read More