സ്പീക്കർ എഎൻ ഷംസീറിന്റെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് എന്‍എസ്എസ് നാമജപഘോഷയാത്രയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്.

തിരുവനന്തപുരത്ത് ഇന്നലെ നടന്ന യാത്രയ്‌ക്കെതിരെ കന്റോൺമെന്റ് പൊലീസ് ആണ് കേസെടുത്തത്. ഗതാഗത തടസം സൃഷ്‌ടിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.

മിത്ത് വിവാദത്തിൽ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് എന്‍എസ്എസിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നാമജപ യാത്ര നടത്തിയത്.

പാളയം ഗണപതി ക്ഷേത്രപരിസരത്ത് നിന്ന് പഴവങ്ങാടി ക്ഷേത്രത്തിലേക്കായിരുന്നു പ്രതിഷേധം. 176 എൻ എസ് എസ് കരയോഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഉൾപ്പടെയുള്ളവർ നാമജപ ഘോഷയാത്രയിൽ പങ്കെടുത്തു.

പിന്തുണച്ച് വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളും ഘോഷയാത്രയ്ക്ക് ഒപ്പം ചേർന്നു.

പിന്നാലെ ഗതാഗത തടസം സൃഷ്‌ടിച്ചുവെന്ന് ചൂണ്ടിക്കാട്ടി കന്റോൺമെന്റ് പോലീസ് ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തു.

എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ അടക്കം കണ്ടാൽ അറിയാവുന്ന ആയിരം പേർക്കെതിരെയാണ് കേസെടുത്തത്.

അതേസമയം ആർഎസ് എസ് മുതിർന്ന പ്രചാരകൻ എസ് സേതുമാധവനും വി എച്ച് പി നേതാക്കളും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി.

സ്പീക്കർ എ എൻ ഷംസീറിനെതിരെ പ്രതിഷേധം തുടരാനാണ് എൻ. എസ്. എസിന്റെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us