അച്ചടക്കം ലംഘിച്ച് കാർ യാത്ര: ഉടമയെ തേടിപിടിച്ച് ബെംഗളൂരു ട്രാഫിക് പോലീസ് പിഴ ചുമത്തി

ബംഗളൂരു: വർത്തൂരിന് സമീപം ഗതാഗതക്കുരുക്കിലേക്ക് നയിക്കുന്ന ഇടുങ്ങിയ റോഡിൽ ലെയ്ൻ അച്ചടക്കം ലംഘിച്ച കാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തതിനെ തുടർന്ന് വൈറ്റ്ഫീൽഡ് ട്രാഫിക് പോലീസ് കാർ ഉടമയെ കണ്ടെത്തി പിഴ ചുമത്തി.

ഇതേ റോഡിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ഒരു യാത്രക്കാരൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് വീഡിയോ പങ്കിട്ടത്. ഹരിയാന രജിസ്‌ട്രേഷനുള്ള കാർ റോഡിന്റെ തെറ്റായ വശത്തേക്ക് പോയതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിന് കാർ ഡ്രൈവർക്കെതിരെ നെറ്റിസൺസ് രോഷം പ്രകടിപ്പിച്ചു.

വൈറ്റ്ഫീൽഡ് ട്രാഫിക് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് പോസ്റ്റിന് മറുപടി നൽകുകയും ഡ്രൈവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ട്രാഫിക് പോലീസ് കാർ കണ്ടെത്തി പിഴ ചുമത്തി.

ലെയ്ൻ അച്ചടക്കം, ‘വലത്തേക്ക്’ തിരിയുക, ഇടത്തുനിന്ന് ഓവർടേക്ക് ചെയ്യരുത്, വാഹനങ്ങൾക്കിടയിൽ സൂക്ഷിക്കേണ്ട ഗാപ് നിയന്ത്രണം തുടങ്ങിയ അവബോധം പൊതുജനങ്ങളിലേക്കിടയിൽ സൃഷ്ടിക്കാൻ ട്രാഫിക് പോലീസിനോട് അഭ്യർത്ഥിച്ച് ഒരു നെറ്റിസൺ ഇതേ പോസ്റ്റിന് കമന്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ
  യോഗാദിനത്തിൽ പത്തുലക്ഷം പേർ പങ്കെടുക്കും; 'നിത്യ യോഗ'യുമായി വിധാന സൗധ ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ ലോഡ്ജുകളിൽ മാത്രമല്ല, വീടുകളിലും വേശ്യാവൃത്തി: 8 സ്ത്രീകളെ രക്ഷപ്പെടുത്തി
[masterslider id="10"]

Related posts