മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്കായി മുഖ്യമന്ത്രി 10000 രൂപയുടെ അടിയന്തിര ധന സഹായം പ്രഖ്യാപിച്ചു.

ബെംഗളൂരു: സംസ്ഥാനത്തിന്റെ തീരദേശ ജില്ലകൾ ഉൾപ്പെടെ എല്ലാ ജില്ലകളിലും അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സർക്കാർ വ്യാഴാഴ്ച പ്രത്യേക ധന സഹായം പ്രഖ്യാപിച്ചു. മഴക്കെടുതി അനുഭവിക്കുന്ന കുടുംബങ്ങൾക്ക് അടിയന്തിര സഹായമായി 10000 രൂപ നൽകണം എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.  

  വികാരനിർഭരമായ തുടക്കം: അപ്പ’യുടെ സന്നിധിയിൽ നിന്നും പുതുപ്പള്ളി വീണ്ടും ജനകീയ പോരാട്ടത്തിലേക്ക്

മഴയിൽ വീട് മുഴുവനായും നശിച്ചു പോയ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ സഹായം നൽകുന്നതാണ്. ഭാഗികമായി തകർന്ന വീടുകൾക്ക് കേടുപാടുകളുടെ അടിസ്ഥാനത്തിൽ സഹായം അനുവധിക്കുന്നതായിരിക്കും. 

ജില്ല ആസ്ഥാനങ്ങളിലെ  കോളേജുകളും ഹോസ്റ്റലുകളും കോവിഡ് കെയർ സെന്ററുകൾ ആക്കിയിരിക്കുന്ന സാഹചര്യത്തിൽ ഗ്രാമത്തിലെ സ്കൂളുകളിലും കോളേജുകളിലും ദുരിതാശ്വാസ കേന്ദ്രങ്ങൾ തുടങ്ങുവാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകല്‍ വ്‌ളോഗിംഗ്; രാത്രി കക്കൂസ് മാലിന്യം തള്ളല്‍; നിയാസ് കൊട്ടാരം അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ
[masterslider id="10"]

Related posts

Click Here to Follow Us