ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു : ദൊഡ്ഡബെല്ലാപുരയിൽ ഓട്ടോറിക്ഷയ്ക്ക് വഴികൊടുത്തില്ലെന്നാരോപിച്ച് കർണാടക ആർ.ടി.സി. ബസ് ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഗോവിന്ദരാജു, ഹനുമന്തരാജു, നരസിംഹരാജു എന്നിവരാണ് പിടിയിലായത്.

ബുധനാഴ്ച രാവിലെ മഹാദേശ്വര ഗ്രാമത്തിലാണ് സംഭവം.

പ്രതികൾ ബസിനകത്ത് പ്രവേശിച്ച് ഡ്രൈവറെ മർദിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

  അധികൃതരുടെ അവഗണന; ജി.ബി.എ ഏറ്റെടുത്തതിന് പിന്നാലെ പുട്ടെനഹള്ളി തടാകം നശിക്കുന്നു, ദുർഗന്ധം മൂലം പൊറുതിമുട്ടി പ്രദേശവാസികൾ

ആക്രമണം തടയാൻ ശ്രമിച്ച കണ്ടക്ടർക്കും ഏതാനും യാത്രക്കാർക്കും മർദനമേറ്റു.

ഡ്രൈവറുടെ പരാതിയിൽ ദൊഡ്ഡബെലവനഗല പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിഴിഞ്ഞം കൊലപാതകം; മരണ കാരണം ഇങ്ങനെ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us