നായയുടെ ബെൽറ്റിൽ യുവാവ് തൂങ്ങി മരിച്ചു 

ബെംഗളൂരു: മാനസിക വിഭ്രാന്തിയിലായിരുന്ന യുവാവ് നായയുടെ കഴുത്തിലെ ബെൽറ്റു കൊണ്ട് തൂങ്ങി മരിച്ചു. ബെംഗളൂരുവിലെ മൈക്കോ ലെഔട്ടിലാണ് സംഭവം.ആര്യമാൻ ഘോഷ് എന്ന യുവാവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മൈക്കോ ലെഔട്ടിലെ വാടകവീട്ടിൽ താമസിച്ചിരുന്ന  യുവാവ് ആര്യമൻ തന്റെ വീട്ടിൽ നായയെ വളർത്തിയിരുന്നു. ആരോടും സംസാരിക്കാതെയും വീട്ടിലേക്ക് ആരെയും ക്ഷണിക്കാതെയും ഏകാന്ത ജീവിതം നയിക്കുകയായിരുന്നു ഈ യുവാവ്. അടുത്തിടെ ഇയാൾ മാനസിക വിഭ്രാന്തിയിലായിരുന്നുവെന്ന് അയൽവാസികളും ബന്ധുക്കളും പറഞ്ഞു. എന്നാൽ, ഇന്നലെ ഫാനിയിൽ ഡോഗ് ബെൽറ്റ് ഉപയോഗിച്ച് തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു.

Read More

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആശുപത്രിയില്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധയനകള്‍ക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പച്ചത്. ഇന്ന് രാത്രി എന്‍ഡോസ്‌കോപി നടത്തിയതിന് ശേഷം നാളെ രാവിലെ അദ്ദേഹം ആശുപത്രി വിടും.

Read More

വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമം; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി 

പട്ന: ഭർത്താവ് ഇല്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് യുവതി. ബിഹാറിലെ പട്നയിലെ ബാങ്ക് ജില്ലയിലാണ് സംഭവം. 27-കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി യുവതി കിടന്നുറങ്ങുന്ന സമയത്ത് വീടിന്റെ മുകൾ നിലയിൽ കൂടി 27-കാരൻ അതിക്രമിച്ചു കടക്കുകയായിരുന്നു. തുടർന്ന് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ചെറുത്തു നിൽക്കാൻ സാധിക്കാതെ വന്നപ്പോൾ തൊട്ടടുത്തുള്ള ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടർന്ന് പുറത്തേക്ക് ഓടിയ യുവതി ബഹളം വെച്ച് നാട്ടുകാരെ…

Read More

ആറ് വയസുകാരനെ അടിച്ചു കൊന്ന 13കാരൻ അറസ്റ്റിൽ 

ലക്നൗ : ഉത്തരപ്രദേശിൽ ആറ് വയസുകാരനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചു കൊന്നു. സംഭവത്തിൽ മരിച്ച കുട്ടിയുടെ സുഹൃത്ത് കൂടിയായ 13കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് വയസ്സുകാരൻ യുഗ് യാദവാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് അച്ഛൻ നടത്തിയ അന്വേഷണത്തിലാണ് തലയ്ക്ക് അടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ച കുട്ടിയും പ്രതിയായ കുട്ടിയും ഒരേ ഗ്രാമത്തിലുള്ളവരാണ്. ഉറ്റ സുഹൃത്തുക്കളുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പ്രതി ലഹരിയുടെ പുറത്ത് കൊല ചെയ്തതാണോ മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടായതിന് ശേഷം കൊല ചെയ്യപ്പെട്ടതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Read More

പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ബെംഗളൂരുവില്‍ 17,18 തിയതികളില്‍

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ബെംഗളൂരുവില്‍ 17,18 തിയതികളില്‍ നടക്കുമെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന യോഗം ജൂലായ് 13,14 തിയതികളില്‍ ബെംഗളൂരുവിലാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് 17,18 ലേക്ക് നീട്ടിവെക്കുകയായിരുന്നു. കഴിഞ്ഞ മാസം 23-ന് പട്നയിലായിരുന്നു ആദ്യ യോഗം നടന്നത്. അടുത്ത യോഗം ഷിംലയില്‍ ജൂലായ് 10,12 തിയതികളിലായി നടക്കുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷൻ മലിക്കാര്‍ജുൻ ഖാര്‍ഗെ ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഹിമാചല്‍ പ്രദേശില്‍ കനത്ത…

Read More

സെൽഫി എടുക്കുന്നതിനിടെ യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു 

ചെന്നൈ: സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. തമിഴ്നാട് തിരുപ്പൂരിലാണ് അപകടം ഉണ്ടായത്. ഈറോഡ് സ്വദേശികളായ പാണ്ഡ്യൻ (22), വിജയ് (25) മരിച്ചത്. തിരുനെൽവേലി -ബിലാസ്പൂർ ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്.

Read More

കാറും ലോറിയും കൂട്ടിയിടിച്ച്‌ കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: ചാമരാജ് നഗറില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രി 10.45 ഓടെ മൈസൂരു- ഊട്ടി ദേശീയപാതയില്‍ ഗുണ്ടല്‍പേട്ട് ബേഗൂരിന് സമീപം ഹിരികര്‍ ഗേറ്റിലാണ് അപകടം നടന്നത്. കാര്‍ ഡ്രൈവര്‍ മൈസൂരു സ്വദേശി മുസമ്മില്‍ അഹമ്മദാണ് (35) മരിച്ചത്. ലോറി ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. ലോറിയുമായി കൂട്ടിയിടിച്ചയുടൻ കാര്‍ കത്തിയമര്‍ന്നു. മൈസൂരുവില്‍ നിന്ന് ഗുണ്ടല്‍പേട്ടിലേക്ക് പോയ കാര്‍ എതിര്‍ ദിശയില്‍ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തീ പടര്‍ന്നതോടെ ലോറിയിലുണ്ടായിരുന്നവര്‍ പുറത്തുചാടി. എന്നാല്‍, കാര്‍ ഡ്രൈവര്‍ക്ക് പുറത്തിറങ്ങാനായില്ല. അഗ്നി രക്ഷാ…

Read More

കോട്ടയം നസീറും സംഘവും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു 

കോട്ടയം: കോട്ടയം നസീറും സംഘവും സഞ്ചരിച്ച ടൂറിസ്റ്റ് ബസും വാഗണർ കാറും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്കേറ്റു. എതിരെ വന്ന വാഗണർ കാർ ബസിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കൊല്ലം ദിണ്ടിഗൽ ദേശീയപാതയിൽ പെരുവന്താനം ചുഴുപ്പിലാണ് അപകടം. പത്തനംതിട്ട സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഓടിച്ച ഇലന്തൂർ സ്വദേശി വിനുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സതീഷ്, പ്രശാന്ത്, സുധീഷ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചിന് നസീറും കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിനോദ സഞ്ചാരത്തിനായി വാഗമൺ …

Read More

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിച്ചു 

ബെംഗളൂരു: ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാൻ രസകരമായ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതിനിടെ യുവാവ് മരിച്ചു. മംഗളൂരു സ്വദേശിയും ചെന്നൈയിൽ പി.ജി വിദ്യാർത്ഥിയുമായ കെ. സുമന്ത് (23) ആണ് ആന്ധ്രപ്രദേശിൽ തിരുപ്പതി ജില്ലയിലെ തലകോണ വെള്ളച്ചാട്ടത്തിൽ ചാടിയതിനെ തുടർന്ന് മരിച്ചത്.  പാറക്കെട്ടിൽ നിന്ന് ചാടുന്ന രംഗം പകർത്തി വെള്ളത്തിൽ മലർന്നു കിടന്ന് നീന്തുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ സുമന്ത് താഴ്ന്നു പോവുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. കഴിഞ്ഞ ദിവസം സന്ധ്യക്കാണ് സുമന്തും സുഹൃത്തുക്കളും സാഹസിക യാത്രയുടെ ഭാഗമായി തിരുപ്പതിയിൽ എത്തിയത്. വെള്ളത്തിൽ താഴ്ന്നുപോയ സുമന്തിനായി കൂട്ടുകാർ മുങ്ങിത്തപ്പിയെങ്കിലും കണ്ടെത്താനായില്ല. ഉടൻ യർറവരിപാലം…

Read More

അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ബെംഗളൂരു: അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് സ്വകാര്യ സ്കൂൾ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. സംഭവത്തിൽ മൂന്നു അധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു. ഹൊസക്കോട്ടെയിൽ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിനിയായ 16കാരിയാണ് ജീവനൊടുക്കിയത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അധ്യാപകർക്കെതിരെ കേസെടുത്തത്. ഒരുമാസത്തോളം കുട്ടിയെ അധ്യാപകർ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും മറ്റുകുട്ടികളുടെ മുന്നിൽവെച്ച്‌ കണ്ടിരുന്നതായും ചൂണ്ടിക്കാട്ടി കുട്ടിയുടെ രക്ഷിതാക്കൾ പരാതിയെത്തുടർന്നാണ് നടപടി. ഒരു അധ്യാപികയുടെ മകനുമായി പെൺകുട്ടിക്ക് സൗഹൃദമുണ്ടെന്ന് ആരോപിച്ചായിരുന്നു അധ്യാപകരുടെ പീഡനം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പരാതി ലഭിച്ച ശേഷം അധ്യാപകർ സ്‌കൂളിൽ എത്തിയിട്ടില്ലെന്നും ഇവർ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.…

Read More
Click Here to Follow Us